Tag: national

കര്‍ണാടകയിലെ ചില ബിജെപി എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ട്‌

കര്‍ണാടകയിലെ ചില ബിജെപി എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ട് ബംഗളൂരു: കര്‍ണാടകയില്‍ വരുംദിവസങ്ങളില്‍ ചില ബി.ജെ.പി എം.എല്‍.എമാര്‍ കോണ്‍ഗ്രസ് ക്യാമ്പിലേക്ക് മടങ്ങിയെത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിലേക്ക് പോയ നേതാക്കളെ തിരിച്ചെത്തിക്കാന്‍ സജീവ നീക്കങ്ങം നടക്കുകയാണ്. 2019ല്‍ കോണ്‍ഗ്രസ്‌ജെ.ഡി.എസ്. സഖ്യസര്‍ക്കാരിനെ അട്ടിമറിച്ച്...

ഉഭയസമ്മതത്തോടെയുള്ള ലൈംഗികബന്ധം: കുറഞ്ഞപ്രായം 16 ആക്കണം

ന്യൂഡല്‍ഹി: ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാനുള്ള കുറഞ്ഞ പ്രായം 18-ല്‍നിന്ന് 16 ആയി കുറക്കണമെന്ന് മധ്യപ്രദേശ് ഹൈക്കോടതി. ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാനുള്ള കുറഞ്ഞ പ്രായം 18 ആയി ഉയര്‍ത്തിയത് സാമൂഹികഘടനയെ ബാധിച്ചതായതും ഹൈക്കോടതിയിലെ ജസ്റ്റിസ് ദീപക് കുമാര്‍ അഗര്‍വാള്‍ ചൂണ്ടിക്കാട്ടി. സാമൂഹികമാധ്യമങ്ങളില്‍നിന്നും ഇന്റര്‍നെറ്റ് സൈറ്റുകളില്‍നിന്നും ലഭിക്കുന്ന...

തെലങ്കാനയില്‍ ബിആര്‍എസ് മുന്‍ മന്ത്രിമാരും മുന്‍ എംഎല്‍എമാരും അടക്കമുള്ള നേതാക്കള്‍ കൂട്ടത്തോടെ കോണ്‍ഗ്രസില്‍

ഹൈദരാബാദ്: തെലങ്കാനയില്‍ ചന്ദ്രശേഖര റാവുവിന്റെ പാര്‍ട്ടിക്ക് തിരിച്ചടി നല്‍കി നിരവധി നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. മുന്‍ മന്ത്രിമാരും മുന്‍ എംഎല്‍എമാരും അടക്കം ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ആസ്ഥാനത്തെത്തിയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. ബിആര്‍എസില്‍ നിന്നും മറ്റുമായി 35 നേതാക്കളാണ് ഇന്ന് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഈ വര്‍ഷം...

ഹിമാചലില്‍ ഉരുള്‍പൊട്ടല്‍; ദേശീയപാതയില്‍ 200ലധികം സഞ്ചാരികള്‍ കുടുങ്ങിക്കിടക്കുന്നു

ഷിംല: ഹിമാചല്‍ പ്രദേശിലെ മാണ്ഡിയിലുണ്ടായ ഉരുള്‍പൊട്ടലിനേയും മിന്നല്‍പ്രളയത്തേയും തുടര്‍ന്ന് വിനോദസഞ്ചാരികളുള്‍പ്പെടെ ഇരുന്നൂറിലധികം പേര്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്. ചണ്ഡീഗഡ്-മണാലി ദേശീയപാതയിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടതിനെ തുടര്‍ന്നാണ് സഞ്ചാരികള്‍ കുടുങ്ങിയത്. ഞായറാഴ്ച വൈകുന്നേരം മുതല്‍ ഇതുവഴിയുള്ള ഗതാഗതം നിര്‍ത്തിവെച്ചിരുന്നു. മാണ്ഡിയില്‍ പെയ്യുന്ന കനത്തമഴയേത്തുടര്‍ന്നാണ് ഉരുള്‍പൊട്ടലുണ്ടായത്. ദേശീയപാതയിലുള്‍പ്പെടെ വലിപ്പമേറിയ പാറകളും മറ്റും...

