Tag: police

കുമ്പസാര രഹസ്യങ്ങള്‍ ഇനിമുതല്‍ പോലീസിനെ അറിയിക്കണം!!! വൈദികരും വിശ്വാസികളും പ്രതിഷേധവുമായി

സിഡ്നി: കുമ്പസാര രഹസ്യങ്ങള്‍ ഇനി മുതല്‍ പോലീസിനെ അറിയിക്കണമെന്ന പുതിയ നിയമവുമായി ഓസ്ട്രേലിയ. കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങള്‍ തടയുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നിയമം കൊണ്ടു വന്നിരിക്കുന്നത്. ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് കുമ്പസാരത്തിലൂടെ അറിവു ലഭിക്കുന്ന വൈദീകര്‍ വിവരം പോലീസിന് റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് പുതിയ നിയമം....

വീണ്ടും പോലീസിന്റെ വീഴ്ച എന്ന് മുഖ്യമന്ത്രിക്ക് പറയേണ്ടി വരുമോ..? ഗണേഷ് കുമാറിനെതിരായ വീട്ടമ്മയുടെ പരാതിയില്‍ കേസെടുക്കുന്നില്ല

തിരുവനന്തപുരം: പ്രവര്‍ത്തനങ്ങളില്‍ ഉണ്ടായ വീഴ്ചകളൊക്കെ വന്‍ വിവാദമായിട്ടും തോന്നിയ നടപടിയുമായി കേരള പൊലീസ്. കെ.ബി. ഗണേഷ് കുമാറിനെതിരെ അഞ്ചലിലെ വീട്ടമ്മ നല്‍കിയ പരാതിയില്‍ കേസെടുക്കാതെ പൊലീസ് ഉരുണ്ടുകളിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. കേസ് ഒത്തുതീര്‍പ്പാക്കാന്‍ പൊലീസ് ഉന്നതരില്‍ ചിലര്‍ ശ്രമിക്കുന്നതായും സൂചനയുണ്ട്. അടുത്തിടെ പൊലീസ് വിവാദങ്ങള്‍ ഉയര്‍ന്നപ്പോള്‍...

സഡന്‍ ആക്ഷന്‍…! അടിമപ്പണി വിവാദത്തില്‍ എഡിജിപി സുധേഷ് കുമാര്‍ തെറിച്ചു; പകരം ചുമതല നല്‍കേണ്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ്

തിരുവനന്തപുരം: പൊലീസുകാരെകൊണ്ട് അടിമപ്പണി എടുപ്പിക്കുന്നുവെന്നും മോശമായി പെരുമാറുന്നുവെന്നുമുള്ള ആരോപണങ്ങള്‍ ഉയര്‍ന്നതോടെ എഡിജിപി സുധേഷ് കുമാറിനെ സായുധസേന ബറ്റാലിയന്‍ മേധാവി സ്ഥാനത്തുനിന്ന് മാറ്റി്. അതേസമയം ഇദ്ദേഹത്തിന് പുതിയ നിയമനം നല്‍കിയിട്ടില്ല. സുധേഷ് കുമാറിന് പുതിയ പദവി നല്‍കേണ്ടെന്നു നിര്‍ദേശിച്ചതായി മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. ഹെഡ്ക്വാര്‍ട്ടേഴ്‌സ് എഡിജിപി...

വീണ്ടും വീഴ്ച; തീയേറ്റര്‍ പീഡനക്കേസിലും പൊലീസിന് വീഴ്ചയുണ്ടായി; കണ്ടെത്തിയത് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍

എടപ്പാള്‍: വിവിധ സംഭവങ്ങളില്‍ കേരള പൊലീസിന് വീഴ്ചയുണ്ടായെന്ന കണ്ടെത്തലിനു പിന്നാലെ തീയേറ്റര്‍ പീഡനക്കേസില്‍ പോലീസിന് വീഴ്ചയുണ്ടായെന്ന് ക്രൈംബ്രാഞ്ച്. കേസ് ആദ്യം അന്വേഷിച്ച സംഘത്തിന് കേസന്വേഷണത്തില്‍ വീഴ്ചയുണ്ടായെന്നാണ് ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. കേസില്‍ തീയേറ്റര്‍ ഉടമയുടെയും മൂന്ന് ജീവനക്കാരുടെയും മൊഴി ക്രൈംബ്രാഞ്ച് വീണ്ടും രേഖപ്പെടുത്തി....

