Tag: niyamasaba

കോണ്‍ഗ്രസ് നേതാവിനും കൊറോണ; നിയമസഭയില്‍ എത്തി മന്ത്രിമാരെ കണ്ടു, കാസര്‍കോട്, പാലക്കാട്, എറണാകുളം, തിരുവനന്തപുരം ജില്ലകള്‍ സന്ദര്‍ശിച്ചു

തിരുവനന്തപുരം : കൊറോണ സ്ഥിരീകരിച്ചവരില്‍ ഇടുക്കിയില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവും. കാസര്‍കോട്, പാലക്കാട്, എറണാകുളം, തിരുവനന്തപുരം എന്നീജില്ലകള്‍ ഇദ്ദേഹം സന്ദര്‍ശിച്ചിരുന്നു. സംസ്ഥാനത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമൊത്തു മന്ത്രിമാരെ കണ്ടതായും നിയമസഭയില്‍ എത്തിയതായും വിവരമുണ്ട്. ഇടുക്കി ജില്ലയില്‍ കൊറോണ ബാധിച്ച തദ്ദേശീയനായ ആദ്യ വ്യക്തി കൂടിയാണ്...

സംസ്ഥാന ബജറ്റ് അവതരണം തുടങ്ങി

തിരുവനന്തപുരം: സംസ്ഥാന ബജറ്റ് അവതരണം തുടങ്ങി. പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാമത്തെ ബജറ്റാണ് ഇന്ന് അവതരിപ്പിക്കുന്നത്. പ്രളയാനന്തര പുനര്‍നിര്‍മാണത്തിന് പണം കണ്ടെത്തുന്നതിന് ജിഎസ്ടിയില്‍ സെസ് ഏര്‍പ്പെടുത്തുന്ന പ്രഖ്യാപനം ബജറ്റിലുണ്ടാകും. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് ബജറ്റ് അവതരണത്തിനായി നിയമസഭയിലേക്ക് പുറപ്പെടുന്നതിന് മുമ്പ്...

എം എല്‍ എമാരുടെ സത്യഗ്രഹം; സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ചോദ്യോത്തര വേള ബഹിഷ്‌കരിച്ചു

തിരുവനന്തപുരം: യു ഡി എഫ് എം എല്‍ എമാര്‍ നിയമസഭയ്ക്കു മുന്നില്‍ നടത്തുന്ന സത്യഗ്രഹത്തോട് സര്‍ക്കാര്‍ സ്വീകരിച്ച നിലപാടില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ചോദ്യോത്തര വേള ബഹിഷ്‌കരിച്ചു. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് വി എസ് ശിവകുമാര്‍, എന്‍ ജയരാജ്, പാറയ്ക്കല്‍ അബ്ദുള്ള എന്നിവരാണ് നിയമസഭയ്ക്കു...

ശബരിമല വിഷയത്തെ തുടര്‍ന്ന് പ്രതിപക്ഷ ബഹളം :സഭ ഇന്നത്തേക്ക് പിരിഞ്ഞു

തിരുവനന്തപുരം: ശബരിമല വിഷയത്തെ ചൊല്ലി സഭയില്‍ പ്രതിപക്ഷ ബഹളം. തുടര്‍ന്ന് നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി സഭ ഇന്നത്തേക്ക് പിരിഞ്ഞു. ശബരിമല വിഷയത്തില്‍ ഇത് ആറാംദിവസമാണ് സഭ പിരിയുന്നത്. പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് ചോദ്യോത്തരവേള റദ്ദാക്കി. ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണമെന്നും ശബരിമല വിഷയവുമായി ബന്ധപ്പെട്ട് നിയമസഭയ്ക്കു മുന്നില്‍ സത്യഗ്രഹം...

തന്ത്രിമാര്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ മാത്രം ;ഭരണപരമായ കാര്യങ്ങളില്‍ ഇടപെടാന്‍ അനുവാദമില്ല

തിരുവനന്തപുരം: തന്ത്രിമാര്‍ അച്ചടക്ക നടപടിക്ക് വിധേയരാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിയമസഭയില്‍. ദേവസ്വം ബോര്‍ഡ് ജീവനക്കാരില്‍ ഒരാളാണ് തന്ത്രി. ഭരണപരമായ കാര്യങ്ങളില്‍ ഇടപെടാന്‍ അനുവാദമില്ല. ബോര്‍ഡിന് തന്ത്രിയോട് വിശദീകരണം ചോദിക്കാന്‍ അവകാശമുണ്ട്. അതനുസരിച്ചാണ് വിശദീകരണം തേടിയത്. തന്ത്രിയുടെ വിശദീകരണം ബോര്‍ഡ് പരിശോധിച്ച് വരികയാണെന്നും...

പ്രളയാനന്തര പ്രവര്‍ത്തനം അവതാളത്തിലെന്ന് പ്രതിപക്ഷം; ചര്‍ച്ചയാകാമെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: പ്രളയാനന്തര പ്രവര്‍ത്തനം അവതാളത്തിലെന്ന് പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസ്. വി.ഡി.സതീശന്‍ എംഎല്‍എയാണ്് നോട്ടീസ് നല്‍കിയത്. അടിയന്തര പ്രമേയ നോട്ടീസില്‍ ചര്‍ച്ചയാകാമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഒരു മണി മുതല്‍ മൂന്ന് വരെയാണ് നോട്ടീസില്‍ ചര്‍ച്ചയുണ്ടാവുക. ഈ സര്‍ക്കാരിന്റെ കാലത്തെ രണ്ടാമത്തെ അടിയന്തരപ്രമേയമാണ് ചര്‍ച്ചയ്ക്ക് എടുക്കുന്നത്. നേരത്തെ...

ബന്ധു നിയമനം: കെ.ടി ജലീല്‍ ചട്ടലംഘനമോ സത്യപ്രതിജ്ഞാ ലംഘനമോ നടത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിന്റെ വിവാദ ബന്ധു നിയമനത്തില്‍ ചട്ടലംഘനമോ സത്യപ്രതിജ്ഞാ ലംഘനമോ ഇല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. നിയമനം നല്‍കിയത് ഡെപ്യൂട്ടേഷന്‍ വഴിയാണ്. അപേക്ഷ ക്ഷണിച്ച ശേഷം സര്‍ക്കാരിന് യോജിച്ച...

മുഖ്യമന്ത്രി സ്പീക്കര്‍ക്ക് കുറിപ്പ് കൊടുത്തയച്ചാണ് സഭ തടസ്സപ്പെടുത്തിയതെന്ന് ചെന്നിത്തല

തിരുവനന്തപുരം: നിയമസഭ ബഹളത്തെ തുടര്‍ന്ന് പിരിഞ്ഞതിന് പിന്നാലെ സഭ സ്തംഭിപ്പിച്ചത് മുഖ്യമന്ത്രിയാണെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി സ്പീക്കര്‍ക്ക് കുറിപ്പ് കൊടുത്തയച്ചാണ് സഭ തടസ്സപ്പെടുത്തിയതെന്ന് ചെന്നിത്തല ആരോപിച്ചു. സഭാ നേതാവ് തന്നെ കുറിപ്പ് കൊടുത്തയച്ച് സഭ തടസ്സപ്പെടുത്തുന്നത് ചരിത്രത്തില്‍ ആദ്യമാണെന്നും അദ്ദേഹം...
Advertismentspot_img

Most Popular

G-8R01BE49R7