പാക്കിസ്താന്‍ അയച്ച ഡ്രോണ്‍ സുഖോയ് ഉപയോഗിച്ച് ഇന്ത്യ വെടിവച്ചിട്ടു

ജയ്പുര്‍: വ്യോമാതിര്‍ത്തി ലംഘിക്കാനുള്ള പാകിസ്താന്‍ ശ്രമം ഇന്ത്യ തകര്‍ത്തു. രാജസ്ഥാന്‍ അതിര്‍ത്തിയിലാണ് വ്യോമാതിര്‍ത്തി ലംഘിക്കാന്‍ ശ്രമം നടന്നത്. അതിര്‍ത്തി ലംഘിക്കാന്‍ ശ്രമിച്ച പാകിസ്താന്റെ പൈലറ്റില്ലാ വിമാനം ഇന്ത്യ വെടിവെച്ചിടുകയായിരുന്നു. വ്യോമസേനയാണ് പാക് ശ്രമം പരാജയപ്പെടുത്തിയത്. പാകിസ്താന്റെ പൈലറ്റില്ലാ വിമാനത്തിനെതിരെ ഇന്ത്യ വിമാനവേധ മിസൈല്‍ പ്രയോഗിച്ചു. മിസൈലേറ്റ പാക് വിമാനം പാകിസ്താന്‍ അതിര്‍ത്തിക്കുള്ളില്‍ തകര്‍ന്നു വീണുവെന്നാണ് വിവരം.

11.30 നായിരുന്നു ബികാനിര്‍ സെക്ടറില്‍ അതിര്‍ത്തി ലംഘിക്കാനുള്ള ശ്രമം ഉണ്ടായത്. സുഖോയ് 30എംകെഐ യുദ്ധവിമാനമാണ് പാക് ഡ്രോണിനെ നേരിട്ടത്. റഡാറില്‍ പാകിസ്താന്റെ ഭാഗത്തുനിന്ന് പൈലറ്റില്ലാ വിമാനം വരുന്നത് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു പ്രത്യാക്രമണം. സുഖോയ് വിമാനത്തില്‍ നിന്നുള്ള മിസൈല്‍ ഏറ്റ പാകിസ്താന്റെ ഡ്രോണ്‍ പാക് അതിര്‍ത്തിക്കുള്ളില്‍ ഫോര്‍ട്ട് അബ്ബാസ്സിലാണ് തകര്‍ന്നുവീണത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7