Tag: national

നിലപാട് തള്ളപ്പെട്ടാലും സീതാറാം യച്ചൂരി ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിയേണ്ടതില്ലെന്ന് കാരാട്ട്

ഹൈദരാബാദ്: കരട് രാഷ്ട്രീയ പ്രമേയത്തിന്റെ കാര്യത്തില്‍ രഹസ്യ ബാലറ്റിനു വ്യവസ്ഥയില്ലെങ്കിലും പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനമെടുക്കുമെന്ന് സിപിഎം മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. കോണ്‍ഗ്രസ് സഹകരണം സംബന്ധിച്ച കരട് രാഷ്ട്രീയ പ്രമേയത്തില്‍ രഹസ്യ വോട്ടെടുപ്പ് വേണമെന്ന യെച്ചൂരി പക്ഷത്തിന്റെ നിലപാട് തള്ളി പ്രകാശ്...

ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരെ പ്രതിപക്ഷം ഇംപീച്‌മെന്റ് നോട്ടിസ് നല്‍കി

ന്യൂഡല്‍ഹി: സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരെ പ്രതിപക്ഷം ഇംപീച്‌മെന്റ് നോട്ടിസ് നല്‍കി. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡുവിനാണു നോട്ടിസ് കൈമാറിയത്. 64 എംപിമാര്‍ ഒപ്പിട്ട നോട്ടീസാണ് ഉപരാഷ്ട്ര പതിയ്ക്ക് കൊമാറിയത്. കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിന്റെ നേതൃത്വത്തിലാണ്...

ലിറ്ററിന് 74 രൂപ…! ഡീസല്‍ വില റെക്കോര്‍ഡ് ഉയരത്തില്‍

ന്യൂഡല്‍ഹി: രാജ്യത്തെ ഡീസല്‍വില എക്കാലത്തെയും ഉയരത്തിലെത്തി. പെട്രോള്‍ വിലയില്‍ ഒരു പൈസയും ഡീസല്‍ വിലയില്‍ നാലുപൈസയുമാണ് വെള്ളിയാഴ്ച കൂടിയത്. ഇതോടെ ഡല്‍ഹിയില്‍ പെട്രോള്‍ വില ലിറ്ററിന് 74.08രൂപയായി. ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവില മൂന്നുവര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തിലെത്തിയതോടെ ആണ് ഇന്ത്യയിലും വില വര്‍ധിച്ചത്. കൊല്‍ക്കത്തയില്‍ പെട്രോളിന്...

പാര്‍ട്ടി കോണ്‍ഗ്രസില്‍ കരട് പ്രമേയം അവതരിപ്പിച്ചെന്ന് സീതാറാം യെച്ചൂരി

ഹൈദരാബാദ്:പാര്‍ട്ടി കോണ്‍ഗ്രസില്‍ കരട് പ്രമേയം അവതരിപ്പിച്ചെന്ന് സീതാറാം യെച്ചൂരി. കേന്ദ്രകമ്മിറ്റി തീരുമാനപ്രകാരമാണ് നടപടിയെന്നും സീതാറാം യെച്ചൂരി പറഞ്ഞു. നയപരിപാടി സംബന്ധിച്ച് രണ്ട് വീക്ഷണങ്ങളും അവതരിപ്പിക്കാനാണ് സിസി നിര്‍ദേശിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു. അതേസമയം കോണ്‍ഗ്രസ് ജനാധിപത്യ പാര്‍ട്ടിയാണോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ചര്‍ച്ച കഴിഞ്ഞ് ...

ലോകത്തെ ആറാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ

ഡല്‍ഹി: ലോകത്തെ ആറാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ. ഇന്ത്യയുടെ ജി ഡി പി (മൊത്ത ആഭ്യന്തര ഉത്പാദനം) 2.6 ട്രില്ല്യന്‍ ഡോളറിലെത്തിയതായി ഐ എം എഫ് അറിയിച്ചു. ഏപ്രില്‍ 2018 ലെ ഐ എം എഫിന്റെ വേള്‍ഡ് എക്കണോമിക് ഔട്ട് ലുക്കിലാണ് ഇക്കാര്യം പറയുന്നത്....

തീവ്രവാദികളെ കണ്ടെന്ന് റിപ്പോര്‍ട്ട്: പഠാന്‍കോട്ടില്‍ കനത്തസുരക്ഷ ഏര്‍പ്പെടുത്തി

ന്യൂഡല്‍ഹി: പഠാന്‍കോട്ടില്‍ തീവ്രവാദികളെന്നു സംശയിക്കുന്ന രണ്ടുപേരെ കണ്ടെന്ന പ്രദേശവാസിയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് കനത്തസുരക്ഷ ഏര്‍പ്പെടുത്തി. പഠാന്‍ കോട്ട് സ്വദേശിയായ മസ്‌കന്‍ ലാല്‍ എന്നയാളാണ് തീവ്രവാദികളെന്നു സംശയിക്കുന്നവരെ കണ്ടതായി ഞായറാഴ്ച രാത്രി അധികൃതരെ വിവരം അറിയിച്ചത്. 'സൈനികരെന്ന് സ്വയം പരിചയപ്പെടുത്തിയ രണ്ടു പേര്‍ തന്നോട് ലിഫ്റ്റ്...

ജസ്റ്റിസ് ലോയയുടെ മരണത്തില്‍ അന്വേഷണം വേണ്ടെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ജസ്റ്റിസ് ലോയയുടെ മരണത്തില്‍ അന്വേഷണമില്ലെന്ന് സുപ്രീംകോടതി. പ്രത്യേക അന്വേഷണമാവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി. ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷാ പ്രതിയായ വ്യാജ ഏറ്റുമുട്ടല്‍ കേസ് പരിഗണിക്കവെയാണു 2014 ഡിസംബര്‍ ഒന്നിനാണു ജഡ്ജി ലോയ മരിച്ചത്. അദ്ദേഹത്തിന്റെ സഹോദരി മരണത്തില്‍ ദുരൂഹത ആരോപിച്ചെങ്കിലും ലോയയുടെ...

ആര്‍ച്ച് ബിഷപ്പ് എബ്രഹാം വിരുത്തുകുളങ്ങര കാലം ചെയ്തു

ന്യൂഡല്‍ഹി: നാഗ്പൂര്‍ ആര്‍ച്ച് ബിഷപ്പ് എബ്രഹാം വിരുത്തുകുളങ്ങര കാലം ചെയ്തു. ഇന്ന് പുലര്‍ച്ചെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഡല്‍ഹിയിലെ സിബിസിഐ ആസ്ഥാനത്ത് ബിഷപ്പുമാരുടെ യോഗത്തില്‍ പങ്കെടുക്കാനായി എത്തിയതായിരുന്നു. ഇന്ന് പുലര്‍ച്ചെ നാഗ്പൂരിലേക്ക് മടങ്ങാനിരിക്കവെയാണ് അന്ത്യം സംഭവിച്ചത്. കല്ലറ പുത്തന്‍പള്ളി ഇടവകാംഗവും വിരുതുകുളങ്ങര ലൂക്കോസ് -...
Advertismentspot_img

Most Popular