Tag: kozhikode

ഞെളിയന്‍പറമ്പിന് ശാപമോക്ഷമാകുന്നു…

കോഴിക്കോട്: സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന മാലിന്യത്തില്‍ നിന്നും ഊര്‍ജ്ജം പദ്ധതിയുടെ ഭാഗമായി കോഴിക്കോട് ഞെളിയന്‍പറമ്പില്‍ നിര്‍മ്മിക്കുന്ന വെയ്‌സ്റ്റ് ടു എനര്‍ജി പ്ലാന്റിന്റെ നിര്‍മ്മാണ പ്രവര്‍ത്തനത്തിന്റെ പ്രാരംഭ നടപടി ഡിസംബറില്‍ ആരംഭിക്കും. പദ്ധതിക്കായി തിരഞ്ഞെടുത്ത ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സോന്‍ട ഇന്‍ഫ്രാടെക് പ്രൈവറ്റ് ലിമിറ്റഡ്്...

വീണ്ടും മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്

കൊച്ചി: ഒഡിഷാ തീരത്ത് ന്യൂനമര്‍ദം രൂപപ്പെട്ടതുകാരണം കേരളത്തില്‍ ചില ജില്ലകളില്‍ 28 വരെ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ്. ഞായറാഴ്ച ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 26-ന് ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ 27-ന് ഇടുക്കി,...

സ്‌നേഹത്തിന് ഇത്രയും മധുരമോ..? മേയര്‍ ബ്രോയ്ക്ക് തേനൂറും കോടിക്കോടന്‍ ഹല്‍വ..!!! ഞങ്ങള്‍ കയറ്റി അയച്ച സാധനങ്ങളേക്കാള്‍ ഭാരമുണ്ടതിന്…!!!

തിരുവനന്തപുരം: പ്രളയ ദുരിതത്തിലകപ്പെട്ടവര്‍ക്ക് കൈത്താങ്ങായി ലോഡ് കണക്കിന് ദുരുതാശ്വാസ സാമഗ്രികള്‍കൊടുത്തുവിട്ട് തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഏറെ ശ്രദ്ധനേടിയിരുന്നു. ഇതിന് മധുരസ്നേഹം തിരിച്ച് നല്‍കിയ കോഴിക്കോട്ടുകാര്‍ക്ക് നന്ദി അറിയിച്ച് തിരുവനന്തപുരം മേയര്‍ വി.കെ. പ്രശാന്ത്. തിരുവനന്തപുരം കോര്‍പ്പറേഷന്‍ ദുരിതാശ്വാസ വസ്തുക്കളുമായി കോഴിക്കോട്ടേക്ക് അയച്ച ലോറി തിരിച്ചുവരുമ്പോഴാണ് അവിടുത്തുകാര്‍...

കോഴിക്കോട് റൂട്ടില്‍ ട്രെയിന്‍ ഓടിത്തുടങ്ങിയില്ല; 12 ട്രെയിനുകള്‍ റദ്ദാക്കി

ഷൊറണൂര്‍: കനത്ത മഴയെ തുടര്‍ന്ന് കോഴിക്കോട് വഴിയുള്ള റെയില്‍ പാതയിലെ തടസ്സങ്ങള്‍ പൂര്‍ണമായി നീക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. കൊങ്കണ്‍, മംഗളൂരു പാതകളിലെ സര്‍വീസ് പൂര്‍ണമായും താറുമാറായി ഇരിക്കുകയാണ്.. തിരുവനന്തപുരം-തൃശ്ശൂര്‍, തിരുവനന്തപുരം-എറണാകുളം ഭാഗത്തേക്കും തിരിച്ചുമുള്ള പ്രത്യേക പാസഞ്ചര്‍ തീവണ്ടി സര്‍വീസുകള്‍ വരുംദിവസങ്ങളിലും തുടരും. തിരുവനന്തപുരം-കോര്‍ബ(22648) എക്സ്പ്രസും തിങ്കളാഴ്ച...

