Tag: lockdown

പ്രിയപ്പെട്ട രാജ്യമേ കരയൂ…!!! ലോക്ക്ഡൗണ്‍ നീട്ടിയതിന് പിന്നാലെ പ്രധാനമന്ത്രിക്കെതിരേ രൂക്ഷ വിമര്‍ശനം

മെയ് 3 വരെ ലോക്ക്ഡൗണ്‍ നീട്ടിയ പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിനു പിന്നാലെ പ്രതിഷേധമറിയിച്ച് ചിദംബരത്തിന്റെ ട്വീറ്റ്. രാജ്യത്തെ പാവപ്പെട്ട ജനങ്ങള്‍ അവരുടെ ഉപജീവനത്തിനായി സ്വയം സമ്പാദിക്കേണ്ട അവസ്ഥയിലാണെന്നും പ്രിയ രാജ്യമേ കരയൂ എന്ന തരത്തില്‍ മോദി സര്‍ക്കാരിന്റെ ലോക്കഡൗണ്‍ സമീപനത്തെ വിമര്‍ശിച്ചു കൊണ്ടാണ് ചിദംബരം ട്വീറ്റ്...

എവിടെയാണോ ഉള്ളത്, അവിടെ നില്‍ക്കണം; പ്രവാസികളെ ഇപ്പോള്‍ തിരികെയെത്തിക്കാന്‍ സാധിക്കില്ലെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: കോവിഡ് പ്രതിസന്ധിമൂലം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ ഇപ്പോള്‍ തിരികെയെത്തിക്കാന്‍ സാധിക്കില്ലെന്ന് സുപ്രീം കോടതി. ആളുകള്‍ എവിടെയാണോ ഉള്ളത് അവിടെ തുടരണമെന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് അറിയിച്ചു. യാത്ര അനുവദിച്ചാല്‍ നിലവില്‍ കേന്ദ്രസര്‍ക്കാരിന്റെ യാത്രാവിലക്കിനു വിരുദ്ധമാകും. ഹര്‍ജികള്‍...

ലോക്ഡൗണ്‍ ഇളവ്; കേരളത്തിന്റെ നടപടികള്‍ കേന്ദ്ര തീരുമാനം അറിഞ്ഞശേഷം…

സംസ്ഥാനത്തെ ലോക്ഡൗണ്‍ ഇളവുകളില്‍ തീരുമാനമായില്ല. കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം വന്നശേഷം നടപടികളിലേക്ക് കടന്നാല്‍ മതിയെന്ന് മന്ത്രിസഭായോഗം തീരുമാനിച്ചു. ബുധനാഴ്ച വീണ്ടും മന്ത്രിസഭായോഗം ചേരും. കാസര്‍ഗോഡ് സ്ഥിതി ആശ്വാസകരമാണെന്ന് മന്ത്രിസഭായോഗം വിലയിരുത്തി. ജാഗ്രതയില്‍ വിട്ടുവീഴ്ച പാടില്ല. കോവിഡ് ഗുരുതര മേഖലകളില്‍ (ഹോട്് സ്‌പോട്) നിലവിലുള്ള നിയന്ത്രണം 30...

സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നീട്ടല്‍ എങ്ങനെയെന്ന് ഇന്നറിയാം…

സംസ്ഥാനത്ത് ലോക്ഡൗണിന്റെ തുടര്‍ കാര്യങ്ങളില്‍ തീരുമാനം ഇന്ന്. ഹോട്ട്‌സ്‌പോട്ട് ജില്ലകളില്‍ രണ്ടാഴ്ച കൂടി ലോക്ക് ഡൗണ്‍ തുടരും. ഏതൊക്കെ മേഖലകളില്‍ ഇളവാകാം എന്നത് മന്ത്രിസഭാ യോഗം തീരുമാനിക്കും. രാവിലെ പത്തിനാണ് യോഗം. ഇളവുകള്‍ ഘട്ടം ഘട്ടമായി മാത്രമേ അനുവദിക്കൂ. തീവ്രബാധിതപ്രദേശങ്ങള്‍ അല്ലാത്ത ജില്ലകളിലാകും ഇളവുകള്‍. കൂടുതല്‍...