ബിജെപിയോട് അടുക്കുന്നെന്ന് സൂചന; ബദല്‍ മുന്നണി നീക്കത്തില്‍ നിന്ന് കെസിആര്‍ പിന്നോട്ട്

ഹൈദരാബാദ്: വെള്ളിയാഴ്ച പട്‌നയില്‍ നടക്കാനിരിക്കുന്ന പ്രതിപക്ഷകക്ഷികളുടെ യോഗത്തില്‍നിന്ന് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവിന്റെ ബി.ആര്‍.എസ്. വിട്ടുനില്‍ക്കുന്നത് ബി.ജെ.പിയോട് അടുക്കുന്നതിന്റെ ഭാഗമായെന്ന് സൂചന. തെലങ്കാനയില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പ് കൂടെ നടക്കാനിരിക്കെ ബി.ജെ.പിയോടുള്ള നിലപാട് മയപ്പെടുത്തിയതും സമീപകാലത്ത് കോണ്‍ഗ്രസിനെതിരേ കടുത്ത വിമര്‍ശനം ഉന്നയിക്കുന്നതും...

‘മദ്യപിച്ചെന്ന് നിധി പറയുന്നത് പച്ചക്കള്ളം; അഞ്ജലിയുടെ കാര്യത്തിൽ സംഭവിച്ചിരിക്കുന്നത് ക്രൂരമായ കൊലപാതകം

പുതുവത്സരാഘോഷത്തിനു ശേഷം തിരിച്ചുവരുമ്പോഴാണ് അപകടം സംഭവിച്ചതെന്ന് അഞ്ജലിയുടെ സുഹ‍ൃത്ത് നിധി മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. പാർട്ടിക്കിടെ അഞ്ജലി സിങ് മദ്യപിച്ചിരുന്നതായും എന്നിട്ടും സ്കൂട്ടറിൽ തിരികെ പോകണമെന്ന് നിർബന്ധം പിടിച്ചതായും നിധി വെളിപ്പെടുത്തി. കൊല്ലപ്പെട്ട അഞ്ജലി സിങ്ങിന്റെ കുടുംബ ഡോക്ടറും അഞ്ജലി മദ്യപിച്ചിരുന്നുവെന്ന ആരോപണം തള്ളിയിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ...

വിമാനത്തില്‍ ബിസിനസ് ക്ലാസില്‍ നഗ്നതാപ്രദര്‍ശനം, മദ്യപന്റെ അഴിഞ്ഞാട്ടം ; അന്വേഷണത്തിന് എയര്‍ഇന്ത്യ

മുംബൈ: എയര്‍ ഇന്ത്യ വിമാനത്തിന്റെ ബിസിനസ് ക്ലാസില്‍ മദ്യലഹരിയിലായ യാത്രക്കാരന്‍ സഹയാത്രികയുടെ ശരീരത്തില്‍ മൂത്രമൊഴിച്ചെന്ന് പരാതി. ന്യൂയോര്‍ക്കില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള വിമാനത്തിലാണ് യാത്രക്കാരന്‍ സ്ത്രീയ്ക്കുനേരെ ലൈംഗികാവയവപ്രദര്‍ശനം നടത്തുകയും മൂത്രമൊഴിക്കുകയും ചെയ്തത്. വിമാനത്തിലെ ജീവനക്കാരോട് അറിയിച്ചിട്ടും ഇവര്‍ നടപടിയൊന്നും എടുത്തില്ലെന്നും യാത്രക്കാരി ആരോപിച്ചു. പരാതി ടാറ്റാ ഗ്രൂപ്പ്...

ഈ റുപ്പി കൊച്ചിയിലും എത്തുന്നു.. എന്താണ് ഈ റൂപ്പി?

ന്യൂഡല്‍ഹി: ഈ റുപ്പി കൊച്ചിയിലും എത്തുന്നു.പൊതുജനങ്ങള്‍ക്ക് വിനിമയം ചെയ്യാവുന്ന റിസര്‍വ് ബാങ്ക് ഡിജിറ്റല്‍ കറന്‍സിയുടെ (ഇ–റുപ്പീ റീട്ടെയ്ല്‍) പരീക്ഷണ ഇടപാട് കൊച്ചിയടക്കം 13 നഗരങ്ങളില്‍. ആദ്യഘട്ടമായി ഡല്‍ഹി, മുംബൈ, ബെംഗളൂരു, ഭുവനേശ്വര്‍ എന്നീ നഗരങ്ങളില്‍ ഡിസംബര്‍ 1–ന് നടക്കും. തുടര്‍ന്ന് കൊച്ചി, അഹമ്മദാബാദ്, ഗാങ്‌ടോക്ക്,...
Advertismentspot_img

Most Popular