ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായി പ്രിയങ്കാ ഗാന്ധി ചുമതലയേറ്റതിനു പിന്നാലെ ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യംചെയ്ത സംഭവത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് സഞ്ജയ് സിങ്. ഇന്ന് വാദ്രയെയാണ് ചോദ്യംചെയ്യുന്നതെങ്കില്‍ നാളെ മോദിയെയായിരിക്കുമെന്ന് സഞ്ജയ് സിങ് പറഞ്ഞു.
ബിജെപി അനാവശ്യമായി വാദ്രയുടെ പേര്...
പട്‌ന: രാജ്യത്തിന്റെ കാവല്‍ക്കാരന്‍ കള്ളനാണെന്ന് ആവര്‍ത്തിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സര്‍ക്കാര്‍ കര്‍ഷകരെ അപമാനിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പ്രധാനമന്ത്രി വാഗ്ദാനം ചെയ്ത നല്ല ദിനങ്ങള്‍ എവിടെ, രണ്ടുകോടി തൊഴിലവസരങ്ങള്‍ എവിടെയെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു. ബിഹാറില്‍ പ്രതിപക്ഷഐക്യനിര ഒരുക്കിയ മഹാറാലിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍...
സോഷ്യല്‍ മീഡിയ വിമര്‍ശനം ഫലം കണ്ടു. തന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ വേദിയില്‍ നിന്ന് കാല്‍ വഴുതി വീണ ക്യാമറാമാന് സഹായവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. സൂറത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടി റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് സംഭവം. ഇതുകണ്ട മോദി പ്രസംഗം നിര്‍ത്തി അയാളെ ആശുപത്രിയിലെത്തിക്കാന്‍ വേണ്ട നിര്‍ദേശങ്ങള്‍...
കൊച്ചി: കമ്യൂണിസ്റ്റുകാര്‍ കേരള സംസ്‌കാരത്തെ അപമാനിച്ചു. ഇത്തരം സമീപനം എന്തിനാണെന്നു മനസ്സിലാകുന്നില്ല. ശബരിമല ക്ഷേത്ര വിഷയം ഇന്ന് രാജ്യത്തിന്റെ മുഴുവന്‍ ശ്രദ്ധയാകര്‍ഷിച്ചു. യുഡിഎഫ് ഡല്‍ഹിയില്‍ പറയുന്നത് ഒന്ന് ഇവിടെ പറയുന്നത് മറ്റൊന്ന്. സ്ത്രീ ശാക്തീകരണത്തിന്റെ കാര്യത്തില്‍ ഇരുവര്‍ക്കും ഒരു താല്‍പര്യവുമില്ല. അല്ലെങ്കില്‍ മുത്തലാഖ് ബില്ലിനെ...
കൊച്ചി: രണ്ട് പരിപാടികളില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചിയിലെത്തി. ഉച്ചയ്ക്ക് 1.55ന് കൊച്ചി നാവികസേനാ വിമാനത്താവളത്തിലാണ് പ്രധാനമന്ത്രി ഇറങ്ങിയത്. അവിടെ നിന്ന് രാജഗിരി കോളജ് മൈതാനത്തേക്ക് പോയ പ്രധാനമന്ത്രി. കൊച്ചിന്‍ റിഫൈനറിയിലേക്ക് റോഡ് മാര്‍ഗം എത്തിച്ചേര്‍ന്നു. കൊച്ചിയിലെ പരിപാടിക്ക് ശേഷം തൃശൂരിലേക്ക് പോകുന്ന...
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി ഞായറാഴ്ച കേരളത്തില്‍. കൊച്ചിയിലും തൃശ്ശൂരിലുമായി അദ്ദേഹം ഇന്ന് രണ്ടു പരിപാടികളില്‍ പങ്കെടുക്കും. ഈമാസം രണ്ടാംവട്ടമാണ് മോദി കേരളത്തിലെത്തുന്നത്.
ഉച്ചയ്ക്ക് 1.55ന് കൊച്ചി നാവിക വിമാനത്താവളത്തില്‍ എത്തുന്ന പ്രധാനമന്ത്രി ഹെലികോപ്റ്ററില്‍ രാജഗിരി കോളേജ് മൈതാനത്തിറങ്ങും. അവിടെനിന്ന് റോഡുമാര്‍ഗം ബി.പി.സി.എല്ലിന്റെ ഇന്റഗ്രേറ്റഡ് റിഫൈനറി എക്‌സ്പാന്‍ഷന്‍...
വാരണാസി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണാസിയില്‍ അദ്ദേഹത്തിനെതിരെ പ്രിയങ്കാഗാന്ധി മത്സരിക്കണമെന്ന് ആവശ്യം. വാരണാസിയിലെങ്ങും ഈ ആവശ്യം ഉന്നയിച്ചുകൊണ്ടുള്ള പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതായി പി.ടി.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെയും പ്രിയങ്കയുടെയും പ്രാദേശിക കോണ്‍ഗ്രസ് നേതാവ് അജയ് റായിയുടെയും ചിത്രങ്ങള്‍ ഉള്‍പ്പെട്ടതാണ് പോസ്റ്ററുകള്‍....