Tag: idukki dam

രണ്ട് ഷട്ടറുകള്‍ കൂടി തുറന്നു; സെക്കന്‍ഡില്‍ ഒന്നേകാല്‍ ലക്ഷം ലിറ്റര്‍ വെളളം പുറത്തേക്ക്

ചെറുതോണി: ഇടുക്കി പദ്ധതിയുടെ ഭാഗമായ ചെറുതോണി അണക്കെട്ടിന്റെ രണ്ടു ഷട്ടറുകള്‍ കൂടി തുറന്നു. 2, 3, 4 ഷട്ടറുകളാണ് തുറന്നിരിക്കുന്നത്. 40 സെന്റി മീറ്ററാണ് ഷട്ടറുകള്‍ തുറന്നിരിക്കുന്നത്. സെക്കന്‍ഡില്‍ ഒന്നേകാല്‍ ലക്ഷം ലിറ്റര്‍ (125 ക്യുമെക്‌സ്) വെള്ളമാണ് പുറത്തേക്കു വിടുന്നത്. കനത്ത മഴയും ശക്തമായ...

ജലനിരപ്പ് കുറയുന്നില്ല; ഇടുക്കിയില്‍ ഒരു ഷട്ടര്‍ കൂടി ഉയര്‍ത്തും; വെള്ളം തുറന്നുവിടുന്നത് ഇരട്ടിയാകും

ചെറുതോണി: ഇടുക്കി ചെറുതോണി ഡാമില്‍ നിന്നു ഇന്നു രാവിലെ ഏഴുമണി മുതല്‍ ഇരട്ടി വെള്ളം തുറന്നുവിടും. രാവിലെ ഏഴ് മണി മുതല്‍ 100 ക്യുമെക്‌സ് വെള്ളമായിരിക്കും തുറന്നുവിടുക. കനത്ത മഴയും ശക്തമായ നീരൊഴുക്കും തുടരുന്ന സാഹചര്യത്തിലാണ് ഇതെന്ന് ഇടുക്കി ജില്ലാ കലക്ടര്‍ അറിയിച്ചു. സെക്കന്റില്‍...

ഷട്ടര്‍ തുറന്നിട്ടും ഇടുക്കി ഡാമില്‍ ജലനിരപ്പ് കുറയുന്നില്ല; ട്രയല്‍ റണ്‍ രാവിലെ വരെ തുടരും

ചെറുതോണി: ചെറുതോണി ഡാമിന്റെ ഒരു ഷട്ടര്‍ തുറന്ന് ജലമൊഴുക്കിവിട്ടിട്ടും ഇടുക്കി അണക്കെട്ടിലേക്കുള്ള നീഴൊഴുക്കു തുടരുന്ന സാഹചര്യത്തില്‍ കെഎസ്ഇബി അതീവ ജാഗ്രതാ നിര്‍ദ്ദേശം (റെഡ് അലര്‍ട്ട്) പുറപ്പടുവിച്ചു. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ ഇപ്പോഴും കനത്ത മഴ തുടരുന്നതിനാല്‍ നീരൊഴുക്കു വര്‍ധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ട്രയല്‍ റണ്‍ തുടരാനും...

ഇടുക്കിയില്‍ വീണ്ടും റെഡ് അലര്‍ട്ട്,ചെറുതോണി ഡാമിലെ കൂടുതല്‍ ഷട്ടറുകള്‍ തുറക്കുന്നു: ട്രയല്‍ റണ്‍ നിര്‍ത്തില്ല

ഇടുക്കി : ചെറുതോണി ഡാം നാളെ രാവിലെ ആറു മണി മുതല്‍ തുറന്നുവിടും. പെരിയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം നല്‍കി. ഇടുക്കിയില്‍ വീണ്ടും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂര്‍ സമയം അനുവദിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും, ഡാമിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് വീണ്ടും ഷട്ടറുകള്‍...

