ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് തുടക്കമായി. പുതിയ ഇന്ത്യയുടെ നിര്‍മ്മാണത്തിന് 2018 നിര്‍ണ്ണായകമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു. മുത്തലാഖ് ബില്‍ പാസാക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും രാഷ്ട്രപതി പറഞ്ഞു.
സാമ്പത്തിക, സാമൂഹിക ജനാധിപത്യമില്ലാതെ രാഷ്ട്രീയ ജനാധിപത്യം അസ്ഥിരമാണെന്ന് ബാബാ സാഹബ് അംബേദ്കര്‍ പറയാറുണ്ടായിരുന്നുവെന്ന് രാഷ്ട്രപതി...
മുംബൈ: മഹാരാഷ്ട്രയിലെ കോലാപ്പൂരില്‍ ബസ് നദിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ 13 പേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്നലെ അര്‍ദ്ധരാത്രിയാണ് ഗണപതിപൂലില്‍ നിന്നും പൂനെയിലേക്ക് വന്ന ബസ് നിയന്ത്രണം വിട്ട് പാഞ്ച്ഗംഗാ നദിയിലേക്ക് മറിഞ്ഞത്. 16 പേര്‍ ബസിലുണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു.
ന്യൂഡല്‍ഹി: കനത്ത സരുക്ഷാ ക്രമീകരണങ്ങളോടെ രാജ്യം ഇന്ന് 69–ാം റിപ്പബ്‌ളിക് ദിനം ആഘോഷിക്കുന്നു. രാജ്പഥില്‍ ഇന്നു നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ അതിഥികളായെത്തിയത് പത്തു രാഷ്ട്രത്തലവന്മാരാണ്. രാവിലെ ഒന്‍പതു മണിക്ക് രാഷ്ട്രപതി റാംനാഥ് കോവിന്ദ് ദേശീയ പതാക ഉയര്‍ത്തും. ഇന്ത്യാഗേറ്റിലെ അമര്‍ ജ്യോതിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി...
ഡല്‍ഹി: ആവശ്യമെങ്കില്‍ ശത്രുക്കളെ രാജ്യത്തിന് പുറത്ത് പോയും നേരിടുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്. അതിന് വേണ്ട കഴിവ് ഇന്ത്യന്‍ സൈന്യത്തിനുണ്ടെന്നും രാജ്‌നാഥ് സിങ്.
അഞ്ച് ഇന്ത്യന്‍ കമാന്‍ഡോകള്‍ നിയന്ത്രണ രേഖ കടന്ന് മൂന്ന് പാകിസ്താന്‍ സൈനികരെ കഴിഞ്ഞ മാസം വധിച്ചിരുന്നു. ഇതിന്റെ...
ന്യൂഡല്‍ഹി: ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നുവെന്ന ആശങ്ക ഉയരുന്നതിനിടെ ഇതിനെ നിസാര വത്കരിച്ച് കേന്ദ്ര മന്ത്രി. അഭ്യൂഹങ്ങള്‍ക്ക് അമിത പ്രാധാന്യം നല്‍കരുതെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. ഡിജിറ്റല്‍ വിപ്ലവത്തിന്റെ ഭാഗമായി വരുന്ന പുതിയ കാര്യങ്ങളെ സ്വകാര്യതയുടെ പേരില്‍ ഇല്ലാതാക്കരുതെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. രാജ്യാന്തര വാണിജ്യ കോണ്‍ഫറന്‍സിന്റെ...
ന്യൂഡല്‍ഹി: ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് സുപ്രീംകോടതിയുടെ നോട്ടിസ്. ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധിക്കെതിരെ സിബിഐ നല്‍കിയ അപ്പീലാണ് കോടതി വിധി. കേരള ഹൈക്കോടതി കുറ്റവിമുക്തരാക്കിയ മറ്റ് രണ്ടുപേര്‍ക്കും നോട്ടിസ് അയക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടിട്ടുണ്ട്. മറ്റ് മൂന്ന് പ്രതികള്‍...
ഭോപ്പാല്‍: ഭാര്യ ടിവി റിമോട്ട് നല്‍കാത്തതില്‍ മനംനൊന്ത് ഭര്‍ത്താവ് ജീവനൊടുക്കി.ശങ്കര്‍ വിശ്വകര്‍മ്മ എന്ന യുവാവാണ് ആത്മഹത്യ ചെയ്തത്. ഭോപ്പാലിലെ അശോക ഗാര്‍ഡന്‍ മേഖലയിലാണ് സംഭവം. ഹോട്ടല്‍ ജീവനക്കാരനായിരുന്ന ശങ്കര്‍, മദ്യത്തിന് അടിമയായിരുന്നെന്നും നിസാര കാര്യങ്ങള്‍ക്ക് പോലും ഇയാള്‍ പരിഭവിച്ചിരുന്നതായും ബന്ധുക്കള്‍ പറഞ്ഞു. ടി.വി...