തിരുവനന്തപുരം: പ്രവര്‍ത്തനങ്ങളില്‍ ഉണ്ടായ വീഴ്ചകളൊക്കെ വന്‍ വിവാദമായിട്ടും തോന്നിയ നടപടിയുമായി കേരള പൊലീസ്. കെ.ബി. ഗണേഷ് കുമാറിനെതിരെ അഞ്ചലിലെ വീട്ടമ്മ നല്‍കിയ പരാതിയില്‍ കേസെടുക്കാതെ പൊലീസ് ഉരുണ്ടുകളിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. കേസ് ഒത്തുതീര്‍പ്പാക്കാന്‍ പൊലീസ് ഉന്നതരില്‍ ചിലര്‍ ശ്രമിക്കുന്നതായും സൂചനയുണ്ട്. അടുത്തിടെ പൊലീസ് വിവാദങ്ങള്‍ ഉയര്‍ന്നപ്പോള്‍ വീഴ്ചപറ്റിയെന്ന് പറഞ്ഞ മുഖ്യമന്ത്രി വീണ്ടും വീഴ്ച പറ്റിയെന്നു പറയേണ്ടിവരുമോ എന്നാണ് ജനങ്ങള്‍ ഉറ്റുനോക്കുന്നത്.
ബുധനാഴ്ചയാണ് ഗണേഷ് യുവാവിനെ മര്‍ദിക്കുകയും അമ്മയെ അസഭ്യം പറയുകയും ചെയ്തത്. സംഭവം നടന്ന അന്നുതന്നെ അമ്മ ഷീന പൊലീസില്‍ പരാതി നല്‍കി. എന്നാല്‍ നാലു ദിവസം പിന്നിട്ടിട്ടും അതില്‍ കേസെടുക്കാന്‍ അവര്‍ തയാറായിട്ടില്ല. ഡിവൈഎസ്പി, മുഖ്യമന്ത്രി, ഡിജിപി എന്നിവര്‍ക്കും ഷീന പരാതി നല്‍കിയിട്ടുണ്ട്. അതേസമയം, ഗണേഷ് കുമാറിനെതിരെ പരാതിപ്പെട്ടയാളെ ജാമ്യംകിട്ടാത്ത കേസില്‍ പ്രതിയാക്കിയ പൊലീസ് നടപടിയില്‍ പുനഃപരിശോധനയുമില്ല. അന്വേഷണ ഉദ്യോഗസ്ഥരെ പോലും ഇതുവരെ മാറ്റിയില്ല.
അതേസമയം, എഡിജിപിയുടെ മകള്‍ പൊലീസുകാരനെ മര്‍ദിച്ച സംഭവത്തില്‍ നടപടി പെട്ടന്നുതന്നെ എടുത്തിരുന്നു. പൊലീസുകാരന്റെ പരാതിയില്‍ എഡിജിപിയുടെ മകള്‍ക്കെതിരെയും പൊലീസ് െ്രെഡവര്‍ക്കെതിരെയും ജാമ്യമില്ലാ വകുപ്പ് പ്രകാരം മ്യൂസിയം പൊലീസ് കേസെടുത്തിരുന്നു. എഡിജിപിയുടെ മകളുടെ പരാതിയില്‍ പെണ്‍കുട്ടിയെ അപമാനിക്കാന്‍ ശ്രമിച്ചു എന്നതിനാണ് ഗവാസ്‌കര്‍ക്കെതിരെ കേസ്. ഗവാസ്‌കറുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്നതിനാണ് എഡിജിപിയുടെ മകള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പില്‍ കേസെടുത്തത്.