Tag: pak attack

പാക്കിസ്താന്‍ അയച്ച ഡ്രോണ്‍ സുഖോയ് ഉപയോഗിച്ച് ഇന്ത്യ വെടിവച്ചിട്ടു

ജയ്പുര്‍: വ്യോമാതിര്‍ത്തി ലംഘിക്കാനുള്ള പാകിസ്താന്‍ ശ്രമം ഇന്ത്യ തകര്‍ത്തു. രാജസ്ഥാന്‍ അതിര്‍ത്തിയിലാണ് വ്യോമാതിര്‍ത്തി ലംഘിക്കാന്‍ ശ്രമം നടന്നത്. അതിര്‍ത്തി ലംഘിക്കാന്‍ ശ്രമിച്ച പാകിസ്താന്റെ പൈലറ്റില്ലാ വിമാനം ഇന്ത്യ വെടിവെച്ചിടുകയായിരുന്നു. വ്യോമസേനയാണ് പാക് ശ്രമം പരാജയപ്പെടുത്തിയത്. പാകിസ്താന്റെ പൈലറ്റില്ലാ വിമാനത്തിനെതിരെ ഇന്ത്യ വിമാനവേധ മിസൈല്‍ പ്രയോഗിച്ചു....

അഭിനന്ദന്റെ തോക്ക് പാക്കിസ്ഥാന്‍ കൈമാറിയില്ല

ന്യൂഡല്‍ഹി: വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമന്റെ തോക്ക് പാകിസ്താന്‍ കൈമാറിയില്ലെന്ന് റിപ്പോര്‍ട്ട്. അഭിനന്ദന്റെ വാച്ച്, മോതിരം, കണ്ണട എന്നിവ മാത്രമാണ് പാകിസ്താന്‍ വെള്ളിയാഴ്ച കൈമാറിയത്. മിഗ് 21 ബേസന്‍ യുദ്ധവിമാനം തകര്‍ന്ന് പാരച്യൂട്ടില്‍ ഇറങ്ങിയപ്പോള്‍ അദ്ദേഹത്തിന്റെ കൈയില്‍ തോക്കുണ്ടായിരുന്നു. ഇതുപയോഗിച്ച് തന്നെ പിടികൂടാനെത്തിയ...

പാക് സൈന്യം മാനസികമായി പീഡിപ്പിച്ചു; അഭിനന്ദന്റെ വെളിപ്പെടുത്തല്‍

ന്യൂഡല്‍ഹി: പാക് സൈന്യത്തിന്റെ മാനസിക പീഡനം നേരിട്ടെന്ന് വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമന്റെ വെളിപ്പെടുത്തല്‍. പാക് സൈനിക ഉദ്യോഗസ്ഥരില്‍നിന്ന് ശാരീരിക ഉപദ്രവം ഉണ്ടായില്ലെന്നും മാനസികമായി വളരെയധികം പീഡിപ്പിച്ചെന്നും അഭിനന്ദന്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ. റിപ്പോര്‍ട്ട് ചെയ്തു. ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ചാണ് എ.എന്‍.ഐ. പുതിയ...

പുല്‍വാമ ആക്രമണത്തില്‍ ജെയ്‌ഷെ മുഹമ്മദിന് പങ്കില്ലെന്ന് പാക്കിസ്ഥാന്‍

പുല്‍വാമ ആക്രമണത്തിന്റെ ഉത്തരവാദിത്തം മസൂദ് അസ്ഹറിന്റെ സംഘടന ജെയ്‌ഷെ മുഹമ്മദ് ഏറ്റെടുത്തിട്ടില്ലെന്ന് പാക് വിദേശകാര്യമന്ത്രി ഷാ മഹമ്മുദ് ഖുറേഷി പറഞ്ഞു. ആക്രമണത്തിന് പിന്നില്‍ ജയ്‌ഷെയാണെന്ന ലോകരാജ്യങ്ങളുടെ നിലപാടിനെയും തള്ളിപ്പറയുകയാണ് ഇസ്ലമാബാദ്. ഭീകരവാദത്തോടുള്ള സമീപനം മാറാതെ പാക്കിസ്ഥാനുമായി ചര്‍ച്ചകള്‍ക്കില്ലെന്ന ഉറച്ച നിലപാടിലാണ് ഡല്‍ഹി. ജെയ്‌ഷെ മുഹമ്മദ്...

