തിരുവനന്തപുരം: നിപ്പ വൈറസ് ഭീതിയെ തുടര്‍ന്ന് എല്ലാ പിഎസ്സി പരീക്ഷകളും മാറ്റിവെച്ചു. ഈ മാസം 16 വരെയുള്ള പരീക്ഷകളാണ് മാറ്റിവെച്ചത്. ഓണ്‍ലൈന്‍ പരീക്ഷകള്‍ക്ക് മാറ്റമില്ല.
നേരത്തെ, മെയ് 26ന് നടക്കാനിരുന്ന സിവില്‍ പൊലീസ് ഓഫിസര്‍ / വനിതാ സിവില്‍ പൊലീസ് ഓഫിസര്‍ തസ്തികയ്ക്കുള്ള പരീക്ഷയും...
കോഴിക്കോട്: കോഴിക്കോട് ജില്ലാ കോടതിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കണമെന്ന് ഹൈക്കോടതിക്ക് ജില്ലാ കലക്ടര്‍ യു.വി.ജോസിന്റെ റിപ്പോര്‍ട്ട്. കോടതി ജീവനക്കാരന്‍ നിപ്പ ബാധിച്ച് മരിച്ച സാഹചര്യത്തില്‍ കോടതിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കണമെന്ന് ബാര്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് ഹൈക്കോടതി കലക്ടറോട് റിപ്പോര്‍ട്ട് തേടുകയായിരുന്നു. ജില്ലാ കോടതിയിലെ സീനിയര്‍...
കോഴിക്കോട്: സംസ്ഥാനത്തെ മുഴുവന്‍ ആശങ്കയിലാക്കിയ നിപ്പാ വൈറസ് രോഗ ബാധയെ തുടര്‍ന്ന് ഒരാള്‍ കൂടി മരിച്ചു. നിപ്പ വൈറസ് സ്ഥിരീകരിച്ച പാലാഴി സ്വദേശി എബിനാണ് (26) ഇന്ന് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു എബിന്‍. ഇതോടെ നിപ്പ ബാധിച്ച് മരിച്ചവരുടെ എണ്ണം 14...
കോഴിക്കോട്: നിപ്പ വൈറസ് ബാധയെന്ന സംശയത്തില്‍ സംസ്ഥാനത്ത് 175 പേര്‍ നിരീക്ഷണത്തിലാണെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. വൈറസ് ബാധിച്ച് മരിച്ചവരുമായി ബന്ധമുള്ളവരാണ് നിരീക്ഷണത്തിലുള്ളത്. ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യമന്ത്രി അറിയിച്ചു. വൈറസ് പകര്‍ന്നത് ഒരേ കേന്ദ്രത്തില്‍നിന്നാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അസുഖം കണ്ടെത്തിയ പതിനഞ്ചു പേരില്‍ 12...
സംസ്ഥാനം നിപ്പ വൈറസ് ഭീതിയില്‍ വിറങ്ങലിച്ച് നില്‍ക്കുമ്പോള്‍ പേരാമ്പ്രയില്‍ നിന്ന് ശേഖരിച്ചതെന്ന് അവകാശപ്പെട്ട് പഴങ്ങള്‍ കഴിച്ച് സര്‍ക്കാരിനെയും ആരോഗ്യപ്രവര്‍ത്തകരെയും വെല്ലുവിളിക്കുകയും സര്‍ക്കാര്‍ നടപടിയെ തുടര്‍ന്ന് മാപ്പു പറയുകയും ചെയ്ത പാരമ്പര്യ ചികില്‍സകന്‍ മോഹനന്‍ വൈദ്യര്‍ വീണ്ടും മലക്കം മറിഞ്ഞു. വീണ്ടും അതേ വെല്ലുവിളിയുമായി രംഗത്ത്...
കോഴിക്കോട്: പന്തിരിക്കരയിലെ കിണറ്റില്‍ നിന്നും കണ്ടെത്തിയ വവ്വാലല്ല നിപ്പ വൈറസ് ബാധയുടെ ഉറവിടമെന്ന് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഉറവിടം കണ്ടെത്താന്‍ കൂടുതല്‍ പരിശോധനകള്‍ ഇന്നാരംഭിക്കും. പഴം തീനി വവ്വാലുകളുടെ സാമ്പിളുകള്‍ ശേഖരിക്കാനാണ് നീക്കം.
കിണറ്റില്‍ കണ്ടെത്തിയ വവ്വാലല്ല നിപ്പ വൈറസ് ബാധയുടെ ഉറവിടമെന്ന് പ്രാഥമിക പരിശോധനയിലാണ് സ്ഥിരീകരിച്ചത്....
കോഴിക്കോട്: നിപ്പ വൈറസ് ബാധയുടെ ഉറവിടത്തെ കുറിച്ച് ഇന്ന് വ്യക്തത കൈവരും. വവ്വാലുകളാണോ ഉറവിടമെന്ന് ഇന്നറിയാം. നിപ്പ വൈറസ് ബാധ ആദ്യം റിപ്പോര്‍ട്ട് ചെയ്ത കോഴിക്കോട് പന്തിരിക്കരയില്‍ നിന്നും ശേഖരിച്ച വവ്വാലുകളുടേയും മൃഗങ്ങളുടേയും രക്തസാമ്പിളുകളുടെ പരിശോധനാ ഫലം ഇന്ന് ലഭിക്കും. സ്ഥിതിഗതികള്‍ വിലയിരുത്താനായി ആരോഗ്യമന്ത്രിയുടെ...