Tag: national

തന്റെ ഭാര്യയും മകളും ബോട്ടില്‍ കയറിപ്പോയെന്നും മനുഷ്യക്കടത്ത് നടക്കുന്നെന്ന വിവരം പുറത്തറിഞ്ഞതോടെ യാത്ര മുടങ്ങി; അറസ്റ്റിലായ ദീപകിന്റെ മൊഴി

കൊച്ചി: മുനമ്പത്ത് മനുഷ്യക്കടത്ത് ഒരാളില്‍ നിന്ന് കടത്ത് ഏജന്റുമാര്‍ വാങ്ങിയത് ഒന്നരലക്ഷം രൂപ. ഇന്ന് ദില്ലിയില്‍ നിന്ന് അറസ്റ്റിലായ ദീപക് പൊലീസിന് മൊഴി നല്‍കി. ഇതോടെ മനുഷ്യകടത്തുവഴി മറിഞ്ഞത് കോടികളെന്ന് തെളിയുന്നു. മുനമ്പത്ത് നിന്ന് ബോട്ടില്‍ കയറി ഓസ്‌ട്രേലിയയിലേക്ക് കടക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട...

തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് അനുകൂലമായി പ്രവര്‍ത്തിക്കണമെന്ന് കളക്ടറുടെ വാട്‌സ്ആപ്പ് നിര്‍ദ്ദേശം വിവാദത്തില്‍

ഭോപ്പാല്‍: നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് അനുകൂലമായി പ്രവര്‍ത്തിക്കണമെന്ന് ഡെപ്യൂട്ടി കളക്ടര്‍ക്ക് കളക്ടര്‍ നിര്‍ദേശം നല്‍കുന്ന വാട്സ്ആപ്പ് ചാറ്റ് വിവാദത്തില്‍. മധ്യപ്രദേശില്‍ അടുത്തിടെ നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപി അനുകൂല നിലപാട് സ്വീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് മേലുദ്യോഗസ്ഥ നല്‍കിയ സന്ദേശമാണ് വിവാദമായിരിക്കുന്നത്. കളക്ടര്‍ അനുഭ ശ്രീവാസ്തവ ഡെപ്യൂട്ടി കളക്ടര്‍ പൂജ തിവാരിക്ക്...

ലോക്‌സഭാ തെരഞ്ഞെടുപ്പ് തീയതികള്‍ മാര്‍ച്ച് ആദ്യവാരം പ്രഖ്യാപിക്കും

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് കമ്മീഷന്‍ മാര്‍ച്ച് ആദ്യവാരം ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ തിയതി പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ജൂണ്‍ മൂന്നിനാണ് നിലവിലെ ലോക്‌സഭയുടെ കാലാവധി അവസാനിക്കുക. എത്രഘട്ടങ്ങളായി തിരഞ്ഞെടുപ്പ് നടത്തണം എന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീരുമാനമെടുത്തിന് ശേഷമാകും തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കുകയെന്നാണ് സൂചനകള്‍. സുരക്ഷാ സേനാംഗങ്ങളുടെ എണ്ണം, വിന്യസിക്കാന്‍...

അസ്താന ഉള്‍പ്പെടെ നാല് സി.ബി.ഐ. ഉദ്യോഗസ്ഥരുടെ കാലാവധി വെട്ടിക്കുറച്ചു

ന്യൂഡല്‍ഹി: മുന്‍ സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താന ഉള്‍പ്പെടെയുള്ള നാല് സി.ബി.ഐ. ഉദ്യോഗസ്ഥരുടെ സര്‍വ്വീസ് കാലാവധി വെട്ടിക്കുറച്ചു. ക്യാബിനറ്റ് അപ്പോയിന്റ്‌മെന്റ്‌സ് കമ്മിറ്റിയാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. രാകേഷ് അസ്താന, ജോയിന്റ് ഡയറക്ടര്‍ അരുണ്‍ കുമാര്‍ ശര്‍മ, ഡി.ഐ.ജി. മനീഷ് കുമാര്‍ സിന്‍ഹ, എസ്.പി. ജയന്ത് ജെ. നായ്ക്ക്‌നവാരെ...

ചികിത്സയ്ക്കു യുഎസിലേയ്ക്കു പോയ അരുണ്‍ ജയ്റ്റ്‌ലി തിരിച്ചെത്താന്‍ വൈകും; ബജറ്റ് പിയുഷ് ഗോയല്‍ അവതരിപ്പിച്ചേക്കും

ന്യൂഡല്‍ഹി: അടിയന്തര ചികിത്സയ്ക്കു യുഎസിലേയ്ക്കു പോയ ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി തിരിച്ചെത്താന്‍ വൈകിയാല്‍ എന്‍ഡിഎ സര്‍ക്കാരിന്റെ ഇടക്കാല ബജറ്റ്, റെയില്‍വേ മന്ത്രി പിയുഷ് ഗോയല്‍ അവതരിപ്പിച്ചേക്കും. കഴിഞ്ഞ വര്‍ഷം വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു വേണ്ടി ജയ്റ്റ്‌ലി 4 മാസത്തോളം വിശ്രമത്തിലായപ്പോള്‍ ധനമന്ത്രാലയത്തിന്റെ ചുമതല പിയുഷ്...

മേഘാലയ ഖനി അപകടം; ഒരാളുടെ മൃതദേഹം കണ്ടെടുത്തു

ഷില്ലോംഗ്: മേഘാലയയിലെ ഖനിയില്‍ കുടുങ്ങി പോയ പതിനഞ്ച് തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. അപകടം നടന്ന് ഒരു മാസത്തോളം കഴിഞ്ഞാണ് ഖനിക്കുള്ളില്‍ നിന്നും മൃതദേഹം കണ്ടെടുത്തത്. ഖനിക്കുള്ളില്‍ ഇത്രയും ദിവസം വെള്ളം കെട്ടി കിടന്നിരുന്നതിനാല്‍ കാണാതായ തൊഴിലാളികളില്‍ ആരെങ്കിലും ജീവനോടെ രക്ഷപ്പെട്ടിരിക്കാന്‍ സാധ്യതയില്ലെന്ന് വിദഗ്ദ്ദര്‍...

അംബാനിക്കു വേണ്ടി മോദി സര്‍ക്കാര്‍ 69,381 കോടി രൂപയുടെ അഴിമതി നടത്തി; തെളിവുകളുമായി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്രടെലികോം മന്ത്രാലയത്തിനുമെതിരെ ഗുരുതര അഴിമതിയാരോപണവുമായി കോണ്‍ഗ്രസ്. ചെറിയ ദൂരപരിധിയില്‍ മൊബൈല്‍ സിഗ്‌നലുകള്‍ കൈമാറാന്‍ ഉപയോഗിക്കുന്ന മൈക്രോവേവ് സ്‌പെക്ട്രം ചട്ടങ്ങള്‍ പാലിക്കാതെ മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോക്കും സിസ്‌റ്റെമാ ശ്യാം എന്ന കമ്പനിക്കും നല്‍കി എന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. ഇതുവഴി 69381...

മോദിയുടെ സന്ദര്‍ശനത്തിന് ഹെലിപാഡ് നിര്‍മിക്കുന്നതിന് നശിപ്പിച്ചത് ആയിരത്തോളം വൃക്ഷത്തൈകള്‍

ഭുവനേശ്വര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിന് ഹെലിപാഡ് നിര്‍മ്മിക്കുന്നതിന് വേണ്ടി ഒന്നേകാല്‍ ഹെക്ടറില്‍ നട്ട വൃക്ഷത്തൈകള്‍ വെട്ടിനശിപ്പിച്ച് നിലം നികത്തി. ധെന്‍കനാലില്‍ ബിയര്‍ കമ്പനി സ്ഥാപിക്കുന്നതിന് മരങ്ങള്‍ മുറിച്ചതിന് സംസ്ഥാന വ്യാപകമായി പ്രക്ഷോഭം നടന്ന് രണ്ടു മാസത്തിനുള്ളിലാണ് ഇത്. സംസ്ഥാന വനം വകുപ്പ് സംഭവത്തില്‍ അന്വേഷണം...
Advertismentspot_img

Most Popular

G-8R01BE49R7
Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('livewaf') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51