Tag: Kovid

കൊറോണ: ലോകത്തിന് ആശ്വാസമേകുന്ന വാര്‍ത്ത റഷ്യയില്‍നിന്ന് പുറത്തുവരുന്നു.

ലോകമെങ്ങും കൊറോണ ഭീതിയില്‍ അകപ്പെട്ടിരിക്കേ ഒരു ആശ്വാസ വാര്‍ത്ത പുറത്തുവരുന്നു. കോവിഡ് രോഗബാധയുണ്ടാക്കുന്ന നോവല്‍ കൊറോണ വൈറസിന്റെ ജനിതക ഘടന പൂര്‍ണമായി ഡികോഡ് ചെയ്‌തെടുത്തതായി റഷ്യന്‍ ശാസ്ത്രജ്ഞര്‍ അറിയിച്ചു.. സ്‌മോറോഡിന്‍സ്‌റ്റേവ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്‍ഫ്‌ലുവന്‍സയിലെ ശാസ്ത്രജ്ഞരാണ് ആദ്യമായി ഇതു സാധ്യമാക്കിയതെന്ന് റഷ്യന്‍ ആരോഗ്യ...

കൊറോണ: അടുത്ത 14 ദിവസം സംഭവിക്കാന്‍ പോകുന്നത്…

ലോകത്താകമാനം കൊറോണ ബാധിതരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. കേരളത്തിലും സ്ഥിതിഗതികള്‍ വഷളാവുകയാണ്. ഈ സാഹചര്യത്തില്‍ യുഎന്‍ ദുരന്ത ലഘൂകരണ തലവന്‍ മുരളി തുമ്മാരുകുടി പങ്കുവെച്ച കുറിപ്പ് വൈറല്‍ ആവുകയാണ്. മുരളി തുമ്മാരുകുടിയുടെ കുറിപ്പ് വരുന്ന പതിനാല് ദിവസങ്ങള്‍ അടുത്ത പതിനാലു ദിവസങ്ങള്‍ നിര്‍ണ്ണായകം ആണെന്നൊരു ഫേസ്ബുക്ക് പോസ്റ്റ് നിങ്ങള്‍ക്ക് ചുരുങ്ങിയത്...

കൊറോണ: മരണസംഖ്യ കുതിക്കുന്നു; ഇറ്റലില്‍ 4,000 കടന്നു; യുഎഇയിലും മരണം

ലോകത്തെ കൊവിഡ് 19 മരണം 11,383 ആയി. ഇറ്റലിയിലാണ് ഇന്നലെയും ഏറ്റവുമധികം മരണം. 627 പേരാണ് 24 മണിക്കൂറിനിടെ മരിച്ചത്. ഇതോടെ ഇറ്റലിയിലെ മരണ സംഖ്യ 4,032 ആയി. ലോകത്താകെ കൊറോണ ബാധിച്ചവരുടെ എണ്ണം രണ്ട് ലക്ഷത്തി എഴുപത്തിയയ്യായിരത്തി ഒരുനൂറ്റി എണ്‍പത്തിനാലാണ്. ഇറ്റലിക്ക് പുറമെ...

കാസര്‍ഗോഡിന്റെ കാര്യം വിചിത്രം..!! കൊറോണ കൂടുതലായി പകരാന്‍ കാരണം…

സംസ്ഥാനത്ത് കൊറോണ ബാധ വര്‍ധിക്കാന്‍ കാരണം അശ്രദ്ധയാണെന്നതിന്റെ പൂര്‍ണ ഉദാഹരണമാണ് ഇത്. ഇന്ന് 12 പേര്‍ക്കാണ് രോഗം ബാധിച്ചത്. 5 പേര്‍ എറണാകുളം, ആറു പേര്‍ കാസര്‍കോട്, ഒരാള്‍ പാലക്കാട് എന്നിങ്ങനെയാണ് ബാധിച്ചിരിക്കുന്നത്. ഇതോടെ ആകെ സ്ഥിരീകരിച്ചവരുടെ എണ്ണം 40 ആയി. കാസര്‍കോടിന്റെ കാര്യം വിചിത്രമാണ്....