രാജ്യത്ത് അതിവേഗ വളര്‍ച്ചയുള്ള നഗരങ്ങളില്‍ കോഴിക്കോട് മുന്നില്‍

കോഴിക്കോട്: രാജ്യത്ത് അതിവേഗവളര്‍ച്ചയുള്ള നഗരങ്ങളില്‍ മുന്നിലെത്തിയ കോഴിക്കോട് 23 വര്‍ഷംകൊണ്ട് നേടിയത് 44 മടങ്ങ് വളര്‍ച്ച. 1991-ല്‍ 535 ഹെക്ടറായിരുന്നു സമീപപ്രദേശങ്ങളിലേക്കുള്ള നഗരത്തിന്റെ വളര്‍ച്ച. എന്നാല്‍ 2014 ആയപ്പോഴേക്കും അത് 23,642 ഹെക്ടറിലേക്കെത്തിയെന്ന് യു.എ ന്‍ഹാബിറ്റാറ്റ്, ലിങ്കണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, ന്യൂയോര്‍ക്ക് സര്‍വകലാശാലയും ചേര്‍ന്ന് തയാറാക്കിയ...

30 വര്‍ഷമായി പ്രവര്‍ത്തിച്ചത് ലൈസന്‍സില്ലാതെ; വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റിന്റെ കട കോര്‍പ്പറേഷന്‍ പൂട്ടി

കോഴിക്കോട്: വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി. നസറുദ്ദീന്റെ കട കോര്‍പറേഷന്‍ അടച്ചുപൂട്ടി. 30 വര്‍ഷമായി ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ച കടയാണ് ലൈസന്‍സ് പുതുക്കാത്തതിനെ തുടര്‍ന്ന് അടച്ചുപൂട്ടിയത്. ഹെല്‍ത്ത് ഓഫീസര്‍മാര്‍ക്കെതിരെ പരാതി നല്‍കിയതിലുള്ള പ്രതികാര നടപടിയായാണ് കട പൂട്ടിയതെന്ന് നസറുദ്ദീന്‍ ആരോപിച്ചു. കഴിഞ്ഞ 30...

കോഴിക്കോട്-കണ്ണൂര്‍-ഡല്‍ഹി വിമാനം റദ്ദാക്കി; എയര്‍പോര്‍ട്ടില്‍ യാത്രക്കാരുടെ ബഹളം

കോഴിക്കോട് നിന്നും കണ്ണൂര്‍ വഴി ഡല്‍ഹിയിലേക്ക് പോകേണ്ട എയര്‍ ഇന്ത്യ വിമാനം റദ്ദാക്കി. വിമാനത്താവളത്തില്‍ കുടുങ്ങിയ യത്രക്കാരുടെ പ്രതിഷേധത്തിനൊടുവില്‍ പകരം വിമാനം ഏര്‍പ്പാടാക്കി. കോഴിക്കോട്, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ കുടുങ്ങിയ യാത്രക്കാരാണ് പകരം വിമാനത്തെക്കുറിച്ച് ഉറപ്പ് നല്‍കാത്തതിനാല്‍ ബഹളം വെച്ചത്. 2.25 ന് കോഴിക്കോട് നിന്നും...

ഓരോ ശ്വാസത്തിലും ഇനി ആലത്തൂരിനൊപ്പം; കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ച് രമ്യ ഹരിദാസ്

കോഴിക്കോട്: ഇനി ആലത്തൂരിനൊപ്പം ഓരോ ശ്വാസത്തിലും ഉണ്ടാവുമെന്ന് വ്യക്തമാക്കിക്കൊണ്ട് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസ് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. തിങ്കളാഴ്ച വൈകീട്ടോടെയാണ് രാജി സമര്‍പ്പിച്ചത്. പാര്‍ട്ടി വലിയ അവസരമാണ് നല്‍കിയത്. അത് പൂര്‍ണ ഉത്തരവാദിത്വത്തോടെ പൂര്‍ത്തിയാക്കേണ്ടതിനാല്‍ ഒരു ധാര്‍മിക...
Advertismentspot_img

Most Popular