Tag: karippur

കരിപ്പൂരിൽ സിബിഐ – ഡി ആർ ഐ റെയ്ഡ്: കസ്റ്റംസ് ഉദ്യോഗസ്ഥർ കുടുങ്ങി

പക്കൽ നിന്നും മൂന്ന് ലക്ഷം രൂപ പിടിച്ചെടുത്തു കരിപ്പൂര്‍ വിമാനത്താവളത്തില്‍ സി.ബി.ഐയും ഡി.ആര്‍.ഐയും സംയുക്തമായി നടത്തിയ റെയ്ഡിൽ കസ്റ്റംസ് ഓഫീസറുടെ പക്കല്‍ നിന്ന് മൂന്ന് ലക്ഷം രൂപയോളം പിടിച്ചെടുത്തു. ചൊവ്വാഴ്ച പുലര്‍ച്ചെ മുതലാണ് കേന്ദ്ര സംഘം പരിശോധന ആരംഭിച്ചത്. വിമാനത്താവളത്തിലെ മുറികളിലും...

വിമാന ദുരന്തത്തെക്കുറിച്ചു മാധ്യമങ്ങളോട് പ്രതികരണം; ഡിജിസിഎ മേധാവിയെ മാറ്റണമെന്ന് എയര്‍ ഇന്ത്യ പൈലറ്റ്‌സ് യൂണിയന്‍

കരിപ്പൂര്‍: ഡിജിസിഎ മേധാവി അരുണ്‍ കുമാറിനെ നീക്കണമെന്ന ആവശ്യവുമായി എയര്‍ ഇന്ത്യ പൈലറ്റ്‌സ് യൂണിയന്‍ രംഗത്ത്. കോഴിക്കോട് വിമാന ദുരന്തത്തെക്കുറിച്ചു മാധ്യമങ്ങളോട് അരുണ്‍ കുമാര്‍ നടത്തിയ പ്രതികരണം ചൂണ്ടിക്കാട്ടി കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരിക്ക് യൂണിയനുകള്‍ ചേര്‍ന്ന് കത്ത് നല്‍കി. കഴിഞ്ഞ വെള്ളിയാഴ്ച...

അവസാന ആശയവിനിമയത്തിലും പൈലറ്റ് അപായ സൂചന നല്‍കിയില്ല…എയര്‍ ട്രാഫിക് കണ്‍ട്രോളറുമായി നടത്തിയ ആശയവിനിമയം

കൊച്ചി :കരിപ്പൂര്‍ വിമാനത്താവളത്തില്‍ തകര്‍ന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ പൈലറ്റുമാരില്‍ ഒരാള്‍ എയര്‍ ട്രാഫിക് കണ്‍ട്രോളറുമായി നടത്തിയ അവസാന ആശയവിനിമയത്തില്‍ അപകടത്തിന്റെയോ ആശങ്കയുടെയോ സൂചനയൊന്നും ഇല്ലായിരുന്നുവെന്ന് ആഭ്യന്തര വ്യോമയാന ഉദ്യോഗസ്ഥര്‍. റണ്‍വേയില്‍ അടുക്കുമ്പോള്‍ ഒരു പൈലറ്റില്‍നിന്ന് ഉണ്ടാകുന്ന സാധാരണ ആശയവിനിമയം മാത്രമാണ് അവസാനമായി ഉണ്ടായതെന്ന്...

കരിപ്പൂര്‍ വിമാന അപകടം യാത്രക്കാര്‍ക്ക് 1.19 കോടി നഷ്ടപരിഹാരം

ന്യൂഡല്‍ഹി: കരിപ്പൂര്‍ വിമാന അപകടത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്കും പരുക്കേറ്റവര്‍ക്കും വിമാന കമ്പനി 1.19 കോടി രൂപ വീതം നഷ്ടപരിഹാരം നല്‍കേണ്ടിവരുമെന്ന് റിപ്പോര്‍ട്ട്. യാത്രക്കാരുടെ അവകാശങ്ങള്‍ സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ പുറത്തുവിട്ട വിജ്ഞാപനം പ്രകാരമാണിത്. ഈ അവകാശപത്രം അനുസരിച്ച് രാജ്യാന്തര വിമാനയാത്രക്കാര്‍ക്ക് 1,13,100 സ്പെഷല്‍...

