Tag: kerala

കൊറോണ് ബാധിച്ച് നാലു മലയാളികള്‍ കൂടി മരിച്ചു

ന്യൂയോര്‍ക്ക്: കൊറോണ് ബാധിച്ച് ന്യൂയോര്‍ക്കില്‍ നാലു മലയാളികള്‍ കൂടി മരിച്ചു. കൊട്ടരക്കര കരിക്കം സ്വദേശി ഉമ്മന്‍ കുര്യന്‍ (70), ന്യൂയോര്‍ക്കില്‍ നഴ്‌സായിരുന്ന തിരുവല്ല കിഴക്കുംമുറി ഗ്രേസ് വില്ലയില്‍ ഏലിയാമ്മ (65), ജോസഫ് തോമസ്, ശില്‍പാ നായര്‍ എന്നിവരാണ് മരിച്ചത്. ഇതോടെ അമേരിക്കയില്‍ മരിച്ച മലയാളികളുടെ...

എം.കെ.അര്‍ജുനന്‍ മാസ്റ്റര്‍ അന്തരിച്ചു

പ്രശ്‌സത സംഗീത സംവിധയകന്‍ എം.കെ.അര്‍ജുനന്‍ മാസ്റ്റര്‍ അന്തരിച്ചു. 84 വയസ് ആയിരുന്നു. കൊച്ചി പള്ളുരുത്തിയിലെ വീട്ടില്‍ ഇന്ന് പുലര്‍ച്ചെ 3:30നായിരുന്നു അന്ത്യം. ഇരുന്നൂറു സിനിമകളിലായി ആയിരത്തിലേറെ ഗാനങ്ങള്‍ക്കു സംഗീതം പകര്‍ന്നിട്ടുണ്ട്. 1936 മാര്‍ച്ച് 1–ന് ഫോര്‍ട്ടുകൊച്ചിയിലെ ചിരട്ടപ്പാലത്ത് കൊച്ചുകുഞ്ഞിന്റെയും പാറുവിന്റെയും പതിനാലു മക്കളില്‍ ഏറ്റവും...

കേരളത്തില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 8 പേര്‍ക്ക്; കോഴിക്കോടിന് മോശം ദിവസം

കൊച്ചി: സംസ്ഥാനത്ത് ഞായറാഴ്ച 8 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കേരളത്തിലാകെ കോവിഡ് ബാധിച്ചവരുടെ എണ്ണത്തില്‍ ഇന്ന് കുറവുണ്ടായെങ്കിലും കോഴിക്കോട് ജില്ലക്കാര്‍ക്ക് മോശം ദിവസമാണ്. കോഴിക്കോട് ജില്ലയില്‍ 5 പേര്‍ക്കും പത്തനംതിട്ട, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ...

ഒന്നരവയസുകാരിയ്ക്ക് കണ്ണില്‍ കാന്‍സര്‍; ചികിത്സയ്ക്ക് വഴിയൊരുക്കി മുഖ്യമന്ത്രി..ചേര്‍ത്തലയില്‍ നിന്ന് ആംബുലന്‍സില്‍ ഹൈദരാബാദിലേക്ക്

തിരുവനന്തപുരം : സര്‍ക്കാറിന്റെ കരുതല്‍ ഒന്നരവയസുകാരിക്കും മാതാപിതാക്കള്‍ക്കും തുണയായി.കണ്ണിലെ കാന്‍സര്‍ ചികിത്സയ്ക്കായി ഒന്നര വയസുകാരി അന്‍വിതയും രക്ഷിതാക്കളും ഞായറാഴ്ച രാവിലെ ചേര്‍ത്തലയില്‍ നിന്ന് ആംബുലന്‍സില്‍ ഹൈദരാബാദിലേക്ക് തിരിച്ചു. ഹൈദരബാദ് എല്‍.വി.പ്രസാദ് അശുപത്രിയില്‍ തിങ്കളാഴ്ച ചികിത്സ ആരംഭിക്കും. മാധ്യമ വാര്‍ത്തയെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ...

