Tag: kochi

ക്വാറന്റീനിലാകേണ്ട വിദ്യാര്‍ഥിയോട് അനാസ്ഥ; മണിക്കൂറുകളോളം നടുറോഡില്‍

കൊച്ചി: ക്വാറന്റീനിലാകേണ്ട വിദ്യാര്‍ഥിയോട് അനാസ്ഥ. മംഗലാപുരത്തുനിന്നു കൊച്ചിയിലെത്തിയ വിദ്യാര്‍ഥി മണിക്കൂറുകളോളം ഓട്ടോറിക്ഷയില്‍ നടുറോഡില്‍ കറങ്ങിയിട്ടും ചെറുവിരലനക്കാതെ ഉദയംപേരൂര്‍ പഞ്ചായത്ത്. ഇന്ന് രാവിലെയാണ് വിദ്യാര്‍ഥി എത്തിയത്. വരുന്നതിനു മുന്‍പ് പഞ്ചായത്ത് അധികൃതരുമായി ബന്ധപ്പെട്ടിരുന്നെന്നു പിതാവ് പറഞ്ഞു. എന്നാല്‍ ഇവിടെയെത്തിയപ്പോള്‍ അധികൃതര്‍ കൈമലര്‍ത്തി. പെയ്ഡ് ക്വാറന്റീന്‍ സൗകര്യം...

കോവിഡ് ആന്റിബോഡി പരിശോധന ഉടന്‍ ആരംഭിക്കും

എറണാകുളം: ജില്ലയിലെ കോവിഡ് വ്യാപനം പരിശോധിക്കുന്നതിനായി നടത്തുന്ന ആന്റി ബോഡി പരിശോധന ചൊവ്വാഴ്ച ആരംഭിക്കും. കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പരിശോധനയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്തു. ജില്ലയിലാകെ അഞ്ഞൂറ് സാംപിളുകള്‍ ആണ് ആദ്യ ഘട്ടത്തില്‍ പരിശോധിക്കുന്നത്. ഡോ നിഖിലേഷ് മേനോന്‍,...

കോവിഡ് സ്ഥിരീകരിച്ച പൈലറ്റ് ക്വാറന്റീന്‍ ലംഘിച്ചു: കൊച്ചിലെ വിവിധ സൂപ്പര്‍മാര്‍ക്കറ്റില്‍ കറങ്ങി

കൊച്ചി: കോവിഡ് സ്ഥിരീകരിച്ച പൈലറ്റ് ക്വാറന്റീന്‍ ലംഘിച്ചു. ദുബായില്‍ നിന്നു വന്ന ശേഷം ക്വാറന്റീന്‍ പാലിച്ചില്ല. തേവര മാര്‍ക്കറ്റിലും സൂപ്പര്‍ മാര്‍ക്കറ്റിലും എടിഎമ്മിലും പോയി. ഹോട്ടലില്‍ ക്വാറന്റീനില്‍ നിന്നത് ഒരു ദിവസം മാത്രം. Follow us _ pathram online

കോവിഡ് രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ ഒറ്റക്കെട്ടായി ജനപ്രതിനിധികൾ

കൊച്ചി : സർക്കാരിന്റെ കോവിഡ് 19 രോഗപ്രതിരോധ പ്രവർത്തനങ്ങൾക്ക് പൂർണ പിന്തുണ നൽകി ജില്ലയിലെ ജനപ്രതിനിധികൾ. കോവിഡ് 19 രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന എം.പിമാരുടെയും എം.എൽ.എമാരുടെയും വീഡിയോ കോൺഫറൻസിൽ അടിയന്തര സാഹചര്യം നേരിടുന്നതിൽ സംസ്ഥാന സർക്കാരിന്റെ പ്രവർത്തനം മാതൃകാപരമാണെന്ന്...