26 വര്‍ഷങ്ങള്‍ക്കുശേഷം ഇടുക്കി ജലസംഭരണി തുറന്നു; ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടറാണ് തുറന്നത്; ആദ്യ ദൃശ്യം

തൊടുപുഴ: 26 വര്‍ഷങ്ങള്‍ക്കുശേഷം ഇടുക്കി ജലസംഭരണിയുടെ ഭാഗമായ–ചെറുതോണി അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നു. മൂന്നാമത്തെ ഷട്ടറാണ് 50 സെന്റി മീറ്റര്‍ ഉയര്‍ത്തിയത്. ജലനിരപ്പ് പെട്ടെന്ന് ഉയരുന്നതിനാലാണ് ഷട്ടറുകള്‍ തുറന്ന് ട്രയല്‍ റണ്‍ നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. 50 സെന്റീമിറ്ററാണ് ഷട്ടര്‍ ഉയര്‍ത്തിയ്. സെക്കന്‍ഡില്‍ 50,000 ലിറ്റര്‍...

ഇടുക്കി ഡാം തുറക്കുന്നു; ഉച്ചയ്ക്ക് 12ന് ട്രയല്‍ റണ്‍; 50 സെന്റീമീറ്റര്‍ ഷട്ടര്‍ ഉയര്‍ത്തും; സെക്കന്‍ഡില്‍ 50,000 ലിറ്റര്‍ വെള്ളം പുറത്തേക്കൊഴുകും; ജാഗ്രതാ മുന്നറിയിപ്പ്

ഇടുക്കി: കനത്ത മഴയെ തുടര്‍ന്ന് ഇടുക്കി ഡാം അതിവേഗം നിറയുന്ന സാഹചര്യത്തില്‍ അണക്കെട്ട് തുറക്കാന്‍ അധികൃതര്‍ തീരുമാനിച്ചു. ട്രയല്‍ റണ്‍ നടത്താന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ അനുമതി നല്‍കി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തരയോഗമാണ് ട്രയല്‍ റണ്‍ നടത്താന്‍ കെ.എസ്.ഇബിക്ക് അനുമതി നല്‍കിയത്....

ഇടുക്കിയില്‍ ട്രയല്‍ റണ്‍!!! ജാഗ്രതാ നിര്‍ദ്ദേശവുമായി അധികൃതര്‍, ജലനിരപ്പ് 2398.66

തിരുവനന്തപുരം: സംസ്ഥാനത്ത് പെയ്യുന്ന കനത്ത മഴയെ തുടര്‍ന്ന് ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഇടുക്കി ഡാമിന്റെ ട്രയല്‍ റണ്‍ നടത്താന്‍ തീരുമാനിച്ചതായി സൂചനകള്‍. ഇന്ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചുനേര്‍ത്ത് അടിയന്തര യോഗത്തിലാണ് ഇടുക്ക് അണക്കെട്ടിന്റെ ട്രയല്‍ റണ്‍ നടത്താന്‍...

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2398 അടി പിന്നിട്ടു; തല്‍ക്കാലം ട്രയല്‍ റണ്‍ നടത്തില്ല

തൊടുപുഴ: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2398 അടി പിന്നിട്ടു. ജലനിരപ്പുയരുന്നുണ്ടെങ്കിലും ഇടുക്കി അണക്കെട്ട് തല്‍ക്കാലം തുറക്കേണ്ടെന്ന് വൈദ്യുതി ബോര്‍ഡിന്റെ തീരുമാനം. രാവിലെ ഏഴ് മണിക്ക് ജലനിരപ്പ് 2398.40 അടിയാണ്. 2403 അടിയാണ് അണക്കെട്ടിലെ പരമാവധി സംഭരണശേഷി. ജലനിരപ്പ് 2398 അടിയെത്തിയാല്‍ ട്രയല്‍ റണ്‍ എന്ന നിലയില്‍...
Advertismentspot_img

Most Popular

G-8R01BE49R7