അതിര്‍ത്തിയില്‍ പാക് വെടിവയ്പ്പ് തുടരുന്നു; തിരിച്ചടിച്ച് ഇന്ത്യ

ന്യൂഡല്‍ഹി: ഇന്ത്യാ – പാകിസ്താന്‍ സമ്മര്‍ദ്ദ അന്തരീക്ഷത്തില്‍ പൂഞ്ചിലെ ഇന്ത്യന്‍ സൈനിക പോസ്റ്റിന് നേരെ വീണ്ടും പാക് വെടിവെയ്പ്പ്. ശക്തമായി ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷ സാഹചര്യത്തെ മുതലെടുത്ത് രാജ്യാന്തര സമ്മര്‍ദം ശക്തമായിട്ടും ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്കു നേരേ വ്യോമാക്രമണം നടത്തി പാകിസ്താന്‍ പ്രകോപനം സൃഷ്ടിക്കുകയായിരുന്നു.

യുദ്ധസമാന സാഹചര്യത്തിലും കരുതലോടെയും സംയമനത്തോടെയുമാണ് ഇന്ത്യയുടെ നീക്കം. സൈനികനടപടിയായി കാണേണ്ടെന്നു പലവട്ടം ആവര്‍ത്തിക്കുകയും ചെയ്തു. അതേസമയം, പാകിസ്താന്‍ പ്രത്യാക്രമണം നടത്തിയതു സേനാ പോസ്റ്റുകള്‍ ലക്ഷ്യമിട്ടാണെന്നതു സൈനിക നീക്കമായി കാണണമെന്നാണ് ഇന്ത്യയുടെ പക്ഷം. മിഗ് വിമാനത്തിന്റെ പൈലറ്റായ വിങ് കമാന്‍ഡറെ സുരക്ഷിതനായി വിട്ടുകിട്ടണമെന്ന ഉറച്ച നിലപാട് സ്വീകരിക്കുകയും ചെയ്തു. ഇക്കാര്യത്തില്‍ രാജ്യാന്തര ഉടമ്പടിക്ക് അനുസൃതമായി പ്രവര്‍ത്തിക്കാന്‍ പാകിസ്താന്‍ വിസമ്മതിച്ചാല്‍ സാഹചര്യം കൂടുതല്‍ വഷളാകും. അതിനിടയില്‍ പാക് പിടിയിലായ പൈലറ്റ് അഭിനന്ദ് വര്‍ദ്ധമാനെ സുരക്ഷിതമായി തിരികെയെത്തിക്കാന്‍ ഇന്ത്യ ശ്രമം തുടങ്ങി.

നയതന്ത്ര തലത്തില്‍ പാകിസ്താന്റെ മുഖം തുറന്നുകാട്ടാനാണ് ഇന്ത്യയുടെ ശ്രമം. അതിനിടയില്‍ ഇന്ത്യാ പാകിസ്താന്‍ സംഘര്‍ഷം യുദ്ധത്തിലേക്ക് നീങ്ങരുതെന്ന് ആവശ്യപ്പെട്ട് അനേകം ലോകരാജ്യങ്ങള്‍ രംഗത്ത് വന്നു. പാകിസ്താന്‍ തീവ്രവാദത്തിനെതിരേ കര്‍ശന നടപടിയെടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഭീകര സംഘടനയായ ജെയ്ഷെ ഇ മുഹമ്മദിനെയും നേതാവ് മസൂദ് അസറിനെയും കരിമ്പട്ടികയില്‍ പെടുത്തണമെന്ന് ലോകരാജ്യങ്ങള്‍ നിര്‍ദേശിച്ചു. ജെയ്ഷെ ഇ മുഹമ്മദിനെ വിലക്കണം എന്ന നിര്‍ദേശവുമായി അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നിവരാണ് മുമ്പോട്ട് വന്നിരിക്കുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7