ജെസ്‌ന ചെന്നൈയില്‍ എത്തിയെന്ന് കടുയുടമയായ മലയാളി; എരുമേലി പോലീസിനെ വിവരം അറിയിച്ചിട്ടും അന്വേഷിച്ചില്ലെന്ന്

ചെന്നൈ: പത്തനംതിട്ടയില്‍ നിന്ന് കാണാതായ ബിരുദ വിദ്യാര്‍ഥിനി ജെസ്ന ചെന്നൈയിലെത്തിയിരുന്നുവെന്ന് സൂചന. അയനാപുരത്ത് ജെസ്നയെ കണ്ടെന്ന് കടയുടമയായ മലയാളിയുടെ വെളിപ്പെടുത്തല്‍. വെള്ളല സ്ട്രീറ്റിലെ കടയില്‍ നിന്ന് ഫോണ്‍ചെയ്തിരുന്നുവെന്നും കടയുടമ പറഞ്ഞു. എരുമേലി പൊലീസിനെ വിവരം അറിയിച്ചിട്ടും അന്വേഷിച്ചില്ലെന്ന് കടയുടമ ആരോപിച്ചു. എന്നാല്‍ വിവരം അറിയിച്ചത് പാരിതോഷികം...

പോലീസ് സ്‌റ്റേഷനില്‍ കയറി ബി.ജെ.പി എം.എല്‍.എയുടെ പരാക്രമം; പോലീസുകാരന്റെ കരണത്തടിക്കുന്ന സി.സി.ടിവി ദൃശ്യങ്ങള്‍

ഭോപ്പാല്‍: മധ്യപ്രദേശില്‍ ബി.ജെ.പി എംഎല്‍എ പോലീസ് സ്റ്റേഷനില്‍ കയറി പൊലീസുകാരനെ തല്ലുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തമധ്യപ്രദേശിലെ ബിജെപിയുടെ എംഎല്‍എയായ ചമ്പാലാല്‍ ദേവഡെയാണ് പോലീസുകാരനെ മര്‍ദ്ദിക്കുന്നത്. പോലീസ് കോണ്‍സ്റ്റബിള്‍ സന്തോഷ് ഇവന്തിക്കാണ് എംഎല്‍എയുടെ കൈയ്യുടെ ചൂടറിയേണ്ടി വന്നത്. വെള്ളിയാഴ്ച വൈകീട്ട് ഉദയനഗര്‍ പോലീസ് സ്റ്റേഷനിലാണ് സംഭവം....

കെവിന്‍ കൊലക്കേസ് പ്രതിയ്ക്ക് പോലീസിന്റെ വഴിവിട്ട സഹായം; കോടതി വളപ്പില്‍ വീട്ടുകാരുമായി വീഡിയോ കോള്‍ ചെയ്യാന്‍ അവസരമൊരുക്കി

കോട്ടയം: കെവിന്‍ കൊലക്കേസിലെ പ്രതി കോടതി വളപ്പില്‍ പോലീസ് കാവലില്‍ ബന്ധുക്കളുമായി വീഡിയോ കോളില്‍ സംസാരിച്ചു. ഏറ്റുമാനൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി വളപ്പില്‍ പോലീസിന്റെ മുന്നില്‍ വാഹനത്തിലിരുന്ന് പ്രതിയായ ഷെഫിനാണ് ബന്ധുവിന്റെ മൊബൈല്‍ ഫോണിലൂടെ വീട്ടുകാരെ കണ്ടു സംസാരിച്ചത്. ഇന്നലെ വൈകിട്ടു...

വീണ്ടും പൊലീസ് ക്രൂരത; പാലക്കാട്ട് ഓട്ടോ ഡ്രൈവറെ മര്‍ദിച്ചു; പൊലീസുകാരനെ സസ്‌പെന്‍ഡ് ചെയ്‌തേക്കും

പാലക്കാട്: കേരള പൊലീസിന് ഇത് വിവാദങ്ങളുടെ കാലമാണ്. ഒന്നിനു പിറകേ ഒന്നായി പുതിയ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. കോട്ടയത്ത് കെവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നടപടികള്‍ നേരിട്ടുകൊണ്ടിരിക്കുന്നതിനിടെ ഇപ്പോള്‍ പാലക്കാട്ടും പൊലീസ് ഉദ്യോഗസ്ഥന്റെ ക്രൂരത പുറത്തുവരുന്നു. ഓട്ടോറിക്ഷാ ഡ്രൈവറെ മര്‍ദിച്ചെന്ന പരാതിയില്‍ പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു....
Advertismentspot_img

Most Popular

G-8R01BE49R7