ന്യൂഡല്‍ഹി: കാര്‍ഷികപ്രശ്‌നങ്ങള്‍ സംബന്ധിച്ച് ഉന്നയിച്ച ആവശ്യങ്ങളില്‍ കേന്ദ്ര നടപടിയുണ്ടാവാത്തതില്‍ പ്രതിഷേധിച്ച് അനിശ്ചിതകാല നിരാഹാരസമരം നടത്താമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ മോദിക്ക് പുതിയ വെല്ലുവിളി ഉയര്‍ത്തി സാമൂഹിക പ്രവര്‍ത്തകന്‍ അണ്ണാ ഹസാരെ. റഫാല്‍ യുദ്ധവിമാന ഇടപാടിനെ സംബന്ധിച്ച രേഖകള്‍ കൈവശമുണ്ടെന്ന് ഹസാരെ പറഞ്ഞു. രണ്ടുദിവസമെടുത്ത് അവ പഠിച്ചശേഷം...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറുപടിയുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്തെത്തി. കൊല്‍ക്കത്തയില്‍ നടന്ന പ്രതിപക്ഷ കൂട്ടായ്മയുടെ റാലിയെ പരിഹസിച്ചതിനുള്ള മറുപടിയുമായാണ് രാഹുല്‍ എത്തിയിരിക്കുന്നത്.
എല്ലാ പ്രതിപക്ഷ കക്ഷികളും ഒത്തുചേര്‍ന്ന് 'രക്ഷിക്കൂ രക്ഷിക്കൂവെന്ന്'നിലവിളിക്കുകയാണെന്നായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം. ഇതിനാണ് ട്വിറ്ററിലൂടെ മറുപടിയുമായി രാഹുല്‍...
കൊല്‍ക്കത്ത: ബി.ജെ.പി തിരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കുന്നത് സി.ബി.ഐ, എന്‍ഫോഴ്‌സ്‌മെന്റ് തുടങ്ങിയ അന്വേഷണ ഏജന്‍സികളുമായാണെന്ന് അഖിലേഷ് യാദവ്. രാഷ്ട്രീയ നേട്ടത്തിനായി ഈ ഏജന്‍സികളെ എങ്ങനെ ഉപയോഗിക്കണമെന്ന് ബി.ജെ.പിക്ക് നന്നായി അറിയാം. യു.പിയില്‍ എസ്.പി ബിഎസ്.പി സഖ്യം സാധ്യമായതോടെ സര്‍ക്കാര്‍ സി.ബി.ഐയ്ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കയാണെന്നും അഖിലേഷ്...
കൊല്‍ക്കത്ത: മോദി സര്‍ക്കാരിനെ അധികാരത്തില്‍ തുടരാന്‍ അനുവദിക്കില്ലെന്ന് പ്രതിജ്ഞയെടുത്ത് പതിനഞ്ചോളം പ്രതിപക്ഷ പാര്‍ട്ടികളെ ഒരുമിച്ച് അണിനിരത്തി കൊല്‍ക്കത്തയില്‍ മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ മെഗാറാലി. യുണൈറ്റഡ് ഇന്ത്യാ റാലി എന്ന പേരില്‍ കൊല്‍ക്കത്ത ബ്രിഗേഡ് പരേഡ് മൈതാനിയില്‍ നടന്ന റാലിയില്‍ ലക്ഷങ്ങള്‍ പങ്കെടുത്തു.
മോദി സര്‍ക്കാരിന്റെ കാലാവധി...
കൊല്ലം: ത്രിപുരയില്‍ ഇടതുഭരണത്തിനു വിരാമമിട്ട് അധികാരം പിടിച്ചതുപോലെ കേരളത്തിലും ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ത്രിപുരയില്‍ പൂജ്യം എന്ന നിലയില്‍നിന്നാണ് ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചത്. അതുതന്നെ കേരളത്തിലും സംഭവിക്കും. കേരളത്തിലെ ജനത ഉണര്‍ന്നിരിക്കുന്നു. അവര്‍ ബിജെപിയെ പ്രതീക്ഷയോടെയാണു കാണുന്നത്. ഇടതുപക്ഷത്തിന്റേയും കോണ്‍ഗ്രസിന്റേയും...
കൊല്ലം: കൊല്ലം ബൈപ്പാസ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. മലയാളത്തില്‍ ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ടാണ് പ്രധാനമന്ത്രി പ്രസംഗം തുടങ്ങിയത്. 'കേരളത്തിലെ പ്രിയപ്പെട്ട സഹോദരി സഹോദരന്മാരെ .. ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നു .. ബഹുമാനിക്കുന്നു ... ദൈവത്തിന്റെ സ്വന്തം നാട് സന്ദര്‍ശിക്കാന്‍ കഴിഞ്ഞതിലൂടെ താന്‍ അനുഗ്രഹീതനായി'...
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തും. കൊല്ലം ബൈപ്പാസിന്റെയും ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വദേശി ദര്‍ശന്‍ പദ്ധതിയുടേയും ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിക്കും. കൊല്ലത്ത് നടക്കുന്ന ബി ജെ പിയുടെ പൊതുസമ്മേളനത്തിലും സംസാരിക്കും. ബൈപാസ് ഉദ്ഘാടന ചടങ്ങില്‍ നിന്നും സ്ഥലം എം...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്രടെലികോം മന്ത്രാലയത്തിനുമെതിരെ ഗുരുതര അഴിമതിയാരോപണവുമായി കോണ്‍ഗ്രസ്. ചെറിയ ദൂരപരിധിയില്‍ മൊബൈല്‍ സിഗ്‌നലുകള്‍ കൈമാറാന്‍ ഉപയോഗിക്കുന്ന മൈക്രോവേവ് സ്‌പെക്ട്രം ചട്ടങ്ങള്‍ പാലിക്കാതെ മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോക്കും സിസ്‌റ്റെമാ ശ്യാം എന്ന കമ്പനിക്കും നല്‍കി എന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. ഇതുവഴി 69381...