അനുവദിച്ചതിലും കൂടുതല്‍ വലുപ്പം; ചിഹ്നത്തെ ചൊല്ലി തര്‍ക്കം

വോട്ടിംഗ് മെഷീനിലെ ചിഹ്നത്തെ ചൊല്ലി തർക്കം. കാസർഗോഡ് മണ്ഡലത്തിലാണ് സംഭവം. ബിജെപി സ്ഥാനാർത്ഥിയുടെ ചിഹ്നത്തിന് അനുവദിച്ചതിലും കൂടുതൽ വലിപ്പമെന്നാണ് ആരോപണം. സംഭവത്തിൽ യുഡിഎഫും എൽഡിഎഫും മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർക്ക് പരാതി നൽകി. ഇതേതുടർന്ന് വോട്ടിംഗ് മെഷീന് ക്രമീകരണം നിർത്തിവച്ചു.

കാസർഗോഡ് ഗവ.കോളജിൽ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളോടൊപ്പം തെരെഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വോട്ടിംഗ് മെഷീൻ പരിശോധിക്കുമ്പോഴാണ് തർക്കം ഉണ്ടായത്. ബിജെപി സ്ഥാനാർത്ഥിയുടെ താമര ചിഹ്നം വലുതും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ഏണി ചിഹ്നം ചെറുതുമാണെന്നാണ് ആക്ഷേപം ഉയർന്നത്. വിവരമറിഞ്ഞ് യുഡിഎഫ് സ്ഥാനാർത്ഥി എൻ. എ നെല്ലിക്കുന്ന് പ്രചാരണം നിർത്തിവച്ച് സ്ഥലത്തെത്തി. കളക്ടറും മറ്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular