ന്യൂയോര്‍ക്ക്: യുഎസില്‍ കൊറോണ രോഗം ബാധിച്ചു മലയാളി മരിച്ചു. ന്യൂയോര്‍ക്ക് മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട് അതോറിറ്റി ഉദ്യോഗസ്ഥന് തങ്കച്ചന് ഇഞ്ചനാട്ടാണ് (51) മരിച്ചത്. ഇതോടെ യുഎസില്‍ കോവിഡ് ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം മൂന്നായി. കോവിഡ് ബാധിച്ചു കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആശുപത്രിയിലായിരുന്നു. ന്യൂയോര്‍ക്ക് ക്വീന്‍സിലായിരുന്നു താമസം. തൊടുപുഴ മുട്ടം സ്വദേശിയും ഇഞ്ചനാട്ട് കുടുംബാംഗവുമാണ്. ഭാര്യ ഷീബ, മക്കള്‍: മാത്യൂസ്, സിറില്‍. സംസ്കാരം സംബന്ധിച്ചുള്ള വിവരങ്ങള്‍ പിന്നീട്. നേരത്തേ ന്യൂയോര്‍ക്ക് മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട് അതോറിറ്റിയിലെ മറ്റൊരു മലയാളി ജീവനക്കാരനും കോവിഡ് രോഗം ബാധിച്ചു മരിച്ചിരുന്നു.
കൊറോണ രോഗം ബാധിച്ചു മലയാളി മരിച്ചു
Similar Articles
സെയ്ഫ് അലിഖാനെ കുത്തിയത് ബംഗ്ലാദേശി പൗരൻ? അനധികൃതമായി ഇന്ത്യയിലെത്തിയ പ്രതി പേര് മാറ്റ് വിജയ് ദാസായി, മുംബൈയിലെത്തിയത് ആറുമാസം മുൻപ്, ബോളിവുഡ് നടന്റെ വീട്ടിൽ കയറിയത് കൊള്ളയടിക്കാൻതന്നെ
മുംബൈ: ബോളിവുഡ് താരം സെയ്ഫ് അലിഖാനെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ അറസ്റ്റിലായ പ്രതി ബംഗ്ലാദേശി പൗരനാണെന്ന് സംശയിക്കുന്നതായി പോലീസ്. സംഭവത്തിൽ മുഹമ്മദ് ഷരീഫുൾ ഇസ്ലാം ഷെഹ്സാദ് (30) ആണ് അറസ്റ്റിലായത്. കൊള്ളയടിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ്...
കൊടുവാൾ വാങ്ങിയത് അടുത്ത വീട്ടിൽ നിന്ന്, മസ്തിഷ്കാർബുദം ബാധിച്ച് ചികിത്സയിലായിരുന്ന അമ്മയെ മകൻ വെട്ടിക്കൊലപ്പെടുത്തി, ആശുപത്രിയിലെത്തിക്കുമ്പോൾ പാതി കഴുത്ത് അറ്റനിലയിൽ, ലഹരിക്കടിമയായ മകൻ കസ്റ്റഡിയിൽ
കോഴിക്കോട്: താമരശ്ശേരിയിൽ ലഹരിമരുന്നിനു അടിമയായിരുന്ന മകൻ മാതാവിനെ വെട്ടിക്കൊലപ്പെടുത്തി. അടിവാരം കായിക്കൽ മുപ്പതേക്ര സുബൈദ (50) ആണ് മരിച്ചത്. സംഭവത്തിൽ മകൻ ആഷിക്കിനെ (24) പോലീസ് കസ്റ്റഡിയിലെടുത്തു. മസ്തിഷ്കാർബുദം ബാധിച്ച സുബൈദ ശസ്ത്രക്രിയയ്ക്ക്...