കുപ് വാരയില്‍ രണ്ട് ഭീകരരെ വധിച്ചു; ഫിറോസ് പൂരില്‍ പാക് ചാരന്‍ പിടിയിലായി

കുപ് വാര: കശ്മീരിലെ കുപ്‌വാരയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. ഇന്നലെ തുടങ്ങിയ ഏറ്റുമുട്ടല്‍ ഇന്ന് രാവിലെ ഏഴു മണിയോടെയാണ് അവസാനിച്ചത്. മൂന്ന് ഭീകരര്‍ പ്രദേശത്തുണ്ടെന്നായിരുന്നു സൈന്യത്തിന്റെ നിഗമനം. സൈനികനടപടി അവസാനിപ്പിച്ച ശേഷം സൈന്യം ഇപ്പോള്‍...

ഇന്ത്യയ്ക്ക് ഒപ്പമുണ്ട്; പൂര്‍ണ പിന്തുണയുമായി റഷ്യയും; പുടിന്‍ നേരിട്ട് മോദിയെ വിളിച്ചു; റഷ്യയിലേക്ക് ക്ഷണവും

ന്യൂഡല്‍ഹി: ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ കൂടുതല്‍ രാജ്യങ്ങള്‍ ഇന്ത്യയ്ക്ക് പിന്തുണയുമായെത്തുന്നു. ഭീകരവാദത്തെ തുടച്ചുനീക്കാനുള്ള പോരാട്ടത്തില്‍ ഇന്ത്യയുടെ കൂടെയുണ്ടാകുമെന്ന് റഷ്യയും വ്യക്തമാക്കിയതോടെ അന്താരാഷ്ട്ര സമൂഹത്തില്‍ ഇന്ത്യയുടെ ഭീകരവിരുദ്ധ പോരാട്ടങ്ങള്‍ക്ക് അംഗീകാരമേറുകയാണ്. റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിനാണ് വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിട്ടുവിളിച്ച് ഇന്ത്യയ്ക്കുള്ള പിന്തുണ പ്രഖ്യാപിച്ചത്. പുല്‍വാമ...

ഇന്ത്യ-പാക് ബന്ധം മെച്ചപ്പെട്ടാലും ഭീകരാക്രമണം തുടരും

ന്യൂഡല്‍ഹി: ഇന്ത്യ-പാക് ബന്ധം മെച്ചപ്പെട്ടാലും ഇന്ത്യയ്‌ക്കെതിരായ വിശുദ്ധയുദ്ധം തുടരുമെന്ന് ഒരുകൊല്ലം മുമ്പേ ജെയ്‌ഷെ മുഹമ്മദ് പ്രതിജ്ഞയെടുത്തതായി രഹസ്യാന്വേഷണവിഭാഗത്തിന്റെ റിപ്പോര്‍ട്ട്. 2017 നവംബര്‍ 27ന് പാകിസ്താനിലെ ഒകാറ ജില്ലയില്‍ ചേര്‍ന്ന ജെയ്‌ഷെയുടെ സമ്മേളനത്തിലായിരുന്നു പ്രതിജ്ഞ. 2000 പേരാണ് സമ്മേളനത്തില്‍ പങ്കെടുത്തത്. സംഘടനയുടെ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ച സമ്മേളനം,...

അതിര്‍ത്തിയില്‍ പാക് വെടിവയ്പ്പ് തുടരുന്നു; തിരിച്ചടിച്ച് ഇന്ത്യ

ന്യൂഡല്‍ഹി: ഇന്ത്യാ - പാകിസ്താന്‍ സമ്മര്‍ദ്ദ അന്തരീക്ഷത്തില്‍ പൂഞ്ചിലെ ഇന്ത്യന്‍ സൈനിക പോസ്റ്റിന് നേരെ വീണ്ടും പാക് വെടിവെയ്പ്പ്. ശക്തമായി ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷ സാഹചര്യത്തെ മുതലെടുത്ത് രാജ്യാന്തര സമ്മര്‍ദം ശക്തമായിട്ടും ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്കു നേരേ വ്യോമാക്രമണം...
Advertismentspot_img

Most Popular