Tag: national

കെജ്രിവാള്‍ വാരണാസിയില്‍ മത്സരിക്കില്ല; പകരം ശക്തനായ സ്ഥാനാര്‍ഥി

ന്യൂഡല്‍ഹി: ആംആദ്മി പാര്‍ട്ടി കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ അരവിന്ദ് കെജ്‌രിവാള്‍ വാരണാസിയില്‍നിന്ന് മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങളോട് പാര്‍ട്ടി വക്താവ് സഞ്ജയ് സിങ് പ്രതികരിച്ചു. ഡല്‍ഹിയുടെ ഭരണകാര്യങ്ങളില്‍ പ്രത്യേകം ശ്രദ്ധകേന്ദ്രീകരിക്കേണ്ടതിനാല്‍ അരവിന്ദ് കെജ്‌രിവാള്‍ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല....

ഹണി ട്രാപ്പില്‍ കുടുങ്ങിയത് 50 സൈനികര്‍; വിവരങ്ങള്‍ ചോര്‍ത്തിയ ഒരു സൈനികന്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: ഇന്ത്യയുടെ അമ്പതോളം സൈനികര്‍ പാകിസ്താന്‍ ചാരസംഘടനയായ ഐ.എസ്.ഐ ഒരുക്കിയ ഹണി ട്രാപ്പില്‍ കുടുങ്ങിയതായി സൂചന. രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ ഇവരിലൂടെ ഐഎസ്‌ഐ ചോര്‍ത്തിയതായാണ് സംശയിക്കുന്നത്. ഇത്തരത്തില്‍ വിവരങ്ങള്‍ ചോര്‍ത്തിയ ഒരു സൈനികനെ അറസ്റ്റ് ചെയ്തു. ഇക്കാര്യം സൈന്യം സ്ഥിരീകരിച്ചു. ഹരിയാന...

സാമ്പത്തിക സംവരണം നിയമമായി; ബില്ലില്‍ രാഷ്ട്രപതി ഒപ്പുവച്ചു

ന്യൂഡല്‍ഹി: മുന്നാക്ക സമുദായങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് കേന്ദ്ര സര്‍വീസിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പത്തുശതമാനം സംവരണം വ്യവസ്ഥചെയ്യുന്ന ഭരണഘടനാ ഭേദഗതിബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം. രാഷ്ട്രപതി രാംനാഥ് കോവിന്ദ് ബില്ലില്‍ ഒപ്പുവെച്ചു. നേരത്തെ ലോക്‌സഭയിലും രാജ്യസഭയിലും ബില്‍ പാസായിരുന്നു. രാഷ്ട്രപതികൂടി ഒപ്പുവച്ചതോടെ ബില്‍ നിയമമായി. എന്നുമുതല്‍...

കോണ്‍ഗ്രസിനെ ഒഴിവാക്കി ഉത്തര്‍പ്രദേശില്‍ എസ്.പി -ബി.എസ്.പി സഖ്യം; 38 സീറ്റുകളില്‍ മത്സരിക്കും

ലക്‌നൗ: കോണ്‍ഗ്രസിനെ ഒഴിവാക്കി ഉത്തര്‍പ്രദേശില്‍ എസ്.പി -ബി.എസ്.പി സഖ്യം പ്രഖ്യാപിച്ചു. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും നിര്‍ണായകമെന്ന് വിശേഷിപ്പിക്കുപ്പെടുന്നതാണ് ഉത്തര്‍പ്രദേശിലെ സഖ്യം. എസ്.പി.യും ബി.എസ്.പിയും 38 സീറ്റുകളില്‍ മത്സരിക്കും. സഖ്യ പ്രഖ്യാപനത്തിനിടെ മായാവതി ബി.ജെ.പിയ്ക്കും കോണ്‍ഗ്രസിനുമെതിരെ രൂക്ഷമായ വിമര്‍ശനമുയര്‍ത്തി. അമേഠിയിലും റായ്ബറേലിയിലും സഖ്യത്തിന് സ്ഥാനാര്‍ത്ഥികളുണ്ടാവില്ല. ഈ...

മോദി വീണ്ടും അധികാരത്തില്‍ വന്നാല്‍ കേരളത്തിലും ബംഗാളിലും ബിജെപി ഭരിക്കുമെന്ന് അമിത് ഷാ

ന്യൂഡല്‍ഹി: മോദി വീണ്ടും അധികാരത്തില്‍വന്നാല്‍ കേരളത്തിലും ബംഗാളിലും ബി.ജെ.പി. ഭരിക്കുമെന്ന് പാര്‍ട്ടിയധ്യക്ഷന്‍ അമിത് ഷാ. ഡല്‍ഹിയില്‍ ആരംഭിച്ച ബി.ജെ.പി. ദേശീയ കൗണ്‍സില്‍ യോഗത്തിലായിരുന്നു അമിത് ഷായുടെ പ്രഖ്യാപനം. മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍വന്നാല്‍ ദക്ഷിണേന്ത്യയില്‍ പാര്‍ട്ടി ശക്തമാകും. രാജ്യത്തിന് ഉറച്ച സര്‍ക്കാരാണ് ആവശ്യം. ഇതു നല്‍കാന്‍...

തകര്‍ക്കാന്‍ ശ്രമിക്കുമ്പോഴും സിബിഐയുടെ അന്തസത്ത നിലനിര്‍ത്താന്‍ താന്‍ ശ്രമിച്ചു; കേന്ദ്രസര്‍ക്കാരിനെതിരേ അലോക് വര്‍മ

ന്യൂഡല്‍ഹി: അടിസ്ഥാനരഹിതവും ബാലിശവുമായി ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് തന്നെ സിബിഐ ഡയറക്ടര്‍ സ്ഥാനത്തു നിന്നു മാറ്റിയതെന്ന് ആലോക് വര്‍മ. പുറമെ നിന്നുള്ള ഇടപെടലുകളില്ലാതെയാണു സിബിഐ പ്രവര്‍ത്തിക്കേണ്ടത്. തകര്‍ക്കാന്‍ ശ്രമിക്കുമ്പോഴും സിബിഐയുടെ അന്തസത്ത നിലനിര്‍ത്താന്‍ താന്‍ ശ്രമിച്ചിരുന്നുവെന്നും വര്‍മ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ രാത്രിയില്‍...

സഹോദരിയുടെ മകനെ കൊലപ്പെടുത്തി മണ്ണിട്ടുമൂടി മുകളില്‍ ചെടി വച്ചു; മൂന്നു വര്‍ഷത്തിനു ശേഷം അറസ്റ്റ്

ന്യൂഡല്‍ഹി: സഹോദരിയുടെ മകനെ കൊലപ്പെടുത്തി ബാല്‍ക്കണിയില്‍ മണ്ണിട്ടുമൂടി മുകളില്‍ ചെടി വച്ച ഒഡിഷ സ്വദേശി അറസ്റ്റില്‍. ഡല്‍ഹി പൊലീസാണ് മൂന്നു വര്‍ഷത്തിനു ശേഷം മഹാറാണ എന്ന ആളെ അറസ്റ്റ് ചെയ്തത്. മരുമകന് തന്റെ കാമുകിയുമായി അടുപ്പമുണ്ടെന്ന സംശയത്തെത്തുടര്‍ന്നാണ് 2016ല്‍ ബിജയ് കുമാര്‍ മഹാറാണ...

ഇന്ത്യന്‍ സൈന്യത്തില്‍ സ്വവര്‍ഗരതി അനുവദിക്കില്ലെന്ന് കരസേനാ മേധാവി

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈനികര്‍ക്കിടയില്‍ സ്വവര്‍ഗരതി ഒരു കാരണവശാലും അനുവദിക്കില്ലെന്നും അത് കുറ്റകൃത്യമാണെന്നും കരസേനാ മേധാവി ബിപിന്‍ റാവത്ത്. വ്യാഴാഴ്ച വാര്‍ഷികവാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം നയം വ്യക്തമാക്കിയത്. കരസേന യാഥാസ്ഥിതികസ്വഭാവമുള്ളതാണെന്നും അതിനു സ്വന്തം നിയമങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. സൈന്യം രാജ്യത്തെ നിയമസംവിധാനത്തിനെതിരല്ല. സ്വവര്‍ഗരതി നേരിടാന്‍ സൈന്യത്തിന് അതിന്റേതായ നിയമമുണ്ട്....
Advertismentspot_img

Most Popular

G-8R01BE49R7