കോഴിക്കോട്: കരിപ്പൂരില്‍ മരിച്ചവരുടെ പോസ്റ്റ്‌മോര്‍ട്ടം കോവിഡ് പ്രോട്ടോകോള്‍ പ്രകാരം നടത്തുമെന്ന് കോഴിക്കോട് കലക്ടര്‍ അറിയിച്ചു. മൃതദേഹങ്ങളുടെ കോവിഡ് പരിശോധനയ്ക്ക് നടപടികള്‍ വേഗമാക്കും. പരുക്കേറ്റവര്‍ക്കും കോവിഡ് പരിശോധന നടത്തുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കേന്ദ്രസഹമന്ത്രി വി.മുരളീധരന്‍ അല്‍പസമയത്തിനകം കരിപ്പൂരിലെത്തും. പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് എത്തുന്നത്.
കരിപ്പൂര്‍...
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് ഇത്തവണയും ഹജ്ജ് യാത്രയുണ്ടാവില്ല. കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇത്തവണയും ഹജജ് എംബാര്‍ക്കേഷന്‍ പോയിന്റ് ഇല്ല. ഹജ് കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരം ഇത്തവണ ഹജ് തീര്‍ഥാടനത്തിനായി നെടുമ്പാശേരി വിമാനത്താവളം ഉള്‍പ്പെടെ 20 എംബാര്‍ക്കേഷന്‍ പോയിന്റുകളാണ് അനുവദിച്ചിരിക്കുന്നതെന്ന് വ്യോമയാന മന്ത്രാലയം വ്യക്തമാക്കി.
ഈ പട്ടികയില്‍...
കൊച്ചി: കരിപ്പൂര്‍ വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരുടെ ബാഗുകളില്‍ നിന്നു മോഷണം നടക്കുന്നതായി പരാതി വന്ന സാഹചര്യത്തില്‍ വിമാനത്താവളത്തില്‍ കൂടുതല്‍ സിസിടിവി ക്യാമറ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി. വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരുടെ ബാഗേജില്‍നിന്നും വിലപിടിപ്പുള്ള രേഖകള്‍, സ്വര്‍ണ്ണാഭരണങ്ങള്‍, മൊബൈല്‍ ഫോണുകള്‍, വാച്ചുകള്‍ തുടങ്ങിയവ നഷ്ടപ്പെടുന്നതായി വാര്‍ത്തകള്‍ വന്ന സാഹചര്യത്തിലാണ്...