ആദ്യ ലാന്റിംഗ് റണ്‍വേ 28ല്‍; പിന്നീട് 10ലേയ്ക്ക് മാറി… ഇത് അപകടകാരണമായോ?

മലപ്പുറം: റണ്‍വേയുടെ പടിഞ്ഞാറു ഭാഗത്ത് (റണ്‍വേ 10) വിമാനം ഇറക്കാനുള്ള പൈലറ്റിന്റെ തീരുമാനം അപകടത്തിനു കാരണമായോ എന്ന് അന്വേഷണം. റണ്‍വേയുടെ കിഴക്കു ഭാഗമാണു (റണ്‍വേ 28) കോഴിക്കോട് വിമാനത്താവളത്തിലെ പ്രൈമറി റണ്‍വേ. പ്രതികൂല കാലാവസ്ഥയില്‍ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ വിഭാഗം നിര്‍ദേശിക്കുന്നതും പൈലറ്റുമാര്‍ തിരഞ്ഞെടുക്കുന്നതും...

വീണ്ടും പറന്നുയരാന്‍ ശ്രമം; കോക്പിറ്റ് ചിത്രങ്ങള്‍ നല്‍കുന്ന സൂചനയെക്കുറിച്ച് വ്യോമയാന വിദഗ്ധര്‍

തിരുവനന്തപുരം: കരിപ്പൂരില്‍ അപകടത്തില്‍പെട്ട വിമാനം ലാന്‍ഡിങ് പാളിയതോടെ പറന്നുയരാന്‍ ശ്രമിച്ചിരുന്നതായാണു കോക്പിറ്റ് ചിത്രങ്ങള്‍ നല്‍കുന്ന സൂചനയെന്ന് വ്യോമയാന വിദഗ്ധര്‍. വിമാനത്തിന്റെ ത്രസ്റ്റ് ലീവര്‍, ടേക്ക് ഓഫ് പൊസിഷനിലാണ്. എന്‍ജിന്‍ സ്റ്റാര്‍ട്ട് ലീവര്‍, ഓഫ് സ്ഥാനത്തല്ല. അതേസമയം ചിറകുകളിലെ ഫ്‌ലാപ്പുകള്‍ നിയന്ത്രിക്കുന്ന ലീവര്‍, ലാന്‍ഡിങ് പൊസിഷനില്‍...

കരിപ്പൂർ വിമാനത്താവളത്തിലെ റൺവേയുടെ നീളം 2,850 മീറ്ററായി പുനസ്ഥാപിക്കാൻ നിർദേശം

കരിപ്പൂർ വിമാനദുരന്തത്തിന്റെ പശ്ചാത്തലത്തിൽ റൺവേയുടെ നീളം 2,850 മീറ്ററായി പുനസ്ഥാപിക്കും. ഇതിനായി റൺവേയുടെ മറ്റ് വശങ്ങളിലെ അളവുകൾ കുറച്ച് കൊണ്ട് ലാൻഡിംഗ് ദൂരം കൂട്ടും. റൺവേയുടെ നീളം കൂറച്ച തീരുമാനം വീഴ്ച ആയെന്നാണ് ഡിജിസിഎയുടെ വിലയിരുത്തൽ. 2016 ലാണ് 2,850 മീറ്റർ റൺ വേയുടെ നീളം...

100 കോടി ചെലവാക്കിയിരുന്നെങ്കില്‍ കരിപ്പൂര്‍ വിമാന അപകടം ഒഴിവാക്കാമായിരുന്നു

കരിപ്പൂരിൽ വിമാന ദുരന്തത്തിന് കാരണം ഒരു രാജ്യാന്തര വിമാനത്താവളത്തിനു വേണ്ട സുരക്ഷാ സംവിധാനങ്ങളൊന്നും വേണ്ടസമയത്ത് നടപ്പിലാക്കിയില്ല എന്നതുകൂടിയാണെന്ന് റിപ്പോര്‍ട്ടുകള്‍. ഇതിന്റെ അനന്തഫലമാണ് വെള്ളിയാഴ്ചത്തെ ദുരന്തം. 2010 ലെ മംഗലാപുരം ദുരന്തത്തിന് ശേഷം സിവിൽ ഏവിയേഷൻ മന്ത്രാലയം രൂപീകരിച്ച സുരക്ഷാ ഉപദേശക സമിതി നൽകിയ ശുപാർശകൾ...
Advertismentspot_img

Most Popular