നിപ്പ ബാധയെന്ന് സംശയം; ആലുപ്പുഴയില്‍ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ആലപ്പുഴ: നിപ്പ വൈറസ് ബാധയെന്ന് സംശയിച്ച് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ഒരാളെ പ്രവേശിപ്പിച്ചു. അടൂര്‍ സ്വദേശിയെയാണ് പനിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇദ്ദേഹത്തെ ഐസൊലേഷന്‍ വാര്‍ഡിലേക്കു മാറ്റി. അതേസമയം, രോഗം സ്ഥിരീകരിച്ചിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു

നിപ്പയുടെ രണ്ടാംഘട്ട വ്യാപനം ശക്തി പ്രാപിച്ചിട്ടില്ലെങ്കിലും 30 വരെ ജാഗ്രത തുടരുമെന്നു മന്ത്രി ടി.പി. രാമകൃഷ്ണനും കോഴിക്കോട് കലക്ടര്‍ യു.വി. ജോസും പറഞ്ഞു. തുടര്‍പ്രവര്‍ത്തനങ്ങളെപ്പറ്റി ചര്‍ച്ച ചെയ്യാന്‍ പത്തിനു രാവിലെ 11 നു രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും ജനപ്രതിനിധികളുടെയും യോഗം കോഴിക്കോട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. നിലവില്‍ കേന്ദ്രത്തില്‍നിന്നുള്ള മൂന്നു സംഘം ജില്ലയിലുണ്ട്. ദേശീയ എപ്പിഡെമിയോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ സംഘം നിപ്പ സ്രോതസ്സ് കണ്ടെത്താന്‍ പേരാമ്പ്രയിലും പരിസരപ്രദേശങ്ങളിലും പഠനം തുടങ്ങിക്കഴിഞ്ഞു. സമ്പര്‍ക്കപ്പട്ടികയിലുള്ളവരുടെ എണ്ണം 2,507 ആയിട്ടുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7