ക്വാറന്റീനിലാകേണ്ട വിദ്യാര്‍ഥിയോട് അനാസ്ഥ; മണിക്കൂറുകളോളം നടുറോഡില്‍

കൊച്ചി: ക്വാറന്റീനിലാകേണ്ട വിദ്യാര്‍ഥിയോട് അനാസ്ഥ. മംഗലാപുരത്തുനിന്നു കൊച്ചിയിലെത്തിയ വിദ്യാര്‍ഥി മണിക്കൂറുകളോളം ഓട്ടോറിക്ഷയില്‍ നടുറോഡില്‍ കറങ്ങിയിട്ടും ചെറുവിരലനക്കാതെ ഉദയംപേരൂര്‍ പഞ്ചായത്ത്.

ഇന്ന് രാവിലെയാണ് വിദ്യാര്‍ഥി എത്തിയത്. വരുന്നതിനു മുന്‍പ് പഞ്ചായത്ത് അധികൃതരുമായി ബന്ധപ്പെട്ടിരുന്നെന്നു പിതാവ് പറഞ്ഞു. എന്നാല്‍ ഇവിടെയെത്തിയപ്പോള്‍ അധികൃതര്‍ കൈമലര്‍ത്തി. പെയ്ഡ് ക്വാറന്റീന്‍ സൗകര്യം മാത്രമേ ഉള്ളുവെന്നാണ് അധികൃതരുയടെ നിലപാട്.

എന്നാല്‍ ദിവസം ആയിരം രൂപ നല്‍കി ക്വാറന്റീനില്‍ കഴിയാനുള്ള സ്ഥിതി തങ്ങള്‍ക്കില്ലെന്നു ഇവര്‍ പറയുന്നു. 12 മണി മുതല്‍ ഓട്ടോറിക്ഷയില്‍ ഉദയംപേരൂര്‍ പൊലീസ് സ്‌റ്റേഷനുമുന്നിലാണ്. 2.45നു പൊലീസുകാര്‍ നിര്‍ബന്ധിച്ച് പഞ്ചായത്ത് ഓഫിസിലേക്കയച്ചു.

ഇതുവരെ നടപടി കൈക്കൊള്ളാന്‍ പഞ്ചായത്ത് അധികൃതര്‍ തയ്യാറായിട്ടില്ല. വാര്‍ത്ത പുറത്തു വന്നതിനെത്തുടര്‍ന്ന് ജില്ലാഭരണകൂടം ക്വാറന്റീന്‍ സൗകര്യം ഒരുക്കുമെന്ന് കലക്ടര്‍ പ്രതികരിച്ചു. കുറച്ചു സമയം മുന്‍പുമാത്രമാണ് പഞ്ചായത്ത് അധികൃതര്‍ വിവരമറിയിച്ചതെന്നും കലക്ടര്‍ പറഞ്ഞു.

follow us: pathram online latest news

Similar Articles

Comments

Advertismentspot_img

Most Popular