തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി. ജീവനക്കാർക്കെതിരെ എം.ഡി. ബിജു പ്രഭാകർ. ജീവനക്കാർ പലവിധത്തിൽ തട്ടിപ്പ് നടത്തി കെ.എസ്.ആർ.ടി.സിയെ നഷ്ടത്തിലാക്കുകയാണെന്നും പണം തട്ടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ജീവനക്കാർ മറ്റു ജോലികളിൽ ഏർപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ജീവനക്കാർക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്.
കെ.എസ്.ആർ.ടി.സി. നേരിടുന്നത് വലിയ...
കെ.എസ്.ആർ.ടി.സി. സർവീസ് അടിമുടി പരിഷ്കരിക്കാൻ 16.98 കോടി രൂപയുടെ പദ്ധതിക്ക് ഭരണാനുമതിയായി. അഞ്ചുമാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്നാണ് സർക്കാർ നിർദേശം. ഭരണപരമായ കാര്യങ്ങൾ, സർവീസ് നടത്തിപ്പ്, യാത്രാ അറിയിപ്പ് സംവിധാനം, ടിക്കറ്റിങ്, ജി.പി.എസ്. തുടങ്ങിയ മേഖലകളിലാണ് പൊളിച്ചെഴുത്ത് വരുന്നത്.
കെ.എസ്.ആർ.ടി.സി.യുടെ എല്ലാ വാഹനങ്ങളിലും ജി.പി.എസ്. സംവിധാനമൊരുക്കാൻ നേരത്തേ ആലോചനയുള്ളതാണ്....
പൊളിച്ചു കളയാറായ ബസുകൾ കടമുറികളുടെ മാതൃകയിലാക്കി വാടകയ്ക്ക് നൽകാനുള്ള പദ്ധതിയുമായി കെഎസ്ആർടിസി. ഇത്തരത്തിൽ മാറ്റം വരുത്തിയ ബസുകൾക്കായി മിൽമ, മത്സ്യഫെഡ് തുടങ്ങിയ സ്ഥാപനങ്ങൾ ഇതിനകം കെഎസ്ആർടിസി അധികൃതരെ സമീപിച്ചു കഴിഞ്ഞു. ഡിപ്പോയിൽ നിർത്തിയിടുന്ന ബസുകളിലായിരിക്കും കച്ചവടം.
ആധുനിക സൗകര്യങ്ങളോടെയുള്ള മത്സ്യ വിൽപനയാണ് ഇതിലൂടെ മത്സ്യഫെഡ്...
കോഴിക്കോട്: കെഎസ്ആർടിസി സംസ്ഥാനത്തുനിന്ന് ബെംഗളൂരു, മൈസൂർ എന്നിവിടങ്ങളിലേക്കും തിരിച്ചും ഓണം സ്‌പെഷൽ സർവീസുകൾക്ക് ബുക്കിങ് തുടങ്ങി. അഞ്ചു മാസത്തിനു ശേഷമാണ് കെഎസ്ആർടിസി ഇതര സംസ്ഥാന സർവീസുകൾ തുടങ്ങുന്നത്. കോവിഡ് വ്യാപനഭീഷണിയെത്തുടർന്ന് മാർച്ച് 24നാണ് സർവീസുകൾ നിർത്തിവച്ചത്.
മുൻവർഷങ്ങളിൽ ഓണക്കാലത്ത് നാട്ടിലേക്കുള്ള പ്രത്യേക സർവീസുകളിൽപ്പോലും ടിക്കറ്റ് ലഭിക്കാത്ത...
ഓണക്കാലത്ത് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് അന്തർസംസ്ഥാന സർവീസുകൾ ആരംഭിക്കാൻ കെഎസ്ആർടിസി. ഓഗസ്റ്റ് 25 മുതൽ സെപ്റ്റംബർ 6 വരെയാണ് കർണാടകത്തിലേക്ക് സർവീസ് നടത്തുന്നത്.
ഈ സർവീസുകളിൽ 10% അധിക നിരക്ക് അടക്കം എൻഡ് ടു എൻഡ് വ്യവസ്ഥയിലാണ് ടിക്കറ്റുകൾ നൽകുക. കെഎസ്ആർടിസിയുടെ ഓൺലൈൻ വഴി 15...
കൊവിഡ് കാലത്ത് നിര്‍ത്തിവച്ചിരുന്ന അന്തര്‍സംസ്ഥാന ബസ് സര്‍വീസുകള്‍ കെഎസ്ആര്‍ടിസി പുനഃരാരംഭിക്കുന്നു. ഓണക്കാലത്തേക്ക് ബസ് സര്‍വീസുകള്‍ പുനഃരാരംഭിക്കാനാണ് തീരുമാനമെന്ന് ഗതാഗതമന്ത്രി എ. കെ. ശശീന്ദ്രന്‍ പറഞ്ഞു. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും സര്‍വീസുകള്‍ നടത്തുക. യാത്രക്കാര്‍ കൊവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. കര്‍ണാടകത്തിലേക്ക് ഓണത്തിന് സ്‌പെഷ്യല്‍...