Tag: health

തന്നെ ആരും വെല്ലുവിളിച്ചില്ല,വ്യത്യസ്ത വ്യായാമവുമായി ഇഷ ; കൈയ്യടിക്കടാ എന്ന് സോഷ്യല്‍ മീഡിയ

കൊച്ചി:ഹം ഫിറ്റ് തോ ഇന്ത്യ ഫിറ്റ് ചലഞ്ച് അതിഗംഭീരമായാണ് മുന്നോട്ടുപോകുന്നത്. കേന്ദ്ര മന്ത്രി രാജ് നര്‍ധന്‍ സിങ് തുടക്കമിട്ട ചലഞ്ച് സിനിമാരംഗത്തെ സെലിബ്രിട്ടികള്‍ക്കിടയിലാണ് ഏറ്റവുമധികം സ്വീകരിക്കപ്പെട്ടത്. എങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കൊഹ്ലിയുമെല്ലാം ചലഞ്ചില്‍ ആവേശപൂര്‍വ്വം പങ്കെടുത്തിരുന്നു. മോഹന്‍ലാലും...

നിപ്പ: സ്ഥിതി അതീവ ഗുരുതരം; തടയാനാവാതെ ആരോഗ്യ വകുപ്പ്; ആശുപത്രി ജീവനക്കാര്‍ക്ക് അവധി; അടുത്ത് ഇടപഴകിയവര്‍ റിപ്പോര്‍ട്ട് ചെയ്യണം; പുതിയ മരുന്ന് ഇന്നെത്തും

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ആരോഗ്യവകുപ്പ് പ്രത്യേക ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. നിപ്പ വൈസ് ബാധയെ തുടര്‍ന്ന് കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് കര്‍ശന നിര്‍ദേശം വന്നത്. കോഴിക്കോട് ബാലുശേരിയിലെ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും ജീവനക്കാര്‍ക്കും അവധി നല്‍കി. ഒപി പ്രവര്‍ത്തിക്കുമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. സ്ഥിതിഗതികള്‍...

നിപ്പ വൈറസ് ബാധയ്ക്ക് കാരണക്കാര്‍ വവ്വാലുകള്‍ തന്നെ: ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ ആശങ്കയിലാഴ്ത്തി പടര്‍ന്നു പിടിച്ച നിപ്പ വൈറസ് ബാധയ്ക്കു കാരണം വവ്വാലുകളാണെന്നു ശാസ്ത്രജ്ഞര്‍ അറിയിച്ചതായി മന്ത്രി കെ.കെ.ശൈലജ. കോഴിക്കോടു രോഗം ബാധിച്ചു മരിച്ചവരുടെ വീട്ടുവളപ്പിലെ കിണറ്റില്‍ നിന്നു ലഭിച്ച വവ്വാലില്‍ വൈറസ് സാന്നിധ്യം കണ്ടെത്തിയില്ല. അതു പ്രാണികളെ തിന്നുന്ന വവ്വാലായിരുന്നു. പഴംതീനി വവ്വാലുകളാണു നിപ്പ...

നിപാ വൈറസ്: വിദഗ്ധ കേന്ദ്രസംഘം കോഴിക്കോട്ടേക്ക് തിരിച്ചു; ഔദ്യോഗിക പരിപാടികള്‍ റദ്ദാക്കി മന്ത്രി ശൈലജയും പേരാമ്പ്രയിലേക്ക്

കോഴിക്കോട്: ആപൂര്‍വ വൈറല്‍ പനി, നിപാ വൈറസ് കാരണമാണെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ കേന്ദ്ര വിദഗ്ദ്ധ സംഘം കോഴിക്കോട്ടേക്ക് തിരിച്ചു. കേന്ദ്രസംഘം നാളെ പേരാമ്പ്രയിലെത്തും. എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കി ആരോഗ്യമന്ത്രി കെകെ ശൈലജയും കോഴിക്കോട്ടേക്ക് തിരിച്ച്ിട്ടുണ്ട്. കേന്ദ്ര സംഘത്തോടൊപ്പം ആരോഗ്യമന്ത്രിയും സ്ഥിതി ഗതികള്‍...

