Tag: police

ജെസ്‌ന മലപ്പുറത്തെത്തി; കൂടെ മറ്റൊരു പെണ്‍കുട്ടിയും, രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

മലപ്പുറം: മുക്കൂട്ടുതറയില്‍ നിന്ന് കാണാതായ ജെസ്ന മറ്റൊരു പെണ്‍കുട്ടിക്കൊപ്പം മലപ്പുറത്ത് പാര്‍ക്കില്‍ എത്തിയതായി പൊലീസിന് വിവരം ലഭിച്ചു. കോട്ടക്കുന്ന് ടൂറിസം പാര്‍ക്കില്‍ മേയ് മൂന്നിന് 11 മുതല്‍ രാത്രി എട്ടുവരെയാണ് ജെസ്നയും മറ്റൊരു പെണ്‍കുട്ടിയും ഉണ്ടായിരുന്നതെന്നാണ് പാര്‍ക്കിലെ ജീവനക്കാര്‍ പറയുന്നത്. ദീര്‍ഘദൂരയാത്രയ്ക്ക് ശേഷമെന്നു തോന്നിക്കുംവിധം രണ്ടുപേരും...

പോലീസിലെ ദാസ്യവേല, പി വി രാജുവിനെതിരെ വകുപ്പുതല നടപടിയ്ക്ക് ശുപാര്‍ശ

തിരുവനന്തപുരം: പോലീസിലെ അടിമപ്പണിയ്ക്ക് തിരിച്ചടിയായി മറ്റൊരു പോലീസ് ഉന്നതനു നേര്‍ക്കും നടപടി. എസ്എപി ഡെപ്യൂട്ടി കമാന്‍ഡന്റ് പി വി രാജുവിനെതിരെ വകുപ്പുതല നടപടിയ്ക്ക് ശുപാര്‍ശ ചെയ്തു. എഡിജിപി ദാസ്യവേല ചെയ്യിച്ചെന്നാണ് റിപ്പോര്‍ട്ട്. പി വി രാജുവിനെ സ്ഥാനത്തു നിന്ന് നീക്കിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. പി വി രാജുവിന്റെ...

റെയില്‍വെ സ്‌റ്റേഷനില്‍ യുവതിയെ കടന്നു പിടിച്ച പോലീസുകാരനെ നാട്ടുകാര്‍ കൈകാര്യം ചെയ്തു (വീഡിയോ)

മുബൈ: റെയില്‍വേ സ്റ്റേഷനില്‍ യുവതിയെ കടന്നുപിടിച്ച് പോലീസുകാരനെ നാട്ടുകാര്‍ കൈകാര്യം ചെയ്ത്. ബുധനാഴ്ച രാത്രി മുംബൈ കല്യാണ്‍ സ്റ്റേഷനിലാണ് സംഭവം നടന്നത്. ട്രെയിന്‍ കാത്തിരിക്കുകയായിരുന്ന യുവതിക്ക് നേരെയാണ് തൊട്ടടുത്തിരിക്കുകയായിരുന്ന രാജേഷ് ജഹാംഗിര്‍ എന്ന ആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ അപമര്യാദയായി പെരുമാറിയത്. മദ്യലഹരിയിലായിരുന്ന ഇയാള്‍ യുവതിയുടെ പിറകില്‍ കൈകൊണ്ട്...

ജസ്നയുടെ വീട്ടില്‍ നിന്ന് രക്തംപുരണ്ട വസ്ത്രങ്ങള്‍ കണ്ടെടുത്തു,അന്വേഷണം ആണ്‍ സുഹൃത്തിലേക്ക്; ഒരു സാധ്യതയും തള്ളിക്കളയാനാവില്ലെന്നും പൊലീസ്

കോട്ടയം: മുക്കൂട്ടുതറ സ്വദേശി ജസ്ന മരിയ ജെയിംസിനെ കാണാതായ സംഭവത്തില്‍ അന്വേഷണം ആണ്‍സുഹൃത്തിലേക്ക് നീളുന്നു. ഒരു വര്‍ഷത്തിനിടെ ആയിരത്തിലേറെ തവണ സുഹൃത്ത് ജസ്നയെ വിളിച്ചിരുന്നതായും ജസ്ന അവസാനം സന്ദേശം അയച്ചത് ഇയാള്‍ക്കായിരുന്നുവെന്നും പൊലീസ്. ജസ്നയുടെ വീട്ടില്‍ നിന്നും രക്തംപുരണ്ട വസ്ത്രങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും ഒരു...

