Tag: news

സംസ്ഥാനത്തെ 14 ജില്ലകളിലേയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

കോഴിക്കോട്: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ 14 ജില്ലകളിലേയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. നേരത്തെ തിരുവനന്തപുരവും കൊല്ലവും ഒഴികെയുള്ള 12 ജില്ലകള്‍ക്കായിരുന്നു അവധി പ്രഖ്യാപിച്ചിരുന്നത്. വെള്ളിയാഴ്ച പുലര്‍ച്ചെയോടെയാണ് തിരുവനന്തപുരത്തിനും കൊല്ലത്തിനും അവധി പ്രഖ്യാപിച്ചത്.

നിയന്ത്രണം വിട്ട കാര്‍ സമീപത്തെ വീടിന്റെമതിലില്‍ ഇടിച്ച് അഞ്ചുപേര്‍ മരിച്ചു

കോട്ടയം: പാലാ-തൊടുപുഴ റോഡില്‍ മാനത്തൂരില്‍ നിയന്ത്രണം വിട്ട കാര്‍ അപകടത്തില്‍പ്പെട്ട് അഞ്ചുപേര്‍ മരിച്ചു. കാര്‍ യാത്രക്കാരായ വിഷ്ണു രാജ്, ജോബിന്‍ കെ ജോര്‍ജ്, പ്രമോദ്, ഉല്ലാസ്, സുധി എന്നിവരാണ് മരിച്ചത്. നിയന്ത്രണം വിട്ട കാര്‍ സമീപത്തെ വീടിന്റെ മതിലില്‍ ഇടിച്ചുകയറുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഒരാളെ...

മനുഷ്യക്കടത്ത്: കൊടുങ്ങല്ലൂര്‍ തെക്കേ നടയില്‍ 23 ബാഗുകള്‍ ഉപേക്ഷിച്ച നിലയില്‍; ബോട്ട് തിരിച്ചറിഞ്ഞു; പോയവരില്‍ ഗര്‍ഭിണിയും കുട്ടികളും

കൊച്ചി: മുനമ്പം മനുഷ്യക്കടത്തില്‍ ആളുകളെ കൊണ്ടുപോയ ബോട്ട് തിരിച്ചറിഞ്ഞു. ദേവമാതാ എന്ന ബോട്ടാണ് കണ്ടെത്തിയതെന്നാണ് ആലുവ റൂറല്‍ എസ് പി രാഹുല്‍ ആര്‍. നായര്‍ പറയുന്നത്. ഡല്‍ഹി കേന്ദ്രീകരിച്ചുള്ള റാക്കറ്റാണ് ഇതിന് പിന്നിലെന്നും എസ് പി പറഞ്ഞു. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മുനമ്പത്തുനിന്ന് പുറപ്പെട്ട...

മൂന്ന് എക്‌സ്പ്രസ് ട്രെയ്‌നുകളുടെ സമയം മാറ്റി

കൊച്ചി: അറ്റകുറ്റപ്പണിയുടെ പേരില്‍ ട്രെയ്‌നുകളുടെ സമയം ക്രമീകരിച്ചതില്‍ മാറ്റംവരുത്തി റെയില്‍വേ. മൂന്നു എക്‌സ്പ്രസ് ട്രെയിനുകള്‍ തിരുവനന്തപുരം സ്റ്റേഷനില്‍ എത്തുന്ന സമയം, യാത്രക്കാരുടെ പ്രതിഷേധം കണക്കിലെടുത്താണ് റെയില്‍വേ പുനഃക്രമീകരിച്ചത്. പുതിയ സമയക്രമം ഈ മാസം അഞ്ചിനു നിലവില്‍ വരും. ട്രെയിനുകളുടെ സമയം യാത്രക്കാര്‍ക്കു ഉപകാരപ്പെടുന്ന രീതിയില്‍ പുനഃക്രമീകരിക്കണം...