സംസ്ഥാനത്ത് 40 പേര്‍ക്ക് കോവിഡ് ബാധ; ഇന്ന് മാത്രം സ്ഥിരീകരിച്ചത് 12 പേര്‍ക്ക്; 44,390 പേര്‍ നിരീക്ഷണത്തില്‍

തിരുവനന്തപുരം: കോവിഡ് 19 രോഗഭീഷണിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തിന്റെ സ്ഥിതി ഇന്നലത്തെ പോലെയല്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് 12 പേര്‍ക്കു രോഗം ബാധിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. 5 പേര്‍ എറണാകുളം, ആറു പേര്‍ കാസര്‍കോട്, ഒരാള്‍ പാലക്കാട് ജില്ലക്കാരനാണ്. ഇതോടെ ആകെ സ്ഥിരീകരിച്ചവരുടെ എണ്ണം...

വിമാനം ലാന്‍ഡ് ചെയ്യാതിരിക്കാന്‍ റണ്‍വേയില്‍ വാഹനങ്ങള്‍ നിര്‍ത്തിയിട്ടു (വീഡിയോ)

ഇന്ത്യ അടക്കമുള്ള വിവിധ രാജ്യങ്ങള്‍ കോറോണ വൈറസ് പടര്‍ന്നു പിടിക്കുന്നത് തടയാന്‍ വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്ന വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ചൈനയില്‍ നിന്ന് ആരംഭിച്ച് ലോകത്തിലെ 143 രാജ്യങ്ങളിലെ ഏകദേശം 2.5 ലക്ഷം ആളുകളെ ബാധിച്ച കൊറോണ വൈറസ് മൂലമുള്ള മരണം 10000 കടന്നു....

കൊറോണ: 22ന് കടകള്‍ തുറക്കില്ല

കോവിഡ്–19 വ്യാപനം തടയുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്ത ജനത കര്‍ഫ്യൂ പാലിക്കുന്നതിന്റെ ഭാഗമായി 22ന് മുഴുവന്‍ കടകളും അടച്ചിടാന്‍ വ്യാപാരി വ്യവസായി ഏകോപന സമിതി തീരുമാനിച്ചതായി സംസ്ഥാന ജനറല്‍ സെക്രട്ടറി സി.എച്ച്. ആലിക്കുട്ടി ഹാജി അറിയിച്ചു. മുഴുവന്‍ കടകളും അടച്ചു സഹകരിക്കണമെന്നു കണ്ണൂരില്‍...

പിണറായി ഒരു ഇതിഹാസമാണ്; ഇതാണ് വേണ്ടത്, ഇതാണ് ജനങ്ങള്‍ക്ക് വേണ്ട സുരക്ഷ..!!! കേരളത്തിന്റെ കൊവിഡ് 19 പാക്കേജിന് അഭിനന്ദന പ്രവാഹം

സംസ്ഥാന സർക്കാർ അവതരിപ്പിച്ച കൊവിഡ് 19 സാമ്പത്തിക പാക്കേജിന് അഭിനന്ദന പ്രവാഹം. ബാഡ്മിൻ്റൺ താരം ജ്വാല ഗുട്ട, പ്രശസ്ത ട്രാവൽ, ഹോട്ടൽ ബുക്കിംഗ് സംരംഭമായ ഇക്സിഗോയുടെ സ്ഥാപകൻ അലോക് ബാജ്പേയ്, ക്രിക്കറ്റ് ചരിത്രകാരനായ അഭിഷേക് മുഖർജി, മാധ്യമപ്രവർത്തക ഗീത സേഷു തുടങ്ങിയവരടക്കമുള്ളവർ ട്വീറ്റിൽ കേരള...
Advertismentspot_img

Most Popular

G-8R01BE49R7