ഇടുക്കിയില്‍ വീണ്ടും റെഡ് അലര്‍ട്ട്,ചെറുതോണി ഡാമിലെ കൂടുതല്‍ ഷട്ടറുകള്‍ തുറക്കുന്നു: ട്രയല്‍ റണ്‍ നിര്‍ത്തില്ല

ഇടുക്കി : ചെറുതോണി ഡാം നാളെ രാവിലെ ആറു മണി മുതല്‍ തുറന്നുവിടും. പെരിയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം നല്‍കി. ഇടുക്കിയില്‍ വീണ്ടും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂര്‍ സമയം അനുവദിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും, ഡാമിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് വീണ്ടും ഷട്ടറുകള്‍ തുറക്കുന്നത്.

നാളെ രാവിലെ ചെറുതോണിയിലെ ഒന്നിലേറെ ഷട്ടറുകള്‍ ഒരേസമയം തുറക്കുമെന്നാണ് സൂചന. ഇന്നു രാത്രി ഷട്ടറുകള്‍ അടച്ചാലും, ഡാമിന്റെ പരമാവധി സംഭരണശേഷിയായ 2403 അടി വരെ എത്തില്ലെന്നാണ് കെഎസ്ഇബി അധികൃതരുടെ വിലയിരുത്തല്‍. അതേസമയം ട്രയല്‍ റണ്ണിന്റെ ഭാഗമായി തുറന്ന ഷട്ടറുകള്‍ രാത്രിയിലും തുറന്നുവെച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

അണക്കെട്ട് ഷട്ടര്‍ തുറക്കുന്നതിന് 24 മണിക്കൂര്‍ മുമ്പേ ഇക്കാര്യം പ്രഖ്യാപിക്കണമെന്നാണ് ചട്ടം. ഇത് കൂടി കണക്കിലെടുത്താണ് വൈകീട്ടോടെ, വീണ്ടും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതെന്നാണ് സൂചന. ഇതനുസരിച്ച് 24 മണിക്കൂര്‍ തികയില്ലെങ്കിലും, മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ സമയം ലഭിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.വേണ്ട മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ ഇടുക്കി, എറണാകുളം ജില്ലാ ഭരണകൂടങ്ങള്‍ക്ക് റവന്യൂ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7