Tag: pinarayi

അമിത് ഷായ്ക്ക് ശക്തമായ മറുപടി നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് ശക്തമായ മറുപടി നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. അമിത് ഷാ കണ്ണൂരില്‍ നടത്തിയ പ്രസ്താവനകള്‍ക്കു ശക്തമായ മറുപടി നല്‍കി മുഖ്യമന്ത്രി രംഗത്ത് എത്തിയത്. അമിത് ഷായുടെ വാക്കുകള്‍ സംസ്ഥാന ഗവണ്‍മെന്റിനെതിരെ എന്നതിനേക്കാള്‍ സുപ്രീംകോടതിക്കും ഭരണഘടനയ്ക്കും നിയമവ്യവസ്ഥയ്ക്കും...

ശബരിമലയില്‍ ആര്‍.എസ്.എസിന് പണ്ടുതൊട്ടേ താത്പര്യമില്ല; എല്ലാ ജാതിമതവിഭാഗങ്ങളിലുമുള്ളവര്‍ അവിടെ വരുന്നതാണ് കാരണമെന്ന് മുഖ്യമന്ത്രി

കോട്ടയം: എല്ലാക്കാലത്തും എതിര്‍പ്പുകള്‍ മറികടന്നാണ് കേരളത്തില്‍ നവോത്ഥാനം ഉണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. എല്‍.ഡി.എഫ്. വ്യാഴാഴ്ച കോട്ടയത്തു നടത്തിയ രാഷ്ട്രീയ വിശദീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരുകാലത്ത് പൊതുവഴിയിലൂടെ നടക്കാന്‍ അവകാശമില്ലായിരുന്നവര്‍ അതിനു ശ്രമിച്ചപ്പോള്‍ തടഞ്ഞു. മാറുമറയ്ക്കാന്‍ അവസരമില്ലാതിരുന്നവര്‍ മാറുമറച്ചപ്പോള്‍ തടഞ്ഞു. ഋതുമതിപോലുമാകാത്ത...

ശബരിമലയുടെ അവകാശി ദേവസ്വം ബോര്‍ഡ് മാത്രമാണ്; തന്ത്രിയും പന്തളം രാജകുടുംബവും അവകാശവാദം ഉന്നയിക്കേണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ശബരിമല ക്ഷേത്രം ദേവസ്വം ബോര്‍ഡിന്റെ സ്വത്താണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമപരമായ ഏക അവകാശി ബോര്‍ഡ് മാത്രമാണ്. മറ്റാര്‍ക്കും അതില്‍ അവകാശമില്ല. കവനന്റ് പ്രകാരം അവകാശമുണ്ടെന്നാണ് ചിലര്‍ പറയുന്നത്. കവനന്റില്‍ പന്തളം രാജകുടുംബം കക്ഷിയായിരുന്നില്ല. തെറ്റായ അവകാശവാദങ്ങള്‍ ആരും ഉന്നയിക്കേണ്ടെന്നും പിണറായി വ്യക്തമാക്കി....

ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കാന്‍ സംഘപരിവാര്‍ ശ്രമിക്കുന്നു; മുഖ്യമന്ത്രി; സര്‍ക്കാരോ പൊലീസോ വിശ്വാസിയെ തടഞ്ഞിട്ടില്ലെന്നും പിണറായി

തിരുവനന്തപുരം: ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കാന്‍ സംഘപരിവാര്‍ ശ്രമിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമല നട തുറക്കുന്നതിനു മുന്‍പുതന്നെ കലാപ ഭൂമിയാക്കാനുള്ള ശ്രമമാണു സംഘപരിവാര്‍ നടത്തിയത്. അതിന് അവര്‍ ഗൂഢപദ്ധതി തയാറാക്കി. ശബരിമലയുടെ കാര്യത്തില്‍ സര്‍ക്കാരോ പൊലീസോ വിശ്വാസിയെ തടയുന്നതിനോ എതിര്‍ക്കുന്നതിനോ തയാറായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു....

