പാര്‍ട്ടി കോണ്‍ഗ്രസില്‍ കരട് പ്രമേയം അവതരിപ്പിച്ചെന്ന് സീതാറാം യെച്ചൂരി

ഹൈദരാബാദ്:പാര്‍ട്ടി കോണ്‍ഗ്രസില്‍ കരട് പ്രമേയം അവതരിപ്പിച്ചെന്ന് സീതാറാം യെച്ചൂരി. കേന്ദ്രകമ്മിറ്റി തീരുമാനപ്രകാരമാണ് നടപടിയെന്നും സീതാറാം യെച്ചൂരി പറഞ്ഞു. നയപരിപാടി സംബന്ധിച്ച് രണ്ട് വീക്ഷണങ്ങളും അവതരിപ്പിക്കാനാണ് സിസി നിര്‍ദേശിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു.
അതേസമയം കോണ്‍ഗ്രസ് ജനാധിപത്യ പാര്‍ട്ടിയാണോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ചര്‍ച്ച കഴിഞ്ഞ് പറയാം എന്നായിരുന്നു യെച്ചൂരിയുടെ മറുപടി. ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തിന്റെ ഭാഗമായാണ് തന്റെ നിലപാടും ചര്‍ച്ചയ്ക്ക് വച്ചതെന്നും ഇത് ഉത്തമ ജനാധിപത്യ പാരന്പര്യത്തിന്റെ തെളിവാണെന്നും യെച്ചൂരി പറഞ്ഞു. കരട് നയത്തിലെ ഭേദഗതികളില്‍ വോട്ടെടുപ്പ് വേണമെങ്കില്‍ അംഗങ്ങള്‍ക്ക് ആവശ്യപ്പെടാം. രഹസ്യബാലറ്റാണ് വേണ്ടതെങ്കില്‍ അത് നാളെ വൈകിട്ട് നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം പിളര്‍പ്പ് ഉണ്ടാകുമോ എന്ന ചോദ്യത്തിന് അഭ്യൂഹങ്ങളോട് പ്രതികരിക്കാനില്ലെന്നായിരുന്നു യെച്ചൂരിയുടെ മറുപടി. പിളര്‍പ്പ് ഉണ്ടാകില്ലെന്ന് പറയാന്‍ യെച്ചൂരി തയ്യാറായില്ല.

ലോയ കേസ്; സുപ്രീം കോടതിയുടെ വിശാല ബെഞ്ച് പരിഗണിക്കണമെന്ന് യെച്ചൂരി

സി.ബി.ഐ പ്രത്യേക കോടതി ജഡ്ജി ജസ്റ്റിസ് ബി.എച്ച് ലോയയുടെ മരണവുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതിയുടെ വിശാല ബെഞ്ച് പരിഗണിക്കണമെന്ന് സിതാറാം യെച്ചൂരി ആവശ്യപ്പെട്ടു.
കേസില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കണമെന്ന ആവശ്യവുമായി സമര്‍പ്പിച്ച ഹര്‍ജികള്‍ തള്ളിയ സുപ്രീം കോടതി നടപടി നിര്‍ഭാഗ്യകരമാണെന്നും ഹര്‍ജികള്‍ വിവാദങ്ങള്‍ ലക്ഷ്യമിട്ടുകൊണ്ടാണെന്നുള്ള പരാമര്‍ശത്തോട് സിപിഐഎമ്മിന് യോജിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

ഈ വിഷയത്തിന്‍ പുന പരിശോധനയുണ്ടാവണം. സുപ്രീം കോടതിയുടെ വിശാല ബെഞ്ച് ഇത് അന്വേഷിക്കണമെന്നാണ് പാര്‍ട്ടിയുടെ അഭിപ്രായം. നീതി നല്‍കണം എന്ന ഉദ്ദേശ്യത്തോടെയാകണം ആ അന്വേഷണം കാരണം സാഹചര്യ തെളിവുകളെല്ലാം ഇതിനോടകം നശിപ്പിച്ചുകഴിഞ്ഞിട്ടുണ്ട്. സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്ന ഹൈദരാബാദില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7