Tag: pinarayi

യുവതികളെ പ്രവേശിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്; അത് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി

കൊച്ചി: ശബരിമലയില്‍ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ടുള്ള സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ക്ഷേത്രപ്രവേശനത്തിന് കര്‍ശനമായ സുരക്ഷ ഒരുക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കത്ത് മുഖേനയാണ് സംസ്ഥാന സര്‍ക്കാരിനെ ഇക്കാര്യം അറിയിച്ചതെന്നും പിണറായി വിജയന്‍. സംഘര്‍ഷം ഒഴിവാക്കാനും ക്രമസമാധാനം സംരക്ഷിക്കാനും ആവശ്യമാണെങ്കില്‍ യുക്തമായ...

നാളെ നടത്തുന്ന ഹര്‍ത്താലില്‍ ഗതാഗതം തടസപ്പെടുത്തുകയോ അക്രമമുണ്ടാക്കുകയോ ചെയ്താല്‍ കര്‍ശന നടപടിയെടുക്കുമെന്ന് ഡിജിപി

തിരുവനന്തപുരം: അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് നാളെ നടത്തുന്ന ഹര്‍ത്താലില്‍ ഗതാഗതം തടസപ്പെടുത്തുകയോ അക്രമമുണ്ടാക്കുകയോ ചെയ്താല്‍ കര്‍ശന നടപടിയെടുക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ശബരിമല, പമ്പ, നിലയ്ക്കല്‍, എരുമേലി,ചെങ്ങന്നൂര്‍, പന്തളം, വണ്ടിപ്പെരിയാര്‍, എന്നിവിടങ്ങളില്‍ പ്രത്യേക സുരക്ഷ ഒരുക്കുമെന്നും സംസ്ഥാനമൊട്ടാകെ പൊലീസ് സേനയെ വിന്യസിപ്പിക്കുമെന്നും ഡിജിപി...

കീഴടങ്ങലല്ല, ചെറിയൊരു വിട്ടുവീഴ്ച മാത്രം..!!! ബ്രൂവറി യൂണിറ്റ് അനുമതി റദ്ദാക്കിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പിണറായി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയ ബ്രൂവറി, ബ്ലെന്‍ഡിങ് യൂണിറ്റുകള്‍ക്കുള്ള അനുമതി നല്‍കിയ വിവാദത്തിന് സമാപനം. ബ്രൂവറി, ബ്ലെന്‍ഡിങ് യൂണിറ്റുകള്‍ക്കുള്ള അനുമതി റദ്ദാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട വിവാദം തുടരുന്നതില്‍ യാതൊരു അര്‍ത്ഥവുമില്ല. അനുമതി നല്‍കിയതില്‍ സര്‍ക്കാര്‍ തെറ്റായ ഒന്നും...

ശബരിമല വിവാദം; വിശദീകരണവുമായി മുഖ്യമന്ത്രി; വിധി വന്നത് സര്‍ക്കാരിന്റെ ഇടപെടല്‍ മൂലമല്ല; കേരളത്തിന്റെ ഐക്യം തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നും പിണറായി

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനവുമായി ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ കേരളത്തിന്റെ ഐക്യം തകര്‍ക്കാനുള്ള ശ്രമം ബോധപൂര്‍വം നടക്കുന്നതായി സംശയിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രളയകാലത്ത് ജാതിമത ഭേദമന്യേ എല്ലാവരും ഒന്നിച്ച് അതിനെ നേരിട്ടു. ഈ മനോഭാവത്തിന് കാരണം കേരളത്തില്‍ ഉയര്‍ന്നുവന്ന നവോത്ഥാന പ്രസ്ഥാനങ്ങളാണ്. ഈ പ്രസ്ഥാനങ്ങള്‍ക്ക്...

