Tag: politics

ചവറയിൽ യുഡിഎഫിന് അനുകൂല തരംഗം; ഷിബു ബേബി ജോണിന് വിജയ സാധ്യതയെന്ന് വിവിധ സർവേ റിപ്പോർട്ടുകൾ

ചവറ: കൊല്ലം ജില്ലയിൽ കഴിഞ്ഞ തവണ എല്ലാ സീറ്റുകളും തൂത്തുവാരിയ എൽഡിഎഫിന് പക്ഷെ ഇത്തവണ തിരഞ്ഞെടുപ്പ് ഫലം തിരിച്ചടിയാകുമെന്നാണ് അവസാന ഘട്ട റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചരണ പ്രവർത്തനങ്ങൾ അവസാന ലാപ്പിലേക്ക് എത്തുമ്പോൾ കൊല്ലം ജില്ലയിൽ കടുത്ത പോരാട്ടമാണ് നടക്കുന്നത്. ജില്ലയിലെ ഏറ്റവും...

പ്രചാരണത്തിൽ മുന്നേറി കണ്ണന്താനം

കാഞ്ഞിരപ്പള്ളി: തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കേ കാഞ്ഞിരപ്പള്ളിയുടെ സ്വന്തം അൽഫോൺസ് കണ്ണന്താനം എതിരാളികളുടെ നെഞ്ചിടിപ്പ് കൂട്ടി പ്രചാരണത്തിൽ ഏറെ മുന്നിൽ. ഇടത്- വലത് മുന്നണികളുടെ പൊള്ളത്തരങ്ങൾ ജനങ്ങൾക്കു മുന്നിൽ തുറന്നു കാട്ടി മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളുടെ അഭാവം ജനങ്ങൾക്കിടയിൽ ചർച്ചയാക്കാൻ കണ്ണന്താനത്തിന് കഴിഞ്ഞു. നടപ്പാക്കേണ്ട...

പുനലൂര്‍ – മുവാറ്റുപുഴ ഹൈവേ യാഥാർഥ്യമാക്കാൻ അല്‍ഫോന്‍സ് കണ്ണന്താനം

വികസനത്തിന്റെ ജീവനാഡികളാണ് റോഡുകള്‍. പ്രദേശത്ത് വികസനം വരണമെങ്കില്‍ ആദ്യം അവിടെ നല്ല റോഡുകള്‍ വരണം. ഇതെല്ലാം മുന്നില്‍ക്കണ്ടാണ് പുനലൂര്‍ - മുവാറ്റുപുഴ ഹൈവേയ്ക്ക് തറക്കല്ലിട്ടത്. ഇത് നടപ്പിലായിരുന്നെങ്കില്‍ കാഞ്ഞിരപ്പള്ളിക്ക് ഏറെ ഗുണം ചെയ്യുമായിരുന്നു. ഇടതും വലുതും മാറി മാറി ഭരിച്ചിട്ടും ഇങ്ങനെ ഒരു കാര്യം...

അനുവദിച്ചതിലും കൂടുതല്‍ വലുപ്പം; ചിഹ്നത്തെ ചൊല്ലി തര്‍ക്കം

വോട്ടിംഗ് മെഷീനിലെ ചിഹ്നത്തെ ചൊല്ലി തർക്കം. കാസർഗോഡ് മണ്ഡലത്തിലാണ് സംഭവം. ബിജെപി സ്ഥാനാർത്ഥിയുടെ ചിഹ്നത്തിന് അനുവദിച്ചതിലും കൂടുതൽ വലിപ്പമെന്നാണ് ആരോപണം. സംഭവത്തിൽ യുഡിഎഫും എൽഡിഎഫും മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർക്ക് പരാതി നൽകി. ഇതേതുടർന്ന് വോട്ടിംഗ് മെഷീന് ക്രമീകരണം നിർത്തിവച്ചു. കാസർഗോഡ് ഗവ.കോളജിൽ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളോടൊപ്പം...