കാസര്‍കോട് ചികിത്സ കിട്ടാതെ ഓരാള്‍ കൂടി മരിച്ചു

കാസര്‍കോട്: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ണാടക അതിര്‍ത്തി അടച്ചതിനെ തുടര്‍ന്ന് ചികിത്സ കിട്ടാതെ കാസര്‍കോട് ഇന്ന് ഒരാള്‍ കൂടി മരിച്ചു. ഗൊസങ്കടി സ്വദേശി രുദ്രപ്പ(61) ആണ് മരിച്ചത്. ഇതോടെ ചികിത്സ ലഭിക്കാതെ മരിക്കുന്നവരുടെ എണ്ണം എട്ടായി. ഹൃദ്രോഹ ബാധിതനായി കഴിഞ്ഞ കുറേ കാലമായി ചികിത്സയിലായിരുന്നു...

കൊറോണ : രണ്ടു മലയാളികള്‍ കൂടി മരിച്ചു

അയര്‍ലന്‍ഡില്‍ കോവിഡ് ബാധിച്ചു മലയാളി മരിച്ചു. കോട്ടയം കുറുപ്പുന്തറ സ്വദേശി ബീന ജോര്‍ജ് (54) ആണു മരിച്ചത്. കാന്‍സര്‍ ചികിത്സയിലായിരുന്ന ബീനയ്ക്ക് രണ്ടു ദിവസം മുന്‍പാണ് കോവിഡ് സ്ഥിരീകരിച്ചത്. ന്യൂയോര്‍ക്കില്‍ കോവിഡ് ബാധിച്ച മലയാളി വിദ്യാര്‍ഥിയും ഇന്ന് മരിച്ചിരുന്നു. തിരുവല്ല കടപ്ര വലിയ പറമ്പില്‍...

കുന്നംകുളത്തെ അജ്ഞാത രൂപം ദേ ഇതാണെന്ന് പോലീസ്

തൃശൂര്‍: കുന്നംകുളത്തും പരിസര പ്രദേശങ്ങളിലും രാത്രികാലങ്ങളില്‍ അജ്ഞാത ജീവിയെ കണ്ടെന്ന പ്രചാരണത്തില്‍ ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് പൊലീസ്. രാത്രിയില്‍ എന്തെങ്കിലും ആവശ്യത്തിന് പുറത്തിറങ്ങിയ ഏതോ ഒരാള്‍ക്ക് ഇരുട്ടിന്റെ പേടികൊണ്ട് അനുഭവപ്പെട്ട മായക്കാഴ്ചയോ മാനസികവിഭ്രാന്തിയോ ആണ് ഇതിനു പിന്നിലെന്നാണ് മാനസിക വിദഗ്ദര്‍ അഭിപ്രായപ്പെടുന്നതെന്ന് തൃശൂര്‍ ജില്ലാ പൊലീസ്...

കൊറോണ രോഗം ബാധിച്ചു മലയാളി മരിച്ചു

ന്യൂയോര്‍ക്ക്: യുഎസില്‍ കൊറോണ രോഗം ബാധിച്ചു മലയാളി മരിച്ചു. ന്യൂയോര്‍ക്ക് മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട് അതോറിറ്റി ഉദ്യോഗസ്ഥന്‍ തങ്കച്ചന്‍ ഇഞ്ചനാട്ടാണ് (51) മരിച്ചത്. ഇതോടെ യുഎസില്‍ കോവിഡ് ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം മൂന്നായി. കോവിഡ് ബാധിച്ചു കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആശുപത്രിയിലായിരുന്നു. ന്യൂയോര്‍ക്ക് ക്വീന്‍സിലായിരുന്നു...
Advertismentspot_img

Most Popular

G-8R01BE49R7