ലോക്ക്ഡൗണ്‍; ഭക്ഷണമില്ല, അഞ്ച് മക്കളെ അമ്മ പുഴയിലെറിഞ്ഞു ; സംഭവം യുപിയില്‍

ലോക്ഡൗണ്‍ കാരണം പട്ടിണിയിലായതിനെ തുടര്‍ന്ന് വീട്ടമ്മ അഞ്ച് മക്കളെ പുഴയിലെറിഞ്ഞുവെന്ന് റിപ്പോര്‍ട്ട്. ഉത്തര്‍പ്രദേശിലെ ഭദോഹി ജില്ലയിലെ ജഹാംഗിറാബാദിലാണ് സംഭവം. ഗംഗാ നദിയില്‍ എറിഞ്ഞ കുട്ടികളെ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. തിരച്ചില്‍ തുടരുകയാണെന്നാണു വിവരം. മാനസികമായി അസ്വാസ്ഥ്യമുള്ള വീട്ടമ്മയാണു കുട്ടികളുമായി പുഴക്കരയിലെത്തി ക്രൂരത ചെയ്തത്. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതു...

ഇതിലും രാഷ്ട്രീയക്കളിയോ..? ലോക്ക്ഡൗണ്‍ നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വൈകിയോ..?

കോവിഡ് വ്യാപനം തടയുന്നതിനുള്ള ലോക്ക് ഡൗണ്‍ നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വൈകിയെന്ന് മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍ നാഥ്. മധ്യപ്രദേശില്‍ ബിജെപി സര്‍ക്കാരുണ്ടാക്കാനുള്ള ശ്രമങ്ങളാണ് ലോക്ക്ഡൗണ്‍ നടപ്പിലാക്കുന്നത് വൈകാന്‍ കാരണമായതെന്നും അദ്ദേഹം ആരോപിച്ചു. മാര്‍ച്ച് 20ന് ലോക്ക്ഡൗണ്‍ നടപ്പിലാക്കണമെന്ന് താന്‍ അഭ്യര്‍ഥിച്ചതാണ്. എന്നാല്‍ മാര്‍ച്ച് 23ന് മധ്യപ്രദേശില്‍...

ലോക്ക്ഡൗണില്‍ പിടിച്ചെടുത്ത വാഹനങ്ങള്‍ നാളെ മുതല്‍ വിട്ടുനല്‍കും

ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് റോഡിലിറങ്ങിയതിന് സംസ്ഥാന പൊലീസ് പിടിച്ചെടുത്ത വാഹനങ്ങള്‍ നാളെ മുതല്‍ വിട്ട് നല്‍കും. ലോക്‌ഡൌണിന്റെ തുടക്കത്തില്‍ പിടികൂടിയ വാഹനങ്ങളാണ് ആദ്യം വിട്ടുനല്‍കുക. ലോക്ക് ഡൌണ്‍ ലംഘിച്ച് പുറത്തിറങ്ങിയതിന് ഇതുവരെയായി 30000ത്തോളം വാഹനങ്ങളാണ് സംസ്ഥാനത്തൊട്ടാകെ പൊലീസ് പിടിച്ചെടുത്തത്. നാളെ മുതല്‍ ഇത് വിട്ട്...

ഗുരുതരാവസ്ഥയില്‍ കഴിയുന്ന ബി.എസ്.എഫ്. ജവാനെ കാണാന്‍ പോകുന്നതിന് അമ്മയ്ക്കും ഭാര്യയ്ക്കും കലക്ടറുടെ അനുമതി

ജയ്പൂരില്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്ന ബി.എസ്.എഫ്. ജവാനെ കാണാന്‍ പോകുന്നതിന് അമ്മയ്ക്കും ഭാര്യയ്ക്കും കലക്ടറുടെ അനുമതി. മടുക്ക പനക്കച്ചിറ സ്വദേശി നെവുടപ്പള്ളില്‍ എന്‍.വി. അരുണ്‍ കുമാറാ(29)ണ് രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. ലോക്ക് ഡൗണ്‍ ആയതിനാല്‍ അരുണിന്റെ അടുത്തേക്കു പോകാന്‍ അമ്മയ്ക്കും ഭാര്യയ്ക്കും കഴിയാത്തതിനെത്തുടര്‍ന്ന്...
Advertismentspot_img

Most Popular

G-8R01BE49R7