കോഴിക്കോട്: പേരാമ്പ്ര സൂപ്പിക്കടയില്‍ കരിമ്പനി സ്ഥിരീകരിച്ചു. മധ്യവയസ്‌കനിലാണ് രോഗം സ്ഥിരീകരിച്ചത്. നേരത്തെ കൊല്ലത്തെ മലയോര മേഖലകളില്‍ ഈ പനി പടര്‍ന്നു പിടിച്ചിരുന്നു. കോഴിക്കോട് പനി സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് സ്ഥലത്ത് പരിശോധന നടത്തി.
കോഴിക്കോട് ഡി.എം.ഒ (മാസ്മീഡിയ) ഇസ്മാഈല്‍, ടെക്നിക്കല്‍ അസിസ്റ്റന്റ് കുമാരന്‍, പേരാമ്പ്ര താലൂക്ക്...
കോഴിക്കോട്: നിപ്പാ രോഗിയെ പരിചരിച്ചതിനെ തുടര്‍ന്ന് വൈറസ് ബാധയേറ്റ് മരിച്ച നഴ്സ് ലിനിയുടെ ഭര്‍ത്താവ് സജീഷിന് സര്‍ക്കാര്‍ ജോലി. ആരോഗ്യ വകുപ്പില്‍ ക്ലാര്‍ക്കായിട്ടാണ് സജീഷിന് നിയമനം ലഭിച്ചത്. ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഇതിനുള്ള ഉത്തരവ് പുറത്തിറക്കി. കോഴിക്കോടാണ് നിയമനം. ഒഴിവുള്ള തസ്തിക കണ്ടെത്തിയ ശേഷം...
ആലപ്പുഴ: നിപ്പ വൈറസ് ബാധയെന്ന് സംശയിച്ച് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ഒരാളെ പ്രവേശിപ്പിച്ചു. അടൂര്‍ സ്വദേശിയെയാണ് പനിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇദ്ദേഹത്തെ ഐസൊലേഷന്‍ വാര്‍ഡിലേക്കു മാറ്റി. അതേസമയം, രോഗം സ്ഥിരീകരിച്ചിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു
നിപ്പയുടെ രണ്ടാംഘട്ട വ്യാപനം ശക്തി പ്രാപിച്ചിട്ടില്ലെങ്കിലും 30 വരെ...
കോഴിക്കോട്: നിപ വൈറസിന് ഹോമിയോയില്‍ മരുന്നുണ്ടെന്ന അവകാശവാദവുമായി ഹോമിയോ ഡോക്ടര്‍മാര്‍. ആരോഗ്യമന്ത്രിയോട് ഇക്കാര്യം ആവശ്യപ്പെടും.
നിപ ബാധിച്ച രോഗികളെ ചികിത്സിക്കാന്‍ ഹോമിയോ ഡോക്ടര്‍മാരെ അനുവദിക്കണമെന്നുമാണ് ഇവരുടെ ആവശ്യം. നിപ വൈറസ് ബാധക്കുള്ള മരുന്ന് നിലവിലുണ്ടെന്നാണ് ഹോമിയോ ഡോക്ടര്‍മാര്‍ പറയുന്നത്.
കോഴിക്കോട്: നിപ്പ വൈറസ് ബാധയ്ക്കെതിരായ മരുന്നെന്ന പേരില്‍ കോഴിക്കോട് മണാശേരി ഹോമിയോ ആശുപത്രിയില്‍ നിന്നാണ് വ്യാജമരുന്ന് വിതരണം ചെയ്തു. മരുന്ന് കഴിച്ചവര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു.
ഇന്നലെയാണ് ഹോമിയോ ആശുപത്രി ജീവനക്കാര്‍ ഡോക്ടര്‍ ഇല്ലാത്ത സമയത്ത് മരുന്ന് വിതരണം ചെയ്തത്. നിപ്പ വൈറസിന് ഹോമിയോയില്‍ പ്രതിരോധ മരുന്നില്ലെന്ന്...
കോഴിക്കോട്: നിപ വൈറസ് ബാധയെ പ്രതിരോധിക്കാന്‍ ഓസ്‌ട്രേലിയയില്‍ നിന്ന് മരുന്നെത്തിച്ചു. ഹ്യൂമണ്‍ മോണോക്ലോണ്‍ ആന്റിബോഡി എം 102.4 എന്ന മരുന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ എത്തിച്ചത്. ഐ.സി.എം.ആറില്‍ നിന്നുള്ള വിദഗ്ദ്ധര്‍ എത്തിയ ശേഷം മാത്രമായിരിക്കും മരുന്ന് ഉപയോഗിക്കുക.
ജപ്പാനില്‍ നിന്ന് ഫാവിപിരാവിര്‍ എന്ന മരുന്ന് കൊണ്ടുവരാനുള്ള...
കോഴിക്കോട്: നിപ രോഗലക്ഷണങ്ങളുമായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവതി മരിച്ചു. തലശ്ശേരി സ്വദേശി റോജ(39) ആണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് നിപ ബാധിച്ച് മരിച്ചവരുടെ എണ്ണം 18 ആയി.
അതേസമയം നിപയുടെ ഉറവിടം പഴംതീനി വവ്വാലുകളാണോ എന്ന കാര്യത്തില്‍ ഇന്ന് സ്ഥിരീകരണമുണ്ടാകും. ആരോഗ്യമന്ത്രിയുടെ...