കോവിഡ് രോഗ വ്യാപനം പഠിക്കാന്‍ ഐസിഎംആര്‍ നിന്നുള്ള ഇരുപത് അംഗസംഘം കൊച്ചിയില്‍

കൊച്ചി: രാജ്യത്തെ കോവിഡ് രോഗ വ്യാപനം എത്രത്തോളമെന്നും രോഗപ്രതിരോധ തോതും കണ്ടെത്താനുള്ള സര്‍വേയ്ക്കായി ഐസിഎംആര്‍ (ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്) സംഘം കൊച്ചിയില്‍. രാജ്യത്ത് 69 ജില്ലകളിലാണ് വിവിധ സംഘങ്ങളായി തിരിഞ്ഞ് സര്‍വേ നടത്തുന്നത്. ഐസിഎംആറിലെ ശാസ്ത്രജ്ഞന്മാരായ ഡോ.വിമിത് സി.വില്‍സണ്‍, ഡോ.വിനോദ്കുമാര്‍ എന്നിവരുടെ...

എന്ത് കൊറോണ ? എന്ത് സാമൂഹിക അകലം?യാത്രക്കാരെ കുത്തിനിറച്ചു സര്‍വ്വീസ് നടത്തിയ ബസുകള്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തു

കൊച്ചി : സാമൂഹിക അകലം പാലിക്കാതെ യാത്രക്കാരെ കുത്തിനിറച്ചു കയറ്റിയ രണ്ട് ബസുകള്‍ പൊലീസ് കസ്റ്റഡിയില്‍. എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ അനീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ബസുകള്‍ പിടികൂടിയത്. എറണാകുളത്തു നിന്നു ഫോര്‍ട്ട് കൊച്ചിയിലേക്ക് സര്‍വീസ് നടത്തുന്ന ബസ് തേവരയില്‍ വച്ചും എറണാകുളം...

എറണാകുളം ജില്ലയില്‍ 13, 000 പേര്‍ക്കുള്ള കിടക്ക തയ്യാറാണ്, 1269 ഐസിയുകളും 373 വെന്റിലേറ്ററുകളുമുണ്ടെന്ന് കളക്ടര്‍

കൊച്ചി: എറണാകുളം ജില്ലയില്‍ കൂടുതല്‍ കോവിഡ് രോഗികള്‍ എത്തിയാല്‍ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ സജ്ജമാണെന്ന് ജില്ലാ കലക്ടര്‍ എസ്. സുഹാസ് അറിയിച്ചു. 13,000 പേരെ കിടത്തി ചികിത്സിക്കാനാണ് ജില്ലയില്‍ സൗകര്യമുള്ളത്. ഇതില്‍ 7636 കിടക്കകള്‍ നിലവില്‍ ഒഴിവുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കലക്ടറേറ്റില്‍ മന്ത്രി വി.എസ്. സുനില്‍...

കൊച്ചി മെട്രോ വീണ്ടും സർവീസ് തുടങ്ങുന്നു; യാത്രക്കാർ അറിഞ്ഞിരിക്കേണ്ട കര്യങ്ങൾ..

കൊച്ചി മെട്രോ സർവീസ് പുനരാരംഭിക്കാനുള്ള തയാറെടുപ്പിൽ. ശരാശരി 175 യാത്രക്കാരെ കയറ്റിയായിരിക്കും മെട്രോ ട്രെയിനുകൾ യാത്ര ചെയ്യുക. സ്പർശ രഹിതമായ ടിക്കറ്റ് എടുക്കൽ സംവിധാനം നടപ്പിലാക്കും. മെട്രോയുടെ പ്രധാന സ്റ്റേഷനുകളിൽ ഡിജിറ്റൽ തെർമൽ സ്‌കാനിംഗ് ക്യാമറയും സ്ഥാപിക്കും. ഇടപ്പള്ളി, കലൂർ തുടങ്ങിയ പ്രധാന മെട്രോ...
Advertismentspot_img

Most Popular

G-8R01BE49R7
Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('synced') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51