കോട്ടയം: കോട്ടയം സ്ഥാനാര്‍ഥിയെ ചൊല്ലി കേരള കോണ്‍ഗ്രസില്‍ തര്‍ക്കങ്ങള്‍ തുടരുന്നതിനിടെ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ ആരംഭിച്ച് സ്ഥാനാര്‍ത്ഥി തോമസ് ചാഴിക്കാടന്‍ മുന്നോട്ട്. പി.ജെ. ജോസഫിന്റെ ആവശ്യം തള്ളി പാര്‍ട്ടി ചെയര്‍മാന്‍ കെ.എം. മാണി, തോമസ് ചാഴിക്കാടന്‍ എന്ന 'തുരുപ്പ് ചീട്ട്' ഇറക്കിയത് വെറുതെയല്ല..!!!...
കോട്ടയം: കോട്ടയത്ത് തോമസ് ചാഴിക്കാടന്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാവും. നാടകീയമായ രംഗങ്ങള്‍ക്കും കൂടിയാലോചനകള്‍ക്കും ശേഷമാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം. സ്ഥാനാര്‍ത്ഥിയാകണമെന്ന് പരസ്യമായി ആഗ്രഹം പ്രകടിപ്പിച്ച മുതിര്‍ന്ന നേതാവ് പി.ജെ ജോസഫിനെ തള്ളിയാണ് ചാഴിക്കാടനെ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാക്കിയത്.
കേരള കോണ്‍ഗ്രസ് എമ്മിലെ മാണി വിഭാഗം നേതാക്കളില്‍ പ്രമുഖനാണ് തോമസ്...
ജോസ് കെ. മാണിയുടെ ഭാര്യ നിഷയെ കോട്ടയം സീറ്റില്‍ മത്സരിപ്പിക്കാനുള്ള നീക്കങ്ങള്‍ കേരള കോണ്‍ഗ്രസ് മാണി വിഭാഗം സജീവമാക്കി. കോട്ടയം സീറ്റില്‍ ജോസഫ് വിഭാഗം പാര്‍ട്ടിവിട്ട് പോകണമെന്ന കടുത്ത നിലപാടിലേക്ക് മാണി വിഭാഗവും എത്തിയതായാണ് സൂചന. സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ സജീവമാക്കി നിര്‍ത്തുന്നതിലൂടെ കോട്ടയം സീറ്റ്...
കോഴിക്കോട്: രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് വിയോജിപ്പോടെ വോട്ട് ചെയ്യുമെന്ന തന്റെ പരാമര്‍ശത്തെ ട്രോളുന്നവര്‍ക്ക് മറുപടിയുമായി വി.ടി ബല്‍റാം എം.എല്‍.എ. ജനാധിപത്യപരമായ അഭിപ്രായ ഭിന്നത എന്നതൊന്നും നിങ്ങള്‍ക്ക് ഈ ലോകത്ത് ഒരിടത്തും മനസിലാവുന്ന കാര്യമല്ല കമ്മ്യൂണിസ്റ്റുകാരാ എന്നു പറഞ്ഞാണ് ബല്‍റാം തന്റെ നിലപാട്...
കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിനെ യു.ഡി.എഫില്‍ എടുക്കുന്നതിനെക്കുറിച്ചോ രാജ്യസഭാ സീറ്റ് അവര്‍ക്ക് നല്‍കുന്നതിനെപ്പറ്റിയോ അഭിപ്രായം പറയാനില്ലെന്ന് എം സ്വരാജ് എംഎല്‍എ. കോണ്‍ഗ്രസുകാര്‍ തന്നെ ആവശ്യത്തിന് പ്രതികരിക്കുന്നുണ്ട്. ആ പ്രശ്നം അവര്‍ തന്നെ തീര്‍ക്കട്ടെ.
എന്നാല്‍ ലോക്സഭാംഗമായി ഒരു വര്‍ഷത്തെ കാലാവധി ബാക്കിനില്‍ക്കുമ്പോഴാണ് ശ്രീ.ജോസ് കെ മാണി...
ന്യൂഡല്‍ഹി: കേരളാ കോണ്‍ഗ്രസിന് സീറ്റ് നല്‍കിയത് പുന: പരിശോധിക്കില്ലെന്ന് ഹൈക്കമാന്‍ഡ്. മുന്നണി മര്യാദ പാലിച്ചാണ് തീരുമാനം എടുത്തത്. ഘടകക്ഷി നേതാക്കള്‍ക്ക് നല്‍കിയ ഉറപ്പ് ലംഘിക്കുന്നത് തെറ്റായ സന്ദേശം നല്‍കും. രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് വിജയിക്കില്ലെന്നതും തീരുമാനത്തെ സ്വാധീനിച്ചെന്നും ഹൈക്കമാന്‍ഡ് പറഞ്ഞു.
പാര്‍ട്ടിക്കുള്ളിലെ കലാപത്തില്‍ ഹൈക്കമാന്‍ഡ് ഞെട്ടിയിരിക്കുകയാണ്....
കോട്ടയം: രാജ്യസഭ സീറ്റില്‍ മുതിര്‍ന്ന നേതാവ് കെ എം മാണിയെ മത്സരിപ്പിക്കണമെന്ന ആവശ്യവുമായി കേരള കോണ്‍ഗ്രസ് എംഎല്‍എമാര്‍. കെ എം മാണിയ്ക്ക് അസൗകര്യമുണ്ടെങ്കില്‍ മാത്രം ജോസ് കെ മാണിയെ പരിഗണിയ്ക്കാം. യുഡിഎഫ്, പാര്‍ട്ടി വേദികളില്‍ ഇരുവര്‍ക്കും സ്വീകാര്യതയുണ്ടെന്നും എംഎല്‍എമാര്‍ വിലയിരുത്തുന്നു. എന്നാല്‍ താന്‍ മത്സരിക്കാനില്ലെന്ന്...