കോവിഡ് 19 ഐസോലേഷന്‍ വാര്‍ഡിനുള്ളില്‍ മദ്യപിച്ച മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഒഡീഷയില്‍ താത്കാലികമായി തയ്യാറാക്കിയ ഐസൊലേഷന്‍ വാര്‍ഡിലാണ് സംഭവം. നുവാപഡ സ്വദേശികളായ കാലുജെന, ദിര പലേയ്, ഉത്തം തരേയ് എന്നിവരെയാണ് കൃഷ്ണപ്രസാദ് പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. നുവാപഡയിലെ ഐസോലേഷന്‍ വാര്‍ഡിനുള്ളില്‍വെച്ച് ഇവര്‍...
കൊച്ചി: ലോക്ഡൗണ്‍ കാലത്ത് വിത്ത്‌ഡ്രോവല്‍ സിന്‍ഡ്രം ഉള്ളവര്‍ക്ക് മദ്യം വി?തരണം ചെയ്യാമെന്ന സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. ടി.എന്‍.പ്രതാപന്‍ എംപിയുടെ ഹര്‍ജിയിലാണ് കോടതി നടപടി. മദ്യം വിതരണം ചെയ്യാനുള്ള സര്‍ക്കാര്‍ ഉത്തരവും ഇതിനോടനുബന്ധിച്ച് ബെവ്‌കോ എംഡി പുറപ്പെടുവിച്ച ഉത്തരവും കോടതി സ്‌റ്റേ ചെയ്തു....
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഡോക്ടറുടെ കുറിപ്പടിയുള്ളവര്‍ക്ക് മദ്യം നല്‍കാനുള്ള മാര്‍ഗരേഖ തയാറായി. സര്‍ക്കാര്‍ ഡോക്ടര്‍ നല്‍കുന്ന കുറിപ്പടിയുള്ളവര്‍ക്കു മാത്രം മദ്യം ലഭിക്കും. അംഗീകൃത ഡോക്ടറുടെ കുറിപ്പടിയുമായി വന്നാല്‍ എക്‌സൈസ് ഇത് ബെവ്‌കോയ്ക്കു കൈമാറും. ഒരാഴ്ച മൂന്ന് ലീറ്റര്‍ മദ്യം ബെവ്‌കോ അപേക്ഷകരുമായി...
തൃശ്ശൂര്‍: സംസ്ഥാനത്ത് മദ്യം കിട്ടാത്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്തവരുടെ എണ്ണം കൂടുന്നു. കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി മദ്യവില്‍പന നിര്‍ത്തിയതിനെ തുടര്‍ന്ന് ഇന്ന് വീണ്ടും ഒരാള്‍ കൂടി ആത്മഹത്യ ചെയ്തു. തൃശൂരില്‍ കെട്ടിട നിര്‍മ്മാണ തൊഴിലാളിയാണ് ജീവനൊടുക്കിയത്.ഇതോടെ മദ്യം കിട്ടാതെ ആത്മഹത്യ...
തിരുവനന്തപുരം: ഡോക്ടറുടെ കുറിപ്പടിയുടെ അടിസ്ഥാനത്തില്‍ മദ്യം ലഭ്യമാക്കുന്നതിനെതിരെ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെ.ജി.എം.ഒ.എ. അത്യന്തം ദൗര്‍ഭാഗ്യകരമായ തീരുമാനമാണ് ഇതെന്ന് കെ.ജി.എം.ഒ.എ. വ്യക്തമാക്കുന്നു. അശാസ്ത്രീയവും അധാര്‍മികവുമായ തീരുമാനം പുനഃപരിശോധിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
മദ്യാസക്തി മൂലമുള്ള പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് ഡോക്ടര്‍മാരുടെ കുറിപ്പടിയുടെ അടിസ്ഥാനത്തില്‍ മദ്യം നല്‍കുന്നത് ആലോചിക്കുമെന്ന്...
മദ്യാസക്തിയുള്ളവര്‍ക്ക് മദ്യം ലഭ്യമാക്കാനുള്ള നടപടി എക്‌സൈസ് വകുപ്പ് സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മദ്യം ലഭിക്കാത്തതിനാല്‍ വിത്‌ഡ്രോവല്‍ സിന്‍ഡ്രോമും ആത്മഹത്യയുമടക്കം അപകടം വരുത്തിവെക്കുന്ന പ്രവണത ചിലര്‍ കാണിക്കുന്നുണ്ട്. ഇത്തരക്കാര്‍ക്ക് ഡോക്ടറുടെ നിര്‍ദേശാനുസരണം മദ്യം നല്‍കാന്‍ എക്‌സൈസ് വകുപ്പ് നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡോക്ടറുടെ...
തിരുവനന്തപുരം: മദ്യശാലകള്‍ അടച്ചത് പുതിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമോയെന്ന് ആശങ്കയുള്ളതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. മദ്യം ലഭിക്കാത്തത് കോവിഡിനേക്കാള്‍ വലിയ ആരോഗ്യപ്രശ്‌നമാകുമോയെന്ന ആശങ്കയും അദ്ദേഹം പങ്കുവെച്ചു. ഇന്ന് രാവിലെ വിളിച്ചുചേര്‍ത്ത അവലോകന യോഗത്തില്‍ ഇക്കാര്യം ബോധ്യപ്പെട്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുതിയ സാമൂഹ്യപ്രശ്‌നത്തിലേക്ക് ഇത് നയിക്കുമോയെന്ന് സംശയമുണ്ടെന്നും...