കേരള ബാങ്കിന് തത്വത്തില്‍ അനുമതി ലഭിച്ചെന്ന് പിണറായി വിജന്‍; മാര്‍ച്ച് 31നകം ലയനം പൂര്‍ത്തിയാക്കണം; ആര്‍ബിഐക്ക് കള്ളക്കത്തുകള്‍ അയച്ചവര്‍ക്കെതിരേ അന്വേഷണം

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാര്‍ ഏറെ പ്രതീക്ഷയോടെ മുന്നോട്ടുവച്ച കേരള ബാങ്ക് യാഥാര്‍ത്ഥ്യമായേക്കും. കേരള ബാങ്കിന് റിസര്‍വ് ബാങ്കിന്റെ തത്വത്തിലുള്ള അനുമതി ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. റിസര്‍വ് ബാങ്ക് വ്യവസ്ഥകള്‍ പാലിച്ച് മാര്‍ച്ച് 31നു മുന്‍പ് സംസ്ഥാന, ജില്ലാ, പ്രാഥമിക സഹകരണ ബാങ്കുകളുടെ ലയന...

സാലറി ചാലഞ്ചില്‍ വിസമ്മതിച്ചവരോട് പിണറായി സര്‍ക്കാരിന്റെ പ്രതികാര നടപടി തുടരുന്നു; 14 പൊലീസുകാരെ സ്ഥലംമാറ്റി

തിരുവനന്തപുരം: സാലറി ചാലഞ്ചില്‍ പങ്കെടുക്കാതിരുന്ന പേരൂര്‍ക്കട എസ്എപി ക്യാംപിലെ പൊലീസുകാരെ സ്ഥലംമാറ്റി. ഒന്‍പത് ഹവീല്‍ദാര്‍മാര്‍ അടക്കം ശമ്പളം നല്‍കാന്‍ വിസമ്മതിച്ച 14 പേരെയാണു മലപ്പുറത്തെ ദ്രുതകര്‍മ സേനയിലേക്കു മാറ്റിയത്. എസ്എപി ക്യാംപില്‍ നിന്നു മാത്രം മുന്നൂറിലേറെപ്പേര്‍ വിസമ്മതപത്രം നല്‍കിയതിലെ പ്രതികാരനടപടിയാണ് ഇതെന്ന് ഒരു വിഭാഗം...

ഒരുമാസത്തെ ശമ്പളം നല്‍കണമെന്നു നിര്‍ബന്ധമില്ലെന്നു പിണറായി; വിസമ്മതിച്ചവരോട് പ്രതികാര നടപടി തുടരുന്നു

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ ഒരു മാസത്തെ ശമ്പളം നല്‍കണമെന്നു നിര്‍ബന്ധമില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ജീവനക്കാര്‍ സ്വമേധയാ അതിനു തയാറാകുകയാണു വേണ്ടതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതൊക്കെ മനോഭാവത്തിന്റെ പ്രശ്‌നമാണ്. പലരും സാലറി ചാലഞ്ച് ഏറ്റെടുക്കാന്‍ തയാറായിട്ടുണ്ടെന്നും മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിക്കവെ മുഖ്യമന്ത്രി പറഞ്ഞു. അതിനിടെ...

ഞങ്ങളുടെ പിതാവ് നിരപരാധിയാണ്; വേണ്ട നടപടികള്‍ മുഖ്യമന്ത്രിയെടുക്കും; ബിഷപിനുവേണ്ടി പിണറായിയുമായി കൂടിക്കാഴ്ച

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ നിരപരാധിയാണെന്നും പൊലീസ് അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയനോട് മിഷനറീസ് ഓഫ് ജീസസ് പ്രതിനിധികള്‍. ബിഷപ് അറസ്റ്റിലായതുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ കേരളാ ഹൗസില്‍ വെച്ചാണ് മിഷനറീസ് ഓഫ് ജീസസ് പ്രതിനിധികള്‍ പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയത്. നിലവിലെ...
Advertismentspot_img

Most Popular

G-8R01BE49R7