Tag: politics

11 എ.സിയുള്ള വീടിന്റെ മതില്‍ തകര്‍ന്നത് നന്നാക്കാന്‍ അഞ്ചരലക്ഷം രൂപ ധനസഹായം; പ്രളയത്തിനിടെ അനധികൃത സഹായമൊരുക്കി പഞ്ചായത്ത് ഉദ്യോഗസ്ഥര്‍; ഞെട്ടിക്കുന്ന തട്ടിപ്പിന്റെ കഥകള്‍ ഇങ്ങനെ…

മലപ്പുറം: പ്രളയക്കെടുതിയില്‍ നിന്ന് കരകയറും മുന്‍പ് പുറത്തുവരുന്നത് തട്ടിപ്പിന്റെ ഞെട്ടിക്കുന്ന കഥകള്‍. ധനസഹായം ചെലവഴിക്കാനുള്ള മലപ്പുറത്ത് പ്രളയ ബാധിതര്‍ക്കായുള്ള സര്‍ക്കാര്‍ ധനസഹായം വകമാറ്റി നല്‍കാന്‍ ശ്രമിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. സംഭവം തദ്ദേശഭരണ എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ അന്വേഷിക്കുമെന്ന് ജില്ലാഭരണകൂടം അറിയിച്ചു. അതേസമയം, വഴിവിട്ട് നഷ്ടപരിഹാരം ശുപാര്‍ശ...

മുഖ്യമന്ത്രി പോയത് വൈദ്യപരിശോധനയ്ക്കാണ്; മന്ത്രിസഭായോഗത്തില്‍ ആര് അധ്യക്ഷത വഹിക്കുമെന്ന് യോഗം കഴിയുമ്പോള്‍ മനസിലാകും: ജയരാജന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോയതുകൊണ്ട് യാതൊരു ഭരണസ്തംഭനവും ഉണ്ടാക്കില്ലെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജന്‍. നിര്‍ണായകമായ തീരുമാനങ്ങള്‍ എടുക്കേണ്ടി വന്നാല്‍ അതിനും ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല. പരസ്പരം കൂടിയാലോചിച്ച് കാര്യങ്ങള്‍ ഭംഗിയായി നടത്തുമെന്നും ജയരാജന്‍ വ്യക്തമാക്കി. മുഖ്യമന്ത്രി പോയത് വൈദ്യ പരിശോധനക്കാണ്. അത് പൂര്‍ത്തിയാകുന്ന...

കനയ്യകുമാര്‍ ലോക്‌സഭാ സീറ്റിലേക്ക് മത്സരിക്കുന്നു

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്ക് ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ അധ്യക്ഷനായിരുന്ന കനയ്യ കുമാര്‍ മത്സരിക്കുന്നു. ഇതു സംബന്ധിച്ച് പാര്‍ട്ടിക്കുള്ളില്‍ ധാരണയായതായാണു സൂചന. ബിഹാറിലെ ബേഗുസാരായില്‍ നിന്നാവും കനയ്യ സിപിഐ സീറ്റില്‍ മത്സരിക്കുക. സിപിഐയുടെ ചിഹ്നത്തിലായിരിക്കും കനയ്യ കുമാര്‍ മത്സരിക്കുന്നത്. എങ്കിലും മഹാസഖ്യത്തിലെ എല്ലാ...

പണം പിരിക്കാന്‍ മന്ത്രിമാര്‍ വിദേശയാത്ര നടത്തുന്നതിനെതിരേ ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: മന്ത്രിമാരുടെ സാന്നിധ്യവും നേതൃത്വവും ജില്ലകളില്‍ വേണ്ട സമയത്തു ധനശേഖരണത്തിന് അവര്‍ വിദേശത്തുപോകുന്നതു നീട്ടിവയ്ക്കണമെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം ഉമ്മന്‍ചാണ്ടി. മുഖ്യമന്ത്രി പിണറായി വിജയനു നല്‍കിയ കത്തിലാണ് ഉമ്മന്‍ചാണ്ടി ഇക്കാര്യം ആവശ്യപ്പെട്ടത്. ക്യാംപുകളില്‍ നിന്ന് ആളുകള്‍ മടങ്ങിയതോടെ ദുരിതാശ്വാസ പ്രവര്‍ത്തനം നിലച്ചമട്ടാണ്. എന്നാല്‍, യുദ്ധകാലാടിസ്ഥാനത്തില്‍...

