ശ്രീനഗര്‍: ജമ്മു കശ്മീരില്‍ നിയന്ത്രണ രേഖയ്ക്കു സമീപം പാക് പട്ടാളം നടത്തിയ ആക്രമണത്തില്‍ ഒരു ജവാന്‍ വീരമൃത്യു വരിച്ചു. ആക്രമണത്തില്‍ ശിപായ് ലക്ഷ്മണ്‍ ആണ് വീരമൃത്യു വരിച്ചത്. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
രജൗരി ജില്ലയിലെ നിയന്ത്രണരേഖയ്ക്ക് സമീപം അര്‍ദ്ധ...
ഇന്ത്യ-പാകിസ്താന്‍ അതിര്‍ത്തിയില്‍ നിയന്ത്രണ രേഖയില്‍ പാകിസ്താന്‍ നടത്തിയ വെടിവയ്പിലും ഷെല്ലാക്രമണത്തിലും ഒരു ഇന്ത്യന്‍ സൈനികന് വീരമൃത്യൂ. റജൗരി ജില്ലയിലാണ് ആക്രമണമുണ്ടായത്. ജൂണ്‍ അഞ്ച് മുതല്‍ അതിര്‍ത്തിയിലെ ആക്രമണത്തില്‍ കൊല്ലപ്പെടുന്ന നാലാമത്തെ സൈനികനാണ് ഇദ്ദേഹം.
പൂഞ്ച്, രജൗറി മേഖലകളില്‍ ഇന്നലെ മുതല്‍ പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിരുന്നു....
ശ്രീനഗര്‍: കശ്മീരിലെ പൂഞ്ച് സെക്ടറിലെ നിയന്ത്രണ രേഖയ്ക്കു സമീപം രണ്ട് പാക് യുദ്ധവിമാനങ്ങള്‍ അതിവേഗത്തില്‍ പറന്നതായി റിപ്പോര്‍ട്ട്. നിയന്ത്രണരേഖയ്ക്ക് പത്തുകിലോമീറ്റര്‍ ദൂരത്തിലാണ് സൂപ്പര്‍സോണിക് വിമാനങ്ങള്‍ കണ്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തെ തുടര്‍ന്ന് വ്യോമസേനയും റഡാര്‍ സംവിധാനവും അതീവ ജാഗ്രത തുടരുകയാണ്.
ഇന്ത്യന്‍ വ്യോമസേനയുടെ പ്രതിരോധ റഡാര്‍ സംവിധാനമാണ്...
ഗ്വാളിയോര്‍: ബാലാക്കോട്ടിലെ ഭീകര ക്യാമ്പുകള്‍ക്കു നേരെ വ്യോമസേന നടത്തിയ ആക്രമണത്തിന് തെളിവ് ചോദിക്കുന്നവര്‍ക്കെതിരെ രൂക്ഷ വിമര്‍ശവുമായി ആര്‍എസ്എസ് ജോയിന്റ് സെക്രട്ടറി ദത്താത്രേയ ഹോസബലേ. ഇത്തരക്കാരുടെ വിശ്വാസവും ദേശീയബോധവും സംശയകരമാണെന്നും അടുത്ത മിന്നലാക്രമണത്തിന് ഇത്തരക്കാരെയും സൈനികര്‍ക്കൊപ്പം കൊണ്ടുപോകണമെന്നും അദ്ദേഹം പറഞ്ഞു.
താന്‍ നിരവധി സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ചെങ്കിലും...
നോയ്ഡ: ബാലാക്കോട്ടിലെ ഭീകര കേന്ദ്രത്തില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണത്തില്‍ പാകിസ്താന്‍ കരഞ്ഞുപോയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാകിസ്താന്റെ പ്രതീക്ഷകളെയെല്ലാം തകിടംമറിച്ചുകൊണ്ടായിരുന്നു ഇന്ത്യയുടെ തിരിച്ചടിയെന്നും നോയ്ഡയില്‍ പൊതുസമ്മേളനത്തില്‍ പ്രസംഗിക്കവെ മോദി പറഞ്ഞു.
പാകിസ്താന്‍ പ്രതീക്ഷിച്ചിരുന്നത് ഉറി മാതൃകയിലുള്ള ഒരു മിന്നലാക്രമണമായിരുന്നു. എന്നാല്‍ നമ്മുടേത് വ്യോമാക്രമണമായിരുന്നു. മുന്‍പ്...
ഇസ്ലാമാബാദ്: പാകിസ്താന്റെ മണ്ണില്‍ പ്രവര്‍ത്തിച്ചുകൊണ്ട് മറ്റു രാജ്യങ്ങളില്‍ ഭീകരാക്രമണങ്ങള്‍ നടത്താന്‍ ഒരു തീവ്രവാദ സംഘടനയെയും അനുവദിക്കില്ലെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. പുല്‍വാമ അക്രമണത്തെ തുടര്‍ന്ന് ഭീകര സംഘടനകള്‍ക്കു മേല്‍ നടപടി സ്വീകരിക്കുന്നതിന് പാകിസ്താനുമേല്‍ അന്താരാഷ്ട്ര തലത്തില്‍ ശക്തമായ സമ്മര്‍ദ്ദമുണ്ടായ സാഹചര്യത്തിലാണ് ഇമ്രാന്‍ ഖാന്റെ...
സാന്‍ഫ്രാന്‍സിസ്‌കോ: ഇന്ത്യ വ്യോമാക്രമണം നടത്തി തകര്‍ത്തുവെന്നവകാശപ്പെട്ട പാകിസ്താനിലെ ജെയ്‌ഷെ മുഹമ്മദിന്റെ മദ്രസക്കെട്ടിടം അതുപോലെ നിലനില്‍ക്കുന്നതായി റോയിട്ടേഴ്‌സിന്റെ റിപ്പോര്‍ട്ട്. ഉപഗ്രഹചിത്രങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
സാന്‍ ഫ്രാന്‍സിസ്‌കോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഉപഗ്രഹസ്ഥാപനമായ പ്ലാനറ്റ് ലാബ്‌സാണ് ചിത്രങ്ങള്‍ പുറത്തുവിട്ടത്. വ്യോമാക്രമണം നടത്തി ആറു ദിവസത്തിനുശേഷം...