തിരുവനന്തപുരം: സംസ്ഥാനത്തെ ഹോട്‌സ്‌പോട്ട്, കണ്ടെയിന്‍മെന്റ് മേഖലകള്‍ ഒഴികെയുള്ള പ്രദേശങ്ങളില്‍ എല്ലാ സര്‍ക്കാര്‍ ഓഫിസുകളും പൊതുമേഖലാ സ്ഥാപനങ്ങളും അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളും സഹകരണസ്ഥാപനങ്ങളും തിങ്കളാഴ്ച മുതല്‍ തുറക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവ്.
എല്ലാ ജീവനക്കാരും ഹാജരാകണം. മറ്റു ജില്ലകളില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നവര്‍ വിടുതല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങി ജോലിക്കെത്തണം. ഏഴു മാസം...
കൊവിഡ് 19 നെ ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. കൊവിഡ് ബാധിച്ച് രണ്ട് പേർ മരിക്കുകയും 83 പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് കേന്ദ്രസർക്കാരിന്റെ നടപടി. കൊവിഡ് 19 വ്യാപനം തടയാനും മറ്റും ഇനി ദുരന്തനിവാരണ ഫണ്ട് ഉപയോഗിക്കാം.
കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക്...
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ജനങ്ങള്‍ക്കുമേല്‍ നികുതിഭാരം അടിച്ചേല്‍പ്പിച്ച സര്‍ക്കാര്‍ ഇലക്ട്രോണിക് പരസ്യബോര്‍ഡുകള്‍ക്കായി കോടികള്‍ ചെലവഴിക്കുന്നു. സര്‍ക്കാരിന്റെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്ന ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ അഞ്ചുകോടി രൂപ അനുവദിച്ചു. അഞ്ചു ജില്ലകളില്‍ ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ മാത്രമാണ് അഞ്ചുകോടി രൂപ ചെലവിടുന്നതെന്നാണ് റിപ്പോര്‍ട്ട്.
തദ്ദേശ തിരഞ്ഞെടുപ്പിനു സ്വന്തം...
തിരുവനന്തപുരം • കൊറോണ വൈറസ് ബാധ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചത് സർക്കാർ പിൻവലിച്ചു. രോഗബാധിതരുമായി സമ്പർക്കമുണ്ടായ ആർക്കും വൈറസ് ബാധയില്ല. 67 പേരുടെ സംപിളുകളുടെ പരിശോധനാഫലം നെഗറ്റീവാണ്. എങ്കിലും നിരീക്ഷണം ശക്തമായി തുടരും. ആലപ്പുഴയിൽ കൊറോണ സ്ഥിരീകരിച്ച രോഗിയുടെ രണ്ടാം സാംപിൾ നെഗറ്റീവ് ആണെന്ന്...
ന്യൂഡല്‍ഹി: ആധാറും പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി വീണ്ടും നീട്ടി. ഡിസംബര്‍ 31 വരെയാണ് ധനകാര്യ മന്ത്രാലയം തീയതി നീട്ടിയിട്ടുള്ളത്. സെപ്റ്റംബര്‍ 30 വരെയാണ് നേരത്തെ സമയം അനുവദിച്ചിരുന്നത്. ഇതാണ് മൂന്ന് മാസത്തേക്കുകൂടി നീട്ടിയിട്ടുള്ളത്.
ഇത് ഏഴാം തവണയാണ് ആധാറും പാന്‍ കാര്‍ഡും...
തിരുവനന്തപുരം: ഇടുക്കി ജില്ലയിലെ അനധികൃത കെട്ടിട നിര്‍മ്മാണങ്ങള്‍ സാധൂകരിക്കാനുള്ള നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍ . 1966 ലെ ഭൂപതിവ് ചട്ടത്തില്‍ ഭേദഗതി വരുത്താനാണ് തീരുമാനം. പുതിയ തീരുമാനം അനുസരിച്ച് പട്ടയവ്യവസ്ഥ ലംഘിച്ചുള്ള നിര്‍മ്മാണങ്ങളില്‍ പതിനഞ്ച് സെന്റും ആയിരത്തി അഞ്ഞൂറ് സ്‌ക്വയര്‍ ഫീറ്റ് കെട്ടിടവുമാണെങ്കില്‍ അത്...
തിരുവനന്തപുരം: കേരളം വായ്പയെടുക്കുന്നത് കേന്ദ്രം വെട്ടിക്കുറച്ചു. ഈ സാമ്പത്തികവര്‍ഷത്തിന്റെ രണ്ടാംപാദത്തില്‍ 6000 കോടി അര്‍ഹതയുണ്ടായിരുന്നത് നാലായിരം കോടിയായാണ് കുറച്ചത്. ഇത് സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കുമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു. ഓണക്കാലത്തെ ചെലവുകളെ ഇത് ബാധിക്കും.
ഓരോപാദത്തിലും 6000 കോടിരൂപ വീതമായി സാമ്പത്തികവര്‍ഷം...