വെണ്ടയ്ക്ക കിലോയ്ക്ക് 150 രൂപ; പച്ചമുളകിന് 400; കൊള്ള നടത്തിയ കട അടപ്പിച്ചു; സാധനങ്ങള്‍ ദുരിതാശ്വാസ ക്യാംപിലേക്ക്

കൊച്ചി: കേരളം പ്രളയക്കെടുതിയെ അതിജീവിച്ചു വരുന്നതിനിടെ സാധനങ്ങള്‍ക്ക് അമിത വില ഈടാക്കിയ കടക്കാരന് പണി കിട്ടി. എറണാകുളം ഇടപ്പള്ളിയില്‍ പോലീസും, നാട്ടുകാരും ചേര്‍ന്ന് അമിതവിലയീടാക്കിയ കടയടപ്പിച്ച് ആവശ്യ സാധനങ്ങള്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്കുമാറ്റി. എറണാകുളത്തെ മാര്‍ക്കറ്റുകളില്‍ ജനങ്ങളും കച്ചവടക്കാരും തമ്മില്‍ സംഘര്‍ഷം നടന്നു. സൂപ്പര്‍മാര്‍ക്കറ്റുകളിലടക്കം വന്‍...

കുട്ടിയുടെ ജീവിതത്തിന് ഒരു കൈത്താങ്ങ് ആകുമെന്ന് കരുതിയാണ് പുതിയ ചിത്രത്തില്‍ വേഷം വാഗ്ദാനം ചെയ്തത്; അത് പബ്ലിസിറ്റി സ്റ്റണ്ടാണെന്ന് പറയുന്നതില്‍ ദുഖമുണ്ടെന്ന് അരുണ്‍ ഗോപി

കൊച്ചി: ഒറ്റ ദിവസംകൊണ്ട് കേരളക്കരയാകെ അറിയപ്പെടുന്ന പെണ്‍കുട്ടിയായി മാറിയ ഹനാനെ കുറിച്ചുള്ള ദുരൂഹതകളുടെ ചുരുളഴിയുന്നില്ല. പാലാരിവട്ടം തമ്മനം ജംഗ്ഷനില്‍ കോളേജ് പഠനം കഴിഞ്ഞ് വൈകുന്നേരങ്ങളില്‍ യൂണിഫോമില്‍ മീന്‍ വിറ്റിരുന്ന ഹനാന്‍ ചുരുങ്ങിയ സമയകൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ താരമായത്. പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന സിനിമയില്‍ അരുണ്‍...

ഗുരുതര പരിക്കുകളോടെ നടി അനുമോള്‍ ആശുപത്രിയില്‍!!! സംഭവിച്ചത്

കൊച്ചി: ഗുരുതര പരുക്കോടെ ആശുപത്രി കട്ടിലില്‍ കിടക്കുന്ന അനുമോളുടെ ചിത്രങ്ങള്‍ കണ്ട് പ്രേക്ഷകര്‍ ഒരുപാട് വിഷമിച്ചു. മൊട്ടയടിച്ച് തലയിലും മുഖത്തും പരിക്കോടെ കിടക്കുന്ന നടിയുടെ ചിത്രങ്ങള്‍ കണ്ട് ആരാധകരുടെ കണ്ണുനിറഞ്ഞു. ചിത്രം സോഷ്യല്‍ മീഡിയയില്‍ നിമിഷങ്ങള്‍ക്കകം വൈറലായെങ്കിലും എന്താണ് ഇതിന് പിന്നില്‍ എന്ന് ആര്‍ക്കും...

അതിമ് ഷാക്കെതിരായ വാര്‍ത്ത പ്രസിദ്ധീകരിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ ദേശീയ മാധ്യമങ്ങള്‍ ‘മുക്കി’

ന്യൂഡല്‍ഹി: നോട്ടുനിരോധന കാലത്ത് ബിജെപി അധ്യക്ഷന്‍ അമിത് ഷാ ഡയറക്ടറായ ബാങ്ക് ഏറ്റവും അധികം നിരോധിത നോട്ടുകള്‍ നിക്ഷേപിച്ചതെന്ന വാര്‍ത്ത മണിക്കൂറുകള്‍ക്കുള്ളില്‍ ദേശിയമാധ്യമങ്ങള്‍ പിന്‍വലിച്ചു. റിലയന്‍സിന്റെ മാധ്യമ സംരംഭമായ ന്യൂസ് 18 ഉം, ദ ന്യൂസ് ഇന്ത്യന്‍ എക്സ് പ്രസുമാണ് വാര്‍ത്തകള്‍ മുക്കിയത്. എന്നാല്‍...
Advertismentspot_img

Most Popular