Tag: lockdown

സംസ്ഥാനത്ത് ഇന്നുമുതല്‍ ഇളവുകള്‍; ഗ്രാമങ്ങളില്‍ കടകള്‍ തുറക്കാം

കേന്ദ്രം നിര്‍ദേശിച്ച ഇളവുകള്‍ സംസ്ഥാനത്ത് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. കേന്ദ്ര വിജ്ഞാപനം അതേപടി അനുസരിക്കുമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് പറഞ്ഞു. എന്നാല്‍ ഹോട്ട് സ്‌പോട്ടുകളില്‍ ഇളവില്ലെന്ന് ചീഫ് സെക്രട്ടറി പറഞ്ഞു. മറ്റിടങ്ങളില്‍ അവശ്യ സേവനങ്ങള്‍ക്കുള്ള വ്യാപാര കേന്ദ്രങ്ങള്‍ തുറക്കാം. സംസ്ഥാന ഉത്തരവില്‍...

ലോക്ഡൗണിനിടെ കേരളത്തില്‍ ഒരു ട്രെയിന്‍ എത്തി

ലോക്ഡൗണിനുശേഷം വടക്കേ ഇന്ത്യയില്‍നിന്ന് ആദ്യമായി കേരളത്തിലേക്ക് ഒരു ട്രെയിന്‍ എത്തി. ഈ ട്രെയിന്‍ മടങ്ങിയത് മറുനാടന്‍ മലയാളികള്‍ക്കുള്ള കപ്പയും തേങ്ങയും അടക്കമുള്ള ഭക്ഷ്യവസ്തുക്കളുമായി ആണ്. ഗോവയ്ക്കും ഗുജറാത്തിനുമാണ് ഇവ പ്രധാനമായും കയറ്റിപ്പോയത്. അടച്ചിടല്‍ തുടങ്ങിയശേഷം ആദ്യമായാണ് കപ്പയും തേങ്ങയും കേരളം കടക്കുന്നത്. എട്ട് ടണ്ണോളം...

ലോക്ക്ഡൗണ്‍ ഇളവുകള്‍: കേരളത്തിനെതിരേ കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ന്യൂഡല്‍ഹി: കേരളം ലോക്ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഏപ്രില്‍ 15ലെ ഉത്തരവില്‍ വെള്ളം ചേര്‍ത്തു. വര്‍ക്‌ഷോപ്, ബാര്‍ബര്‍ ഷോപ്, റസ്റ്ററന്റ്, ബുക്‌സ്‌റ്റോര്‍ എന്നിവ തുറന്നു. കാര്‍, ബൈക്ക് യാത്രകളിലും കൂടുതല്‍ പേരെ അനുവദിച്ചു. നഗരങ്ങളില്‍ ചെറുകിട വ്യവസായങ്ങള്‍ അനുവദിച്ചതും ചട്ടവിരുദ്ധമാണെന്ന് ആഭ്യന്തര...

ലോക്ക്ഡൗണിൽ ഇളവു നൽകിയാലും ജില്ലവിട്ടുള്ള യാത്ര അനുവദിക്കില്ലെന്ന് ഡി.ജി.പി

ലോക്ക്ഡൗണിൽ ഇളവു നൽകിയാലും ജില്ലവിട്ടുള്ള യാത്ര അനുവദിക്കില്ലെന്ന് ഡി.ജി.പി. ലോക്നാഥ് ബെഹ്റ. ജനങ്ങൾ സ്വയം നിയന്ത്രിച്ച് അനാവശ്യകാര്യങ്ങൾക്ക് പുറത്തിറങ്ങാതിരിക്കാൻ ഇനിയും ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. രണ്ടാം ഘട്ട ലോക്ക്ഡൗൺ കാലയളവിലെ നിയന്ത്രണങ്ങൾ സംബന്ധിച്ച സംശയങ്ങൾ ദുരീകരിച്ചുകൊണ്ട് തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അവശ്യ യാത്രകൾക്ക് മാത്രമേ...

