Tag: liquor

മദ്യം കുടിക്കാതെ അസ്വസ്ഥത അനുഭവപ്പെട്ടാല്‍ പൊലീസ് സ്റ്റേഷനില്‍ അറിയിക്കണം…

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക് ഡൗണ്‍ കാലയളവില്‍ അനധികൃത മദ്യക്കച്ചവടം നടത്തിയാല്‍ കര്‍ശന നടപടി ഉണ്ടാകുമെന്ന മുന്നറിയിപ്പുമായി എക്‌സൈസ് കമ്മീഷണര്‍ രംഗത്ത്. ബാറുകളില്‍ പിന്‍വാതില്‍ കച്ചവടം നടത്തിയാല്‍ കര്‍ശന നടപടിയെടുക്കും. മദ്യം സൂക്ഷിച്ചിരിക്കുന്ന കേന്ദ്രങ്ങളില്‍ എല്ലാം പോലീസിന്റെയും എക്‌സൈസിന്റെയും സംഘം പരിശോധനക്ക് എത്തും. മദ്യലഭ്യത ഇല്ലാതായത് ചില...

ഒടുവില്‍ അതും അടച്ചു; ബവ്‌റിജസ് ഔട്ട്‌ലെറ്റുകള്‍ ഇന്നു മുതല്‍ തുറക്കില്ല…

തിരുവനന്തപുരം: സംസ്ഥാനത്തെ ബവ്‌റിജസ് ഔട്ട്‌ലെറ്റുകള്‍ അടയ്ക്കും. ഇന്നു മുതല്‍ തുറക്കേണ്ടതില്ലെന്ന് മാനേജര്‍മാരെ അറിയിച്ചു. ഇനി എങ്ങനെ പ്രവര്‍ത്തിക്കണം എന്നുമുതല്‍ പ്രവര്‍ത്തിക്കണം എന്ന് മന്ത്രിസഭാ യോഗം തീരുമാനിക്കും. നേരത്തെ അറിയിച്ചിരുന്നതില്‍നിന്നു വ്യത്യസ്തമായി, കേരളത്തിലെ റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയത്തില്‍ വീണ്ടും മാറ്റം വരുത്തി. രാവിലെ...

പനിയും ചുമയുമുള്ളവര്‍ മദ്യം വാങ്ങാന്‍ വരരുത്; മാസ്‌ക് ധരിക്കണം: നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ബെവ്‌കോ

തിരക്കുള്ള സമയങ്ങള്‍ ഒഴിവാക്കി തിരക്കു കുറഞ്ഞ സമയങ്ങളില്‍ മദ്യം വാങ്ങണമെന്ന് ബവ്‌റിജസ് കോര്‍പറേഷന്റെ നിര്‍ദേശം. കോവിഡ് ബാധയുടെ പശ്ചാത്തലത്തിലാണ് നിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്. മദ്യം വാങ്ങി കഴിഞ്ഞും അതിനു മുന്‍പും കൂട്ടംകൂടി നില്‍ക്കുന്നത് ഒഴിവാക്കണമെന്ന് സര്‍ക്കുലറില്‍ പറയുന്നു. മദ്യം വാങ്ങാനെത്തുന്നവര്‍ തൂവാലയോ മാസ്‌കോ ധരിച്ച് വരണം. പനി,...

ബിവറേജ്, ബാർ എന്നിവ അടച്ചിടേണ്ടതില്ല; ബ്യൂട്ടിപാര്‍ലറുകള്‍, ജിം എന്നിവയൊന്നും തുറക്കരുത്

കൊച്ചി: സംസ്ഥാനത്ത് ബിവറേജ് ഔട്ട്ലെറ്റുകള്‍ അടച്ചിടേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. കടകള്‍ അടയ്ക്കാന്‍ നിര്‍ദേശമില്ല. അതുകൊണ്ട് മദ്യശാലകൾ ഉൾപ്പടെ ഒരു കടയും അടിച്ചിടേണ്ടതില്ല. സാഹചര്യത്തിന് അനുസരിച്ച് തീരുമാനം എടുക്കുമെന്നും മന്ത്രി അറിയിച്ചു. അതിനിടെ ഇറ്റലിയിൽ കുടുങ്ങിയ പതിമൂന്ന് വിദ്യാർത്ഥികൾ...

