കൊറോണ: ഇടുക്കി-കരിമ്പനിൽ ഒരാൾക്കെതിരെ കേസെടുത്തു.
ആരോഗ്യ വകുപ്പിന്റെ പൊതു നിർദേശങ്ങൾ പാലിക്കാതെ ജനങ്ങളുമായി സമ്പർക്കത്തിലേർപ്പെട്ടു കറങ്ങി നടന്ന ഒരാൾക്കെതിരെയാണ് ഇടുക്കി സി ഐ കേസെടുത്തത് .ഇയാൾ ഗൾഫിൽ നിന്ന് കഴിഞ്ഞ ദിവസമാണ് കരിമ്പനിൽ എത്തിയത്.
അതിനിടെ രോഗ ലക്ഷണങ്ങളെ തുടര്‍ന്ന് പത്തനംതിട്ടയില്‍ വീട്ടില്‍ നിരീക്ഷണത്തില്‍ ആക്കിയിരുന്ന...
ലോകമെങ്ങും കോവിഡ്–19 ഭീതിയില്‍ ക്വാറന്റീന്‍ നിര്‍ദേശം പാലിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനിടെ ക്രൊയേഷ്യയില്‍ ഭൂചലനം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. റിക്ടര്‍ സ്‌കെയിലില്‍ 5.3 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ പരുക്കേറ്റ ഒരു കുട്ടി ഗുരുതരാവസ്ഥയിലാണ്. മറ്റൊരു കുട്ടിക്കും പരുക്കേറ്റു. ക്രൊയേഷ്യന്‍ തലസ്ഥാനമായ സാഗ്രെബിലെ അപ്പാര്‍ട്ട്‌മെന്റ് കെട്ടിടം തകര്‍ന്നു വീണാണ് ഇവര്‍ക്കു...
കേരളത്തിലെ ഏഴ് ജില്ലകൾ ലോക്ക്ഡൗൺ ചെയ്യാൻ കേന്ദ്ര നിർദ്ദേശം. തിരുവനന്തപുരം, എറണാകുളം, പത്തനംതിട്ട, കാസർഗോഡ്. മലപ്പുറം, കണ്ണൂർ, കോട്ടയം ജില്ലകൾ ലോക്ക് ഡൗൺ ചെയ്യാനാണ് നിർദ്ദേശം.
ഏഴ് ജില്ലകൾ സമ്പൂര്‍ണ്ണമായി നിശ്ചലമാകും. അവശ്യ സര്‍വ്വീസുകൾ മാത്രമായി ചുരുക്കാനാണ് കേന്ദ്ര സര്ക്കാര്‍ നിര്‍ദ്ദേശിക്കുന്നത്. അവശ്യ സാധനങ്ങളുടെ പട്ടിക...
ഏകദേശം 45 മിനിറ്റിനുള്ളില്‍ കൊറോണ വൈറസ് കണ്ടെത്താനാകുന്ന ആദ്യത്തെ ദ്രുത ഡയഗ്‌നോസ്റ്റിക് ടെസ്റ്റ് ഉപയോഗിക്കാന്‍ യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ അംഗീകാരം നല്‍കി. ടെസ്റ്റുകള്‍ നിര്‍മ്മിക്കുന്ന കമ്പനി കാലിഫോര്‍ണിയ ആസ്ഥാനമായുള്ള സെഫീഡിന്റെ പ്രസ്താവന പ്രകാരം അടുത്തയാഴ്ച തന്നെ ഈ ടെസ്റ്റ് കിറ്റുകള്‍ വിപണിയില്‍...
ഇന്ത്യയില്‍ വീണ്ടും കൊവിഡ് മരണം. ബിഹാറിലെ പാട്‌നയിലാണ് ഇന്ന് മരണം സ്ഥിരീകരിച്ചത്. 38 വയസുകാരനാണ് മരിച്ചത്. ഇതോടെ കൊവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ എണ്ണം ആറായി.
മണിക്കൂറുകളുടെ ഇടവേളയിലാണ് രാജ്യത്ത് അഞ്ചും ആറും മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്ര സ്വദേശിയായ 63കാരന്‍ ഇന്നലെ രാത്രിയാണ് മരിച്ചത്....
മിക്ക രാജ്യങ്ങളിലും കൊറോണ വൈറസിനെ നേരിടാനുള്ള പരീക്ഷണങ്ങള്‍ നടക്കുകയാണ്. ഇന്ത്യയിലും കോവിഡ്19 പ്രതിരോധിക്കാന്‍ മരുന്ന് പരീക്ഷണം നടക്കുന്നുണ്ട്. സ്വകാര്യ ലബോറട്ടറികള്‍ നടത്തുന്ന ഓരോ കോവിഡ് 19 ടെസ്റ്റിനും പരമാവധി ചാര്‍ജ് 4,500 രൂപയില്‍ കൂടരുതെന്ന് കേന്ദ്ര സര്‍ക്കാര്‍ ശനിയാഴ്ച ശുപാര്‍ശ ചെയ്തിട്ടുണ്ട്.
സ്വകാര്യ ലബോറട്ടറികളിലെ കോവിഡ്19...
ട്രെയിനിൽ യാത്ര ചെയ്ത 12 പേർക്ക് കൊവിഡ് 19. മുംബൈയിൽ നിന്ന് ജബൽപൂരിലേക്ക് യാത്ര ചെയ്ത നാല് യാത്രക്കാർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഡൽഹി-രാമഗുണ്ടം ട്രെിനിലെ എട്ട് പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. റെയിൽവേയാണ് രോഗബാധിതരെ കണ്ടെത്തിയത്. യിത്രകൾ നിയന്ത്രിക്കണമെന്ന് റെയിൽവേ അധികൃതർ നിർദേശിച്ചു.
അതേസമയം, രാജ്യത്ത് കൊവിഡ്...
കൊവിഡ് 19 വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിൽ അടുത്ത നാലാഴ്ച നിർണായകമെന്ന് മുഖ്യമന്ത്രിമാരോട് പ്രധാനമന്ത്രി നരേന്ദ്രമോദി. സാമൂഹ്യ അകലം പാലിക്കേണ്ടത് നിർബന്ധമാണെന്നും ഇത് ജനങ്ങളെ അറിയിക്കാൻ മുഖ്യമന്ത്രിമാർ സംസ്ഥാനങ്ങളെ അറിയിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിമാരുമായി വീഡിയോ കോൺഫറൻസിലാണ് പ്രാധാനമന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
മാത്രമല്ല, വൈറസ് വ്യാപകമാകുന്നതിന്റെ പശ്ചാത്തലത്തിൽ സർക്കാരിന്റെ...