കുഴപ്പക്കാരെ സര്‍വ്വീസില്‍ നിന്ന് പിരിച്ചുവിടുമെന്ന് മുഖ്യമന്ത്രി ; ക്രിമിനല്‍ കേസുകളില്‍ പ്രതികളായ 387 പൊലീസുകാര്‍ സര്‍വീസിലുണ്ട്

തിരുവനന്തപുരം: ക്രിമിനല്‍ കേസുകളില്‍ പ്രതികളായ 387 പൊലീസുകാര്‍ സര്‍വീസിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ പ്രതികളായവരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടും. തുടര്‍നടപടികള്‍ക്ക് ഡിജിപി അധ്യക്ഷനായ സമിതിയെ നിയോഗിച്ചെന്നും മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു. അതേസമയം ലോക്കപ്പ് മരണത്തെ ലാഘവത്തോടെ കാണുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലെ ആദ്യത്തെ...

‘പട്ടിയെ വളര്‍ത്തുന്നവര്‍ കുളിപ്പിക്കാനും പഠിക്കണം’,ദാസ്യപ്പണി വിവാദത്തില്‍ പരിഹാസവുമായി തച്ചങ്കിരി

തിരുവനന്തപുരം: പൊലീസിലെ ദാസ്യപ്പണിക്കെതിരെയുളള പ്രതിഷേധം കനക്കുമ്പോള്‍ പ്രതികരണവുമായി കെഎസ്ആര്‍ടിസി എം ഡി ടോമിന്‍ ജെ തച്ചങ്കരി. അനധികൃതമായി പൊലീസുകാരെ കൈവശം വെച്ചിരിക്കുന്നവരിലേറെയും രാഷ്ട്രീയക്കാരും ജഡ്ജിമാരുമാണെന്ന് തച്ചങ്കരി ആരോപിച്ചു. സുരക്ഷാ ഭീഷണിയില്ലാത്തവരും പൊലീസുകാരെ കൂടെ നിര്‍ത്തുന്നുണ്ട്. പട്ടിയെ വളര്‍ത്തുന്നവര്‍ കുളിപ്പിക്കാനും പഠിക്കണമെന്ന് ദാസ്യപ്പണി വിവാദത്തില്‍ തച്ചങ്കരി...

അടിമവേല ഇതോടെ നിര്‍ത്തണം…! പോലീസുകാരെക്കൊണ്ട് വീടുപണി ചെയ്യിക്കുന്ന ഉന്നത ഉദ്യോഗസ്ഥരുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; കര്‍ശന നിര്‍ദേശവുമായി പൊലീസ് അസോസിയേഷന്‍

തൃശൂര്‍: പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരുടെ വീടുകളില്‍ പൊലീസുകാരെക്കൊണ്ട് അടിമപ്പണി ചെയ്യിക്കുന്നതിന് ഇതോടെ അന്ത്യം കുറിക്കാനുള്ള നീക്കങ്ങളുമായി പൊലീസ് അസോസിയേഷന്‍. ഉന്നതരുടെ വീടുകളിലെ പണിക്ക് പോകേണ്ടെന്ന് ക്യാംപ് ഫോളോവേഴ്‌സ് അസോസിയേഷന്‍ വ്യക്തമാക്കി.. ഇക്കാര്യം സംബന്ധിച്ച് യൂണിറ്റ് തലത്തില്‍ നിര്‍ദേശം നല്‍കി. ദാസ്യപ്പണി ചെയ്യിപ്പിക്കുന്ന ഉന്നതരുടെ...

ക്യാമ്പ് ഫോളോവേഴ്‌സിന്റെ വിവരങ്ങള്‍ ഉടന്‍ നല്‍കണമെന്ന് സര്‍ക്കുലര്‍; പോലീസ് ഉദ്യോഗസ്ഥര്‍ ദാസ്യപ്പണിക്കാരെ മടക്കി അയക്കുന്നു

തിരുവനന്തപുരം: മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ കീഴുദ്യോഗസ്ഥരെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിക്കുന്നതായ ഗുരുതര ആരോപണം നിലനില്‍ക്കെ ക്യാംപ് ഫോളോവേഴ്സിന്റെ വിവരങ്ങള്‍ അടിയന്തരമായി നല്‍കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കുലര്‍. പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്സ് എ.ഡി.ജി.പി ആനന്ദകൃഷ്ണന്റേതാണ് സര്‍ക്കുലര്‍. ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്കു മുമ്പ് വിവരങ്ങള്‍ നല്‍കണം. എസ്.പി അടക്കമുള്ള ഉയര്‍ന്ന...
Advertismentspot_img

Most Popular

G-8R01BE49R7