വായ്പയെടുത്തവര്‍ക്ക് തിരിച്ചടി; എസ്ബിഐ പലിശ നിരക്ക് വര്‍ധിപ്പിച്ചു

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ വായ്പാദാതാവായ എസ്ബിഐ പലിശ നിരക്ക് വര്‍ധിപ്പിച്ചു. മാര്‍ജിനല്‍ കോസ്റ്റ് അടിസ്ഥാനമാക്കിയുള്ള ലെന്റിങ് റേറ്റില്‍ 0.2ശതമാനമാണ് വര്‍ധന വരുത്തിയത്. ഭവന, വാഹന വായ്പകളിലും വ്യക്തിഗത വായ്പകള്‍ ഉള്‍പ്പടെയുള്ളവയിലും വര്‍ധന ബാധകമാകും. ഇതോടെ മൂന്നുവര്‍ഷം കാലാവധിയുള്ള വായ്പയുടെ നിരക്ക് 8.45ശതമാനത്തില്‍നിന്ന് 8.65...

സജി ചെറിയാന്‍ ചാനലുകളിലൂടെ നിലവിളിച്ചത് പബ്ലിസിറ്റിക്ക് വേണ്ടി, വെള്ളം കയറിയപ്പോള്‍ എംഎല്‍എ കുടുംബശ്രീ മേളയിലായിരുന്നെന്ന് കൊടിക്കുന്നില്‍

കൊച്ചി:: പ്രളയദുരന്തത്തിനിടെ ചെങ്ങന്നൂര്‍ എംഎല്‍എ സജി ചെറിയാന്‍ ചാനലുകളിലൂടെ നിലവിളിച്ചത് പബ്ലിസിറ്റിക്ക് വേണ്ടിയെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി. വെള്ളം പൊന്തിയപ്പോള്‍ എംഎല്‍എയും േേഉദ്യാഗസ്ഥരും കുടുംബശ്രീ മേളയിലായിരുന്നു. ഇത് ആളുകളെ മാറ്റിപാര്‍പ്പിക്കുന്നതിലും മുന്നറിയിപ്പ് നല്‍കുന്നതിലും കാലതാമസമുണ്ടാക്കി. നിയമസഭയില്‍ നാടിനുവേണ്ടി സംസാരിക്കാനാവാത്ത എംഎല്‍എ രാജിവയ്ക്കണമെന്നും കൊടിക്കുന്നില്‍ സുരേഷ് ആവശ്യപ്പെട്ടു.

മോദി വീണ്ടും അധികാരത്തില്‍ വരരുത്; എന്‍ഡിഎയില്‍ തന്നെ പടയൊരുക്കം; കേന്ദ്രമന്ത്രിയുടെ വെളിപ്പെടുത്തല്‍

പാട്‌ന: പ്രധാനമന്ത്രിയായി നരേന്ദ്രമോദി വീണ്ടും വരുന്നത് കാണാന്‍ എന്‍ഡിഎയിലെ ചിലര്‍ ആഗ്രഹിക്കുന്നില്ലെന്ന് കേന്ദ്രമന്ത്രി ഉപേന്ദ്ര കുശ്വാഹ. എന്‍ഡിഎ ഘടകക്ഷിയായ രാഷ്ട്രീയ ലോക് സമതാ പാര്‍ട്ടി (ആര്‍എല്‍എസ്പി)യുടെ മന്ത്രിയാണ് ഉപേന്ദ്ര കുശ്വാഹ. ബിഹാറിലെ ലോക്‌സഭാ സീറ്റുകളുടെ എണ്ണം സംബന്ധിച്ച തര്‍ക്കങ്ങള്‍ നിലനില്‍ക്കെയാണ് മന്ത്രിയുടെ...

സര്‍ക്കാരിനെതിരേ പുതിയ നീക്കവുമായി ചെന്നിത്തല; സഹായധനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് മാറ്റണമെന്ന് ഗവര്‍ണറോട് ആവശ്യപ്പെട്ടു

തിരുവനന്തപുരം: പ്രളയ സഹായധനത്തിന്റെ പേരില്‍ സര്‍ക്കാരിനെതിരേ പുതിയ നീക്കവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രളയ ദുരിതാശ്വാസത്തിനുള്ള ഫണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് മാറ്റി പ്രത്യേക അക്കൗണ്ടിലാക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ചെന്നിത്തല ഗവര്‍ണര്‍ പി.സദാശിവത്തിന് നിവേദനം നല്‍കി. ലോകത്തിന്റെ എല്ലാഭാഗത്തും നിന്നും...
Advertismentspot_img

Most Popular

G-8R01BE49R7