കോഴിക്കോട്: ഇനി ആലത്തൂരിനൊപ്പം ഓരോ ശ്വാസത്തിലും ഉണ്ടാവുമെന്ന് വ്യക്തമാക്കിക്കൊണ്ട് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസ് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. തിങ്കളാഴ്ച വൈകീട്ടോടെയാണ് രാജി സമര്‍പ്പിച്ചത്. പാര്‍ട്ടി വലിയ അവസരമാണ് നല്‍കിയത്. അത് പൂര്‍ണ ഉത്തരവാദിത്വത്തോടെ പൂര്‍ത്തിയാക്കേണ്ടതിനാല്‍ ഒരു ധാര്‍മിക...
ഒളി ക്യാമറാ വിവാദത്തില്‍ കുടുങ്ങിയ കോഴിക്കോട് യുഡിഎഫ് സ്ഥാനാര്‍ത്ഥി എം കെ രാഘവനെതിരേ കേസെടുക്കുന്ന കാര്യത്തില്‍ അഡ്വക്കേറ്റ് ജനറലിനോട് ഡിജിപി ലോക്നാഥ് ബെഹ്റ നിയമോപദേശം തേടി. തീരുമാനം നാളെ ഉണ്ടാകുമെന്നാണ് അറിയുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ കിട്ടിയ പരാതി ഡിജിപിയ്ക്ക് കൈമാറിയിട്ടുണ്ട്.
ടിവി 9 ആയിരുന്നു...
കോഴിക്കോട്: പ്രധാനമന്ത്രിക്കെതിരെ പോസ്റ്റര്‍ പ്രചാരണം നടത്തിയ കര്‍ഷക കൂട്ടായ്മക്കെതിരെ കേസ്. പ്രധാനമന്ത്രി എത്തുന്ന ദിവസം പോസ്റ്റര്‍ പതിച്ച് പ്രതിഷേധം സംഘടിപ്പിക്കാനെത്തിയ അഞ്ച് കിസാന്‍ മഹാസംഘ് പ്രവര്‍ത്തകരെ കോഴിക്കോട് കസബ പൊലീസ് 12 മണിക്കൂര്‍ കരുതല്‍ തടങ്കലില്‍ വച്ചു. രാത്രി 11.30 ന് കേസെടുത്ത് വിട്ടയച്ചു.
തീര്‍ത്തും...
സംസ്ഥാനത്തെ ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ പ്രാചരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കോഴിക്കോട്ട് പ്രചാരണത്തിനെത്തും. ശബരിമലയും രാഹുല്‍ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വവും ഉള്‍പ്പെടെയുള്ള രാഷ്ട്രീയ വിഷയങ്ങളിലുള്ള പ്രതികരണത്തിന് പുറമെ കേരളത്തിനായി പ്രത്യേക തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളും പ്രധാനമന്ത്രിയില്‍ നിന്നുണ്ടായേക്കും.
പ്രധാനമന്ത്രിയുടെ കേരളത്തിലെ ആദ്യത്തെ തിരഞ്ഞെടുപ്പ് റാലിയാണ് കോഴിക്കോട്...
കോഴിക്കോട്: എം കെ രാഘവനെതിരെ എല്‍ഡിഎഫ് വീണ്ടും പരാതി നല്‍കി . നാമനിര്‍ദേശ പത്രികയില്‍ വിവരങ്ങള്‍ മറച്ചുവച്ചെന്നാണ് പരാതി . രാഘവന്‍ പ്രസിഡന്റ് ആയിരുന്ന സൊസൈറ്റിയിലെ വിവരങ്ങള്‍ മറച്ചുവച്ചുവെന്നാണ് ആരോപണം. അഗ്രിന്‍കോ സൊസൈറ്റിയുടെ റവന്യൂ റിക്കവറിയുടെ വിവരങ്ങള്‍ മറച്ചുവെന്നാണ് പരാതി .
അഗ്രിന്‍...
കോഴിക്കോട്: കഴിഞ്ഞ ദിവസം കോഴിക്കോട് എത്തിയ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ഉറക്കെംകെടുത്തി മരപ്പട്ടി. ബുധനാഴ്ച രാത്രി വെസ്റ്റ്ഹില്‍ ഗസ്റ്റ്ഹൗസില്‍ നാടകീയ രംഗങ്ങള്‍ ഉണ്ടായത് എന്നാണ് ഒരു പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഗസ്റ്റ്ഹൗസിന്റെ തട്ടുംപുറത്തായിരുന്നു മരപ്പട്ടി.
ബുധനാഴ്ച രാത്രി പത്തരയോടെ രാഹുലിനൊപ്പമെത്തിയ പ്രിയങ്ക ചര്‍ച്ചകള്‍ക്കുശേഷം പതിനൊന്നരയോടെയാണ്...
കോഴിക്കോട്: സിറ്റിംഗ് എംപിയും കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ എംകെ രാഘവനെതിരായ ഒളിക്യാമറാ വിവാദത്തില്‍ ജില്ലാ കളക്ടറുടെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് കൈമാറും. ഒളിക്യാമറാ ദൃശ്യങ്ങളുടെ ആധികാരികത ഉറപ്പാക്കണമെങ്കില്‍ ഫോറന്‍സിക് പരിശോധന വേണ്ടി വരുമെന്ന് കളക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നതായാണ്...