ലോക്ക്ഡൗണിനിടെ ബാങ്ക് ഉദ്യോഗസ്ഥയ്ക്ക് ക്രൂര ലൈംഗിക പീഡനം

ലോക്ക്ഡൗണിനിടെ 53 കാരിയായ ബാങ്ക് ഉദ്യോഗസ്ഥയെ ക്രൂരമായി പീഡിപ്പിച്ചു. ഭോപ്പാലിലാണ് സംഭവം. ഷാഹ്പുര പ്രദേശത്തുള്ള സ്ത്രീയുടെ ഫഌറ്റില്‍ വെച്ചാണ് അക്രമകാരികള്‍ യുവതിയെ ക്രൂരമായി പീഡിപ്പിച്ചത്. കാഴ്ചയ്ക്ക് തകരാറുള്ള യുവതി ഫഌറ്റില്‍ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. ഭര്‍ത്താവ് രാജസ്ഥാനിലാണ്. സ്ത്രീയുടെ ഫഌറ്റ് ഇരിക്കുന്ന മുകള്‍ നിലയിലേക്ക് കോണിപ്പടി...

പിടിച്ചുപറിക്ക് എന്ത് കോവിഡ്..? എന്ത് ലോക്ക്ഡൗണ്‍..?

കോവിഡ് പ്രതിരോധത്തിനായി മേയ് 3 വരെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാല്‍ കോവിഡും ലോക്ക്ഡൗണ്‍ ഒന്നും ടോള്‍ പിരിവുകാര്‍ക്ക് വിഷയമല്ല, ദേശീയപാതകളില്‍ ടോള്‍ പിരിവ് വീണ്ടും ആരംഭിക്കുന്നു. ഈ മാസം 20 മുതല്‍ തന്നെ ടോള്‍ പിരിവ് തുടങ്ങുമെന്നാണ് വിവരം. എന്‍എച്ച്എഐ ഇതിനുള്ള നടപടികള്‍ ആരംഭിച്ചിരിക്കുകയാണ്. ലോക്ക്...

ഏപ്രില്‍ 20 മുതല്‍ കൂടുതല്‍ ഇളവ് പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍

രണ്ടാംഘട്ട ലോക്ഡൗണില്‍ ഏപ്രില്‍ 20 മുതല്‍ നല്‍കുന്ന ഇളവുകളില്‍ കൂടുതല്‍ മേഖലകള്‍ ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. ഇതു സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു. ഏറ്റവും കുറച്ച് ജീവനക്കാരെ ഉപയോഗിച്ചു മാത്രമേ ഇവ പ്രവര്‍ത്തിപ്പിക്കാന്‍ പാടുള്ളൂ. * ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍, ഹൗസിങ് ഫിനാന്‍സ്...

ഇരുചക്രവാഹനങ്ങളില്‍ ഒരാള്‍ മാത്രം; കാറില്‍ പിന്‍സീറ്റില്‍ ഒരാള്‍; ഇലക്ട്രിക്, പ്ലംബിങ്, മരപ്പണി അനുവദിക്കും; പുതിയ ലോക്ക്ഡൗണ്‍ നിബന്ധനകള്‍ ഇങ്ങനെ…

മേയ് മൂന്നുവരെയുള്ള രണ്ടാംഘട്ട ലോക് ഡൗണ്‍ നടപ്പാക്കാനുള്ള മാര്‍ഗനിര്‍ദേശം കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി. ബാറുകള്‍ തുറക്കരുത്. ബസ്, ട്രെയിന്‍, വിമാനം, മെട്രോ ഏപ്രില്‍ 20നുശേഷവും ഇല്ല. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടഞ്ഞുകിടക്കും. തിയറ്ററുകളും മാളുകളും ബാറുകളും പാര്‍ക്കുകളും തുറക്കരുത്. മദ്യവും സിഗരറ്റും വില്‍ക്കരുത്. സംസ്‌കാരച്ചടങ്ങുകളില്‍ 20 പേരെ മാത്രം...
Advertismentspot_img

Most Popular

G-8R01BE49R7