Tag: kozhikode

രാജ്യത്ത് 10 ലക്ഷം പേരില്‍ ഓരോ 16 പേര്‍ക്കും കൊറോണ സ്ഥിരീകരിക്കുന്നു…

ന്യൂഡല്‍ഹി : രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകളില്‍ 78 ശതമാനവും ഏഴ് സംസ്ഥാനങ്ങളില്‍. രാജസ്ഥാന്‍, ഗുജറാത്ത്, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ഡല്‍ഹി, തമിഴ്‌നാട്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കൂടുതല്‍ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രാജസ്ഥാന്‍- രോഗികളുടെ എണ്ണത്തില്‍ നാലാമതും ആശുപത്രിയില്‍ തുടരുന്നവരുടെ എണ്ണത്തില്‍...

മോദി പറഞ്ഞിട്ടും അനുസരിച്ചില്ല; സുരേന്ദ്രന്റെ തിരുവനന്തപുരം യാത്ര വിവാദമാകുന്നു

ലോക്ക് ഡൗണ്‍ നിയന്ത്രണം ലംഘിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നടത്തിയ യാത്ര വിവാദത്തില്‍. കോഴിക്കോടായിരുന്ന സുരേന്ദ്രന്‍ കഴിഞ്ഞദിവസം തിരുവനന്തപുരത്തേക്ക് വന്നതാണ് വിവാദത്തിലായിരിക്കുന്നത്. അതേസമയം, പൊലീസിന്റെ അനുമതിയോടെയാണ് യാത്ര ചെയ്തതെന്നാണ് സുരേന്ദ്രന്റെ വിശദീകരണം ലോക്ക് ഡൗണ്‍ കാലാവധി കഴിയുന്നത് വരെ എവിടെയാണോ ഉളളത് ആവിടെ...

കോഴിക്കോട് മർദനമേറ്റ് യുവാവ് മരിച്ചു

കോഴിക്കോട് രാമനാട്ടുകരയിൽ മർദനമേറ്റ് യുവാവ് മരിച്ചു. ഒളവണ്ണ സ്വദേശി ഷാനവാസ് എന്ന ഷാനു (27) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. വ്യക്തി വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല

കലോത്സവത്തിനിടെ പരിചയപ്പെട്ടു; വീട്ടിലെത്തി വീട്ടമ്മയെ പീഡിപ്പിച്ച അധ്യാപകർ മുങ്ങി; പിന്നാലെ പൊലീസിന്റെ കളിയും

കോഴിക്കോട്: എലത്തൂരില്‍ വിദ്യാര്‍ഥിനിയുടെ മാതാവിനെ അധ്യാപകര്‍ പീഡിപ്പിച്ചെന്ന പരാതിയില്‍ ഒന്നരമാസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാതെ പൊലീസ്. കലോത്സവത്തിനിടെ പരിചയപ്പെട്ട രണ്ട് അധ്യാപകരാണ് വീട്ടിലെത്തി പീഡിപ്പിച്ചത്. ഒളിവിലാണെന്ന് പൊലീസ് പറയുന്ന പ്രതികള്‍ വ്യാജപ്രചാരണം നടത്തി പരാതിക്കാരിയെ അപമാനിക്കാന്‍ ശ്രമിക്കുന്നതായും ആരോപണമുണ്ട്. കഴി‍ഞ്ഞവര്‍ഷം ഒക്ടോബറില്‍ ചേവായൂര്‍ ഉപജില്ലാ കലോത്സവത്തിനിടെയാണ്...

മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അഡ്വ. പി. ശങ്കരന്‍ അന്തരിച്ചു

കോഴിക്കോട്: മുന്‍ മന്ത്രിയും യു.ഡി.എഫ് ജില്ലാ ചെയര്‍മാനും കോണ്‍ഗ്രസ് നേതാവുമായ അഡ്വ. പി. ശങ്കരന്‍ (72) അന്തരിച്ചു. കോഴിക്കോട് എം.വി.ആര്‍ ക്യാന്‍സര്‍ സെന്ററില്‍ കാന്‍സര്‍ രോഗത്തിന് ചികിത്സയിലായിരുന്നു.കേരള രാഷ്ട്രീയത്തില്‍ കെ.കരുണാകരന്റെ വിശ്വസ്തന്‍ എന്ന നിലയിലാണ് ശങ്കരന്‍ ശ്രദ്ധേയനായത്. പത്തു വര്‍ഷത്തോളം കോഴിക്കോട് ഡി.സി.സി അധ്യക്ഷനായിരുന്ന...

സിഗരറ്റില്‍ ലഹരി മരുന്ന് നല്‍കി വിദ്യാര്‍ഥിനിയെ മൂന്നുവര്‍ഷത്തോളം ലൈംഗികമായി പീഡിപ്പിച്ചു

മുക്കം: സിഗരറ്റില്‍ ലഹരി മരുന്ന് നല്‍കി വിദ്യാര്‍ഥിനിയെ മൂന്നുവര്‍ഷത്തോളം ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ പോക്‌സോ നിയമപ്രകാരം മുക്കം പൊലിസ് അറസ്റ്റ് ചെയ്തു. കൊടിയത്തൂര്‍ ചെറുവാടിയിലെ സി.ടി അഷ്‌റഫിനെയാണ് പൊലിസ് കസ്റ്റഡിയിലെടുത്തത്. കുന്നമംഗലത്തെ സ്വാശ്രയ എന്‍ജിനീയറിങ് കോളജില്‍ ഓട്ടോമൊബൈല്‍ വിദ്യാര്‍ഥിയാണ് അഷ്റഫ്. എന്‍ ഐ ടി പരിസരത്തെ...

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് രണ്ടു ദിവസം അവധി

കോഴിക്കോട് : മുക്കം നഗരസഭ പരിധിയില്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും രണ്ടു ദിവസം അവധി പ്രഖ്യാപിച്ചു. അംഗന്‍വാടി, മദ്രസ എന്നിവയ്ക്കും അവധി ബാധകമാണെന്ന് അധികൃതര്‍ അറിയിച്ചു. കാരശ്ശേരി ആനയാംകുന്ന് വിഎംഎച്ച്എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് എച്ച് വണ്‍ എന്‍ വണ്‍ സ്ഥിരീകരിച്ച സാഹചര്യത്തിലാണ്...

കോഴിക്കോട്ട് പരശുരാം എക്‌സ്പ്രസ് അട്ടിമറിക്കാന്‍ ശ്രമം; പാളത്തില്‍ വലിയ കല്ലുകള്‍, ക്ലിപ്പുകള്‍ വേര്‍പെട്ടു

വടകര: പൗരത്വ നിയമ ഭേദഗതിക്കെതിരേ പ്രതിഷേധം കനക്കുന്നതിനിടെ കോഴിക്കോട്ടെ അയനിക്കാടില്‍ പരശുറാം എക്‌സ്പ്രസിനെതിരെ അട്ടിമറിശ്രമം നടന്നതായി സംശയം. ട്രെയിന്‍ പാളം തെറ്റിക്കാന്‍ ശ്രമിച്ചെന്നു ലോക്കോ പൈലറ്റ് പരാതി നല്‍കി. ഇതിനെത്തുടര്‍ന്ന് റെയില്‍വെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പരശുറാം എക്‌സ്പ്രസ് ലോക്കോ പൈലറ്റിന്റെ പരാതിയെത്തുടര്‍ന്ന്...
Advertismentspot_img

Most Popular