പിടിച്ചുപറിക്ക് എന്ത് കോവിഡ്..? എന്ത് ലോക്ക്ഡൗണ്‍..?

കോവിഡ് പ്രതിരോധത്തിനായി മേയ് 3 വരെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാല്‍ കോവിഡും ലോക്ക്ഡൗണ്‍ ഒന്നും ടോള്‍ പിരിവുകാര്‍ക്ക് വിഷയമല്ല, ദേശീയപാതകളില്‍ ടോള്‍ പിരിവ് വീണ്ടും ആരംഭിക്കുന്നു. ഈ മാസം 20 മുതല്‍ തന്നെ ടോള്‍ പിരിവ് തുടങ്ങുമെന്നാണ് വിവരം. എന്‍എച്ച്എഐ ഇതിനുള്ള നടപടികള്‍ ആരംഭിച്ചിരിക്കുകയാണ്.

ലോക്ക് ഡൗണ്‍ ആരംഭിച്ചതിന് പിറകെയാണ് ടോള്‍ പിരിവ് നിര്‍ത്തിവച്ചത്. നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിട്ടതിന് ശേഷവും പലയിടത്തും ടോള്‍ പിരിക്കുന്നതായും ആരോപണം ഉയര്‍ന്നിരുന്നു. അഥോറിറ്റി ഇപ്പോള്‍ നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനായാണ് ടോള്‍ പിരിവ് പുനഃരാരംഭിക്കുന്നതെന്നാണ് ന്യായീകരണം. മെയ് മൂന്ന് വരെയാണ് രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

അതേസമയം കൊവിഡ് വ്യാപനം പിടിച്ചുനിര്‍ത്താന്‍ രാജ്യം നടപടികള്‍ ഊര്‍ജിതമാക്കിക്കൊണ്ടിരിക്കുകയാണ്. സംസ്ഥാനങ്ങള്‍ക്ക് റാപിഡ് ടെസ്റ്റ് കിറ്റുകള്‍ വിതരണം ചെയ്തു തുടങ്ങി. രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 13,835 ആയി. 452 പേര്‍ മരിച്ചു. അതേസമയം, രാജസ്ഥാനില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ബസുകള്‍ അയച്ചത് വിവാദമായി.

അടുത്തമാസം ആദ്യ വാരം രാജ്യത്ത് കൊറോണ വൈറസ് വ്യാപനം അതിതീവ്ര ഘട്ടത്തിലേക്കെന്ന് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം വിലയിരുത്തിയിരുന്നു. അടുത്ത ഒരാഴ്ച വളരെ നിര്‍ണായകമാണ്. അതിന് ശേഷം കൊവിഡ് പോസിറ്റീവ് കേസുകള്‍ കുറയും. ആഭ്യന്തര മന്ത്രാലയ അധികൃതരെ ഉദ്ധരിച്ച് എന്‍ഡി ടിവിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7