തന്നെയും ചിലര്‍ മദ്യപിക്കാന്‍ ക്ഷണിച്ചിരുന്നു; വിദ്യര്‍ഥികള്‍ക്ക് മുന്‍പില്‍ കഥകള്‍ പങ്കുവച്ച് മുഖ്യമന്ത്രി

ധര്‍മ്മടം: വിദ്യാലയങ്ങള്‍ ലഹരി വിമുക്തമാക്കാന്‍ ഓരോരുത്തരും ഉറച്ച തീരുമാനമെടുക്കണമെന്ന് വിദ്യാര്‍ഥികളോട് മുഖ്യമന്ത്രി പിണറായി വിജയന്‍. ബ്രണ്ണന്‍ കോളേജിലെ പഠനകാലത്ത് തന്നെയും ചിലര്‍ മദ്യപിക്കാന്‍ ക്ഷണിച്ചതിന്റെ ഓര്‍മ്മകള്‍ പങ്കുവച്ചുകൊണ്ടാണ് മുഖ്യമന്ത്രി സംസാരിച്ചത്. വേണ്ട എന്നു പറയാന്‍ കഴിഞ്ഞാലെ നമുക്കതിനെ ഒഴിവാക്കാന്‍ കഴിയൂവെന്ന് അദ്ദേഹം പറഞ്ഞു. അത് തനിക്കന്ന്...

കൊല്ലത്തെ ക്ഷേത്രത്തില്‍ വഴിപാടായി ലഭിച്ചത് 101 കുപ്പി മദ്യം (വീഡിയോ….)

കൊല്ലം: കൊല്ലം പോരുവഴി മലനട ക്ഷേത്രത്തില്‍ ഇത്തവണ വഴിപാടായി ലഭിച്ചത് 101 കുപ്പി ഓള്‍ഡ് മങ്ക് മദ്യം. ക്ഷേത്രത്തില്‍ മാര്‍ച്ച് 22 നാണ് ഉത്സവം. ഇതിന് മുന്നോടിയായി ഉത്സവത്തിന്റെ കൊടിയേറ്റ് നടന്ന 15 ാം തീയതിയാണ് ഒരു ഭക്തന്‍ 101 കുപ്പി മദ്യം...

വിഷമദ്യ ദുരന്തം 38 പേര്‍ മരിച്ചു

ലക്‌നൗ: ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലുമുണ്ടായ വിഷമദ്യ ദുരന്തത്തില്‍ 38 പേര്‍ മരിച്ചു. ഉത്തര്‍പ്രദേശില്‍ രണ്ടിടങ്ങളിലായുണ്ടായ വിഷമദ്യ ദുരന്തത്തില്‍ 26 പേരാണ് മരിച്ചു. സഹാരന്‍പുരില്‍ 16 പേരും ഖുശിനഗറില്‍ 10 പേരുമാണു മരിച്ചത്. ഉത്തരാഖണ്ഡില്‍ വിഷമദ്യം കഴിച്ചതിനെ തുടര്‍ന്ന് 12 പേരാണു മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് 13...

ഗോവയില്‍ ബീച്ചുകളിലെ മദ്യപാനം നിര്‍ത്തലാക്കുന്നു…

പനാജി: ഗോവയിലെ ബീച്ചുകളില്‍ പരസ്യമായുള്ള മദ്യപാനത്തിനും ഭക്ഷണം പാചകം ചെയ്യലിനും നിരോധനം ഏര്‍പ്പെടുത്താനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. രണ്ടായിരം രൂപ പിഴയോ മൂന്നുമാസം തടവോ വ്യവസ്ഥ ചെയ്യുന്ന ഭേദഗതിക്ക് ഗോവ മന്ത്രിസഭ അംഗീകാരം നല്‍കി. രജിസ്‌ട്രേഷന്‍ ഓഫ് ടൂറിസം ട്രേഡ് ആക്ടില്‍ ഭേദഗതി വരുത്തിയാണ് ബീച്ചുകളില്‍...
Advertismentspot_img

Most Popular

G-8R01BE49R7