പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തില്‍

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തും. കൊല്ലം ബൈപ്പാസിന്റെയും ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വദേശി ദര്‍ശന്‍ പദ്ധതിയുടേയും ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിക്കും. കൊല്ലത്ത് നടക്കുന്ന ബി ജെ പിയുടെ പൊതുസമ്മേളനത്തിലും സംസാരിക്കും. ബൈപാസ് ഉദ്ഘാടന ചടങ്ങില്‍ നിന്നും സ്ഥലം എം എല്‍ എയെയും മേയറെയും ഒഴിവാക്കി ബി ജെ പി നേതാക്കളെ ഉള്‍പ്പെടുത്തിയത് വിവാദമായി.
നാല് പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിനൊടുവിലാണ് കൊല്ലം ബൈപ്പാസ്സ് രാജ്യത്തിന് സമര്‍പ്പിക്കുന്നത്. ഏത് സര്‍ക്കാരിന്റെ നേട്ടമെന്നതും ഉദ്ഘാടകനെ ചൊല്ലിയും വലിയ വിവാദങ്ങളാണ് ഉണ്ടായിരുന്നത്. ഒടുവില്‍ ഉദ്ഘാടനത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ സ്ഥലത്തെ ഇടത് എം എല്‍ എമാരെ ചടങ്ങില്‍ നിന്നുമ ഒഴിവാക്കിയതും ചര്‍ച്ചയായി. ബൈപ്പാസ് കടന്നുപോകുന്ന ഇരവിപുരത്ത എം എല്‍ എ എം നൗഷാദിനെയും ചവറയിലെ വിജയന്‍പിള്ളയെയും മേയറെയും ആദ്യം തഴഞ്ഞു. രാത്രിയോടെ വിജയന്‍പിള്ളയെ ഉള്‍പ്പെടുത്തി. അതേസമയം, നേമത്തെ എം എല്‍ എ ഒ രാജഗോപാലിനെയും ബി ജെ പി എംപിമാരായ സുരേഷ് ഗോപിയെയും വി മുരളീധരനെയും ചടങ്ങിലേക്ക് ക്ഷണിച്ചത് വിവാദത്തിന് തിരികൊളുത്തി. മുഖ്യമന്ത്രിയും മന്ത്രിമാരായ ജെ മേഴ്‌സിക്കുട്ടിയമ്മയും ജിസുധാകരനും ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. സംസ്ഥാനം കൊടുത്ത പട്ടിക ദില്ലയില്‍ നിന്നും വെട്ടിത്തിരുത്തിയെന്നാണ് ആക്ഷേപം.
നാലരക്ക് ബൈപാസ് ഉദ്ഘാടനത്തിന് ചെയ്തശേഷം അഞ്ചരക്ക് കന്റോണ്‍മെന്റ് ഗ്രൗണ്ടില്‍ ബി ജെ പി പൊതുസമ്മേളനത്തെയും പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. രണ്ട് പ്രസംഗങ്ങളിലും ശബരിമല അടക്കമുള്ള വിവാദ വിഷയങ്ങളില്‍ മോദി എന്ത് പറയുമെന്നതില്‍ ആകാംക്ഷയുണ്ട്. മോദിയുടെ സമ്മേളനം ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സംസ്ഥാനത്തെ ബി ജെ പിയുടെ പ്രചാരണത്തിന്റെ തുടക്കമാക്കാനാണ് ബി ജെ പി ലക്ഷ്യമിടുന്നത്. രാത്രി ഏഴിനാണ് ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തിലെ നവീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7