ഇരട്ട വോട്ട് തടയാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി തുടങ്ങി

ഇരട്ട വോട്ട് തടയാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി തുടങ്ങി. ഇതിപ്രകാരം ഇലക്ഷന്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ ( ഇ.ആര്‍.ഒ)മാര്‍ക്കാണ് ഇരട്ടിപ്പ് ലിസ്റ്റ് തയ്യാറാക്കാനുള്ള ചുമതല. ഇതുസംബന്ധിച്ച സര്‍ക്കുലര്‍ പുറത്തിറങ്ങി. ഇ.ആര്‍.ഒമാര്‍ തയ്യാറാക്കുന്ന ലിസ്റ്റ് അതാത് ബൂത്ത് ലെവല്‍ ഓഫീസര്‍( ബി.എല്‍.ഒ)മാര്‍ക്ക് കൈമാറണം. ഈ ലിസ്റ്റിലെ വിവരങ്ങള്‍...

പറയുന്നത് ചെയ്യും; എംഎല്‍എയായി നടത്തിയ വികസനങ്ങള്‍ എണ്ണിപ്പറഞ്ഞ് അല്‍ഫോണ്‍സ് കണ്ണന്താനം; കാഞ്ഞിരപ്പള്ളിയില്‍ പര്യടനം തുടരുന്നു

കാഞ്ഞിരപ്പള്ളി: എന്‍ഡിഎ സ്ഥാനാര്‍ഥി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ പഞ്ചായത്തു പര്യടനം തുടരുന്നു. നടത്താന്‍ പറ്റുന്നത് പറയുകയും പറയുന്നത് ചെയ്യുകയും ചെയ്യുന്നയാളാണ് താനെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു. 1988 മുതല്‍ 91 വരെ കോട്ടയം കലക്റ്ററായിരുന്ന തനിക്ക് കാഞ്ഞിരപ്പള്ളിയെ നന്നായി അറിയാം. ഐഎഎസ് ഉദ്യോഗം രാജിവച്ച് എംഎല്‍എ.ആയി മത്സരിക്കുവാന്‍...

ഇരട്ടവോട്ട്; കോണ്‍ഗ്രസുകാര്‍ക്കെതിരെയാണ് രമേശ് ചെന്നിത്തലയുടെ ആരോപണമെന്നു മുഖ്യമന്ത്രി

ഇരട്ടവോട്ട് ആരോപണത്തില്‍ പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടിയ സ്ത്രീ കോണ്‍ഗ്രസുകാരിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇരട്ടവോട്ടില്‍ കോണ്‍ഗ്രസുകാര്‍ക്കെതിരെയാണ് രമേശ് ചെന്നിത്തലയുടെ ആരോപണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷ നേതാവ് ഒരു സ്ത്രീയുടെ കാര്യമാണ് ഉന്നയിച്ചത്. ആ സ്ത്രീ തന്നെ പറഞ്ഞു. താന്‍ കോണ്‍ഗ്രസുകാരിയാണെന്ന്. തന്റെ കുടുംബം കോണ്‍ഗ്രസിലാണ്. തന്റെ...

ഇരട്ടവോട്ട് സ്ഥിരീകരിച്ച് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍; രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു വിമര്‍ശനം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇരട്ടവോട്ട് സ്ഥിരീകരിച്ച് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. വോട്ടര്‍ പട്ടിക പരിശോധിക്കാത്തതില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും വിമര്‍ശനം. ഇരട്ടവോട്ടു സംബന്ധിച്ച് തിരഞ്ഞെടുപ്പ് ഓഫീസര്‍ക്കു മുന്‍പാകെ പരാതിയെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യത്തില്‍ പരിശോധന നടത്തിയത്. എന്നാല്‍ പ്രാഥമിക അന്വേഷണത്തില്‍തന്നെ പരാതി സത്യമാണെന്നു ബോധ്യപ്പെട്ടതായും ടിക്കാറാം...
Advertismentspot_img

Most Popular

G-8R01BE49R7