സുപ്രീം കോടതി വിധി നടപ്പാക്കാന്‍ തന്നെയാണ് ഉദ്ദേശമെന്ന്‌ വീണ്ടും പിണറായി; സ്ത്രീകള്‍ ചൊവ്വയിലേക്ക് പോകുന്ന നാട്ടിലാണ് യുവതികള്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിനെതിരെ പ്രക്ഷോഭം നടക്കുന്നതെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: ശബരിമലയില്‍ സുപ്രീം കോടതി വിധി അതേപടി നടപ്പാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമവാഴ്ചയുള്ള രാജ്യത്ത് ഭരിക്കുന്ന കക്ഷി തന്നെ സുപ്രീംകോടതി വിധി അട്ടിമറിക്കാന്‍ രംഗത്തിറങ്ങിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രതിവാര സംവാദ പരിപാടിയായ നാം മുന്നോട്ടില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു...

കേരളത്തോട് എന്താണ് പ്രത്യേക നിലപാട്?. കേന്ദ്രത്തിന്റേത് മുട്ടാപ്പോക്ക് നയമാണ്. എന്തടിസ്ഥാനത്തിലാണ് മന്ത്രിമാര്‍ക്ക് വിദേശയാത്രയ്ക്ക് അനുമതി നിക്ഷേധിച്ചതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വിദേശ സഹായത്തിന് അനുകൂലമായി പ്രധാനമന്ത്രി പ്രതികരിച്ചിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്തടിസ്ഥാനത്തിലാണ് മന്ത്രിമാര്‍ക്ക് വിദേശയാത്രയ്ക്ക് അനുമതി നിഷേധിച്ചത് എന്നും മുഖ്യമന്ത്രി ചോദിച്ചു. കേരളത്തോട് എന്താണ് പ്രത്യേക നിലപാട്?. കേന്ദ്രത്തിന്റേത് മുട്ടാപ്പോക്ക് നയമാണ്. പ്രധാനമന്ത്രി പറഞ്ഞത് പോലും നടക്കാത്ത നിലയാണ് ഉണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗുജറാത്ത്...

യുഎഇയില്‍നിന്ന് മാത്രം 300 കോടി പിരിച്ചെടുക്കണം; അമേരിക്കന്‍ മലയാളികളില്‍നിന്ന് 150 കോടി; അടുത്ത ജൂണിനുള്ളില്‍ ലക്ഷ്യം കൈവരിക്കാന്‍ ആഹ്വാനം ചെയ്ത് മുഖ്യമന്ത്രി

ദുബായ്: കേരളത്തെ പുനര്‍നിര്‍മിക്കാനായി യു.എ.ഇ.യില്‍നിന്ന് 300 കോടി രൂപയെങ്കിലും സമാഹരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാലുദിവസത്തെ യു.എ.ഇ.യിലെ ഔദ്യോഗിക പര്യടനത്തിനൊടുവില്‍ ഞായറാഴ്ച ഉച്ചയ്ക്ക് നടത്തിയ അവലോകനയോഗത്തിലാണ് മുഖ്യമന്ത്രി ഈ നിര്‍ദേശം മുന്നോട്ടുവെച്ചത്. യു.എ.ഇ.യിലുള്ള നോര്‍ക്ക, ലോക കേരളസഭാ അംഗങ്ങള്‍ക്കൊപ്പം പ്രമുഖ പ്രവാസിസംഘടനകളുടെ പ്രതിനിധികളും യോഗത്തില്‍...

ശബരിമല നട ഇന്ന് അടയ്ക്കും; ഇന്ന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച; ബിജെപി സമരം തുടരും

ശബരിമല: പ്രായഭേദമന്യേ ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ടു സുപ്രീം കോടതിയില്‍ സ്ഥിതി റിപ്പോര്‍ട്ട് നല്‍കുന്നതു സംബന്ധിച്ചു സര്‍ക്കാരിന്റെ നിലപാട് അറിയാന്‍ ദേവസ്വം ബോര്‍ഡ് അധികൃതര്‍ ഇന്നു മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തും. നിലവിലുള്ള സാഹചര്യം വിശദീകരിക്കുന്ന റിപ്പോര്‍ട്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിക്കുന്നതു...
Advertismentspot_img

Most Popular

G-8R01BE49R7