Tag: national

സത്യം കാണാനാവില്ലെങ്കില്‍ കണ്ണും വായും പൂട്ടിയിരിക്കുക; കശ്മീര്‍ ഫയല്‍സ് വിവാദത്തില്‍ അനുപം ഖേര്‍

ന്യൂഡല്‍ഹി: കശ്മീര്‍ ഫയല്‍സ് ചിത്രം ഗോവ ചലച്ചിത്ര മേളയില്‍ ഉള്‍പ്പെടുത്തിയതിനെ വിമര്‍ശിച്ച് ജൂറി ചെയര്‍മാന്‍ നാദവ് ലാപിഡ് നടത്തിയ പ്രസ്താവനയില്‍ രൂക്ഷ വിമര്‍ശനവുമായി നടന്‍ അനുപം ഖേര്‍. സത്യം കാണാന്‍ കഴിയില്ലെങ്കില്‍ കണ്ണും വായും പൂട്ടിയിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലാണ് അദ്ദേഹം...

പ്രളയകാലത്ത് അനുവദിച്ച അരിക്ക് 205 കോടി നല്‍കണം; കേരളത്തിന് കേന്ദ്രത്തിന്‍റെ അന്ത്യശാസനം

ന്യൂഡല്‍ഹി: 2018-ല്‍ ഉണ്ടായ മഹാപ്രളയത്തെത്തുടര്‍ന്ന് സംസ്ഥാനത്തിന് നല്‍കിയ അരിയുടെ വില ഉടന്‍ നല്‍കാന്‍ കേരളത്തിന് കേന്ദ്രത്തിന്റെ അന്ത്യശാസനം. 205.81 കോടി രൂപ തിരിച്ചടച്ചില്ലെങ്കില്‍ വരുംവര്‍ഷത്തെ എസ്.ഡി.ആര്‍.എഫില്‍നിന്ന് തിരിച്ചുപിടിക്കുമെന്നും കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഇതേത്തുടര്‍ന്ന് പണം തിരിച്ചടക്കാന്‍ കേരളം തീരുമാനിച്ചു. 2018-ല്‍ ഉണ്ടായ മഹാപ്രളയത്തെത്തുടര്‍ന്ന് സംസ്ഥാനത്തിന് കേന്ദ്രത്തിന്റെ...

സ്വവര്‍ഗ്ഗവിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ അനുമതി തേടി ഹര്‍ജി; കേന്ദ്രത്തിന് സുപ്രീംകോടതിയുടെ നോട്ടീസ്‌

ന്യൂഡല്‍ഹി: സ്വവര്‍ഗ്ഗവിവാഹം രജിസ്റ്റര്‍ചെയ്യാന്‍ അനുമതിതേടി ഫയല്‍ചെയ്ത ഹര്‍ജികളില്‍ സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിനും അറ്റോര്‍ണി ജനറല്‍ ആര്‍. വെങ്കിട്ടരമണിയ്ക്കും നോട്ടീസ് അയച്ചു. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് ഹിമ കോഹ്ലി എന്നിവരടങ്ങിയ ബെഞ്ചാണ് നോട്ടീസ് അയച്ചത്. 1954-ലെ സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹം...

വീട്ടുകാര്‍ നിശ്ചയിച്ച വിവാഹത്തിന് സമ്മതിക്കാത്തമകളെ അമ്മ കഴുത്തുഞെരിച്ച് കൊന്നു

ചെന്നൈ: വീട്ടുകാര്‍ നിശ്ചയിച്ച വിവാഹത്തിന് സമ്മതിക്കാത്തതിന്റെ പേരില്‍ മകളെ അമ്മ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. തിരുനെല്‍വേലി ജില്ലയിലെ പാലമട ഗ്രാമത്തിലുള്ള ആറുമുഖകനിയാണ് (45) മകള്‍ അരുണയെ (19) കൊലപ്പെടുത്തിയത്. ഇതിനുശേഷം വിഷം കഴിച്ചു ജീവനൊടുക്കാന്‍ ശ്രമിച്ച ആറുമുഖകനി ആശുപത്രിയില്‍ ചികിത്സയിലാണ്. ആറുമുഖകനിയുടെ ഭര്‍ത്താവ് പേച്ചി ചെന്നൈയില്‍ ഡ്രൈവറായി...

