സംസ്ഥാന ബജറ്റ് അവതരണം തുടങ്ങി

തിരുവനന്തപുരം: സംസ്ഥാന ബജറ്റ് അവതരണം തുടങ്ങി. പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാമത്തെ ബജറ്റാണ് ഇന്ന് അവതരിപ്പിക്കുന്നത്.
പ്രളയാനന്തര പുനര്‍നിര്‍മാണത്തിന് പണം കണ്ടെത്തുന്നതിന് ജിഎസ്ടിയില്‍ സെസ് ഏര്‍പ്പെടുത്തുന്ന പ്രഖ്യാപനം ബജറ്റിലുണ്ടാകും. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് ബജറ്റ് അവതരണത്തിനായി നിയമസഭയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് തന്നെ ധനമന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറയുകയുണ്ടായി.
തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടുള്ള ബജറ്റായതിനാല്‍ ക്ഷേമപെന്‍ഷനുകള്‍ 100 രൂപ വീതം കൂട്ടിയേക്കും. അയ്യായ്യിരം കോടി രൂപയോളം വരുന്ന നികുതി കുടിശ്ശിക പിരിച്ചെടുക്കാന്‍ വ്യാപാരികള്‍ക്ക് ഇളവുകളോടെ ഒറ്റത്തവണ പദ്ധതിയും പ്രഖ്യാപിച്ചേക്കും.

Similar Articles

Comments

Advertismentspot_img

Most Popular