കോഴിക്കോട്ട് പനി മരണം 16 ആയി; നിപാ വൈറസ് ബാധിച്ചയാളെ ചികിത്സിച്ച നഴ്‌സും മരിച്ചു; മൃതദേഹം നാട്ടുകാര്‍ക്ക് വിട്ടുകൊടുത്തില്ല

കോഴിക്കോട്: സംസ്ഥാനത്തു ഭീതി പടര്‍ത്തി വീണ്ടും പനി മരണം. കോഴിക്കോട് ചികിത്സയിലായിരുന്ന പേരാമ്പ്ര താലൂക്ക് ആശുപത്രി നഴ്‌സ് ലിനിയാണു മരിച്ചത്. നിപ്പാ വൈറസ് ബാധിച്ച രോഗിയെ ലിനി ശുശ്രൂഷിച്ചിരുന്നു. ഇവരുടെ മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുകൊടുക്കാതെ ഉടനെ വൈദ്യുതി ശ്മശാനത്തില്‍ സംസ്‌കരിച്ചു. വൈറസ് ബാധ പടരാതിരിക്കാനാണു...

നിപ്പാ വൈറസ്: ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 98ല്‍ മലേഷ്യയില്‍; ലക്ഷണങ്ങള്‍ കണ്ടുതുടങ്ങാന്‍ 14 ദിവസം; ഫലപ്രദമായ മരുന്നുകളില്ല; പേര് ലഭിച്ചത്…

കോഴിക്കോട്: ജനങ്ങളില്‍ ആശങ്ക പടര്‍ത്തി കോഴിക്കോട് ജില്ലയിലെ ചില ഭാഗങ്ങളില്‍ നിപ്പാ വൈറസ് പകര്‍ന്നു പിടിക്കുന്നു. ഇതിനകം അഞ്ചുപേര്‍ ഈ അസുഖം മൂലം മരിച്ചു കഴിഞ്ഞു. ഞായറാഴ്ച വൈകീട്ടോടെയാണ് നിപ്പാവൈറസ് തന്നെയാണ് രോഗകാരണമെന്ന് സ്ഥിരീകരിച്ചത്. അസുഖം വന്നതിനു ശേഷമുള്ള ചികിത്സ അത്ര ഫലപ്രദമല്ല. അതുകൊണ്ടുതന്നെ...

കോഴിക്കോട്ട് പനി മരണത്തിന് കാരണം നിപ്പാ വൈറസ് എന്ന് സ്ഥിരീകരണം

കോഴിക്കോട്: ജനങ്ങളെ ഭീതിയിലാഴ്ത്തി കോഴിക്കോട് പടര്‍ന്നുകൊണ്ടിരിക്കുന്ന പനിമരണത്തിന് പിന്നില്‍ നിപ്പാവൈറസ് എന്ന് സ്ഥിരീകരണം. കഴിഞ്ഞ ദിവസം മരിച്ച മൂന്ന് പേരുടെ രക്തസാമ്പിളുകള്‍ പരിശോധിച്ച ശേഷം വന്ന റിപ്പോര്‍ട്ടിലാണ് നിപ്പാവൈറസ് എന്ന് സ്ഥിരീകരണം. പുണെ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സമാന ലക്ഷണങ്ങളോടെ ആശുപത്രിയില്‍...

കോഴിക്കോട് പനി ബാധിച്ച് രണ്ടുപേര്‍ കൂടി മരിച്ചു; കൂടുതല്‍ പ്രദേശങ്ങളിലേക്ക് വൈറസ് ബാധയെന്ന് സൂചന

കോഴിക്കോട്: കോഴിക്കോട് വൈറസ്ബാധ മൂലമുണ്ടായ പനി പിടിച്ച് രണ്ട് പേര്‍ കൂടി മരിച്ചു. കൂട്ടാലിട സ്വദേശി ഇസ്മയില്‍, കൊളത്തൂര്‍ സ്വദേശി വേലായുധന്‍ എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസം പനിബാധിച്ച് മരിച്ച രണ്ട് പേര്‍ക്ക് കണ്ട അതേ ലക്ഷണവുമായി കഴിഞ്ഞ പത്ത് ദിവസമായി ഇസ്മയിലും, ഒരാഴ്ചയായി...
Advertismentspot_img

Most Popular

G-8R01BE49R7