തിര. കമ്മീഷണറുടെ നിയമനത്തില്‍ എന്തിന് തിടുക്കം ? സുപ്രീം കോടതി

ന്യൂഡല്‍ഹി: വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥനായ അരുണ്‍ ഗോയലിനെ തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചതുമായി ബന്ധപ്പെട്ട ഫയല്‍ നീങ്ങിയത് മിന്നല്‍ വേഗത്തിലെന്ന് സുപ്രീംകോടതി ഭരണഘടന ബെഞ്ചിന്റെ നിരീക്ഷണം. എന്തിനാണ് ഈ തിടുക്കം കാട്ടിയതെന്നും കോടതി കേന്ദ്രസര്‍ക്കാരിനോട് ആരാഞ്ഞു. എന്നാല്‍ നിയമനവുമായി ബന്ധപ്പെട്ട വിചാരണ ഒഴിവാക്കണമെന്ന് അറ്റോര്‍ണി ജനറല്‍...

കതിരൂര്‍ മനോജ് വധം:സിബിഐയുടെ ആവശ്യം സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി: കണ്ണൂരില്‍ ആര്‍.എസ്.എസ്. നേതാവ് കതിരൂര്‍ മനോജിനെ കൊലപ്പെടുത്തിയ കേസിലെ വിചാരണ കേരളത്തിന് പുറത്തേക്ക് മാറ്റണമെന്ന സി.ബി.ഐ.യുടെ ആവശ്യം സുപ്രീംകോടതി തള്ളി. സി.ബി.ഐ.യുടെ ആവശ്യത്തിനുപിന്നില്‍ രാഷ്ട്രീയമാണെന്ന് സംശയിക്കേണ്ടിവരുമെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. കേസില്‍ പ്രതികള്‍ക്കുമേല്‍ കുറ്റം ചുമത്തുന്ന നടപടി നാലുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ കൊച്ചിയിലെ പ്രത്യേക സി.ബി.ഐ....

മയക്കുമരുന്ന് ഉപയോഗത്തെ എതിര്‍ത്തു; അച്ഛനും അമ്മയുമടക്കം കുടുംബത്തിലെ നാലുപേരെ കൊലപ്പെടുത്തി യുവാവ്‌

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ യുവാവ് അച്ഛനെയും അമ്മയെയും ഉള്‍പ്പെടെ കുടുംബത്തിലെ നാലുപേരെ കൊലപ്പെടുത്തി. അച്ഛന്‍, അമ്മ എന്നിവര്‍ക്കു പുറമേ സഹോദരി, മുത്തശ്ശി എന്നിവരെയാണ് കൊലപ്പെടുത്തിയത്. വര്‍ധിച്ച മയക്കുമരുന്നുപയോഗത്തെത്തുടര്‍ന്ന് മകനെ ശകാരിച്ചതില്‍ പ്രകോപിതനായാണ് കൊലപാതകം നടത്തിയത് എന്നാണ് പോലീസ് പറയുന്നത്. കേശവ് (25) ആണ് ക്രൂരകൃത്യം നടത്തിയത്....

മംഗളൂരു സ്‌ഫോടനം: 18 ഇടത്ത് റെയ്ഡ്; പരിശോധന മുഹമ്മദ് ഷരീഖിന്റെ ബന്ധുവീട്ടിലുള്‍പ്പെടെ

ബെംഗളൂരു: മംഗളൂരു സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് 18 ഇടങ്ങളില്‍ പോലീസ് റെയ്ഡ്. കേസിലെ മുഖ്യ സൂത്രധാരന്‍ ശിവമോഗ സ്വദേശി മുഹമ്മദ് ഷരീഖിന്റെ ബന്ധുവീടുകളില്‍ ഉള്‍പ്പെടെയാണ് പരിശോധന. ശിവമോഗയിലെ തീര്‍ഥഹള്ളിയില്‍ കഴിഞ്ഞ ദിവസം രാത്രി റെയ്ഡ് നടന്നിരുന്നു. മൈസൂരുവിലും മംഗളൂരുവിലുമാണ് ബുധനാഴ്ച റെയ്ഡ് നടക്കുന്നത്. കഴിഞ്ഞ ദിവസം നടത്തിയ...
